ധശിക്ഷ റദ്ദായെന്ന പ്രചാരണങ്ങൾക്കെതിരെ നിമിഷപ്രിയയുടെ ഭർത്താവിനും മകൾക്കുമൊപ്പം വീഡിയോയുമായി ഇവാഞ്ചലിസ്റ്റ് നേതാവ് ഡോ. കെ എ പോള്‍ രംഗത്തെത്തി.
- Home
- News
- Kerala News
- Malayalam News Live: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദായോ? അവകാശവാദത്തിൽ തർക്കം കടുക്കുന്നു, പ്രചാരണങ്ങൾക്കെതിരെ പുതിയ വീഡിയോയുമായി ഡോ. കെ എ പോൾ
Malayalam News Live: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദായോ? അവകാശവാദത്തിൽ തർക്കം കടുക്കുന്നു, പ്രചാരണങ്ങൾക്കെതിരെ പുതിയ വീഡിയോയുമായി ഡോ. കെ എ പോൾ

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നും യെമനിൽ നിന്ന് ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചെന്നും യെമനിലെ സൂഫി പണ്ഡിതന്റെ ശിഷ്യനായ ജവാദ് മുസ്തഫാവി വ്യക്തമാക്കി. അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ റദാക്കി എന്ന വാർത്ത നിഷേധിച്ച് കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ സഹോദരൻ രംഗത്തെത്തി. ആരുമായി ചർച്ച നടത്തിയെന്ന് കാന്തപുരം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർത്ത തെറ്റാണെന്ന് യമനിലെ സാമൂഹ്യ പ്രവർത്തകൻ സാമുവൽ ജെറോമും വ്യക്തമാക്കി.
Malayalam News Live:നിമിഷപ്രിയയുടെ വധശിക്ഷ റദ്ദായോ? അവകാശവാദത്തിൽ തർക്കം കടുക്കുന്നു, പ്രചാരണങ്ങൾക്കെതിരെ പുതിയ വീഡിയോയുമായി ഡോ. കെ എ പോൾ
Malayalam News Live:സ്കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി, വിദ്യാർത്ഥികൾക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതി പിടിയില്‍
പുനലൂർ ഇളമ്പൽ സ്വദേശി ശിവപ്രസാദ് ആണ് അറസ്റ്റിലായത്. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി സ്കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറിയാണ് പ്രതി നഗ്നത പ്രദർശനം നടത്തുകയായിരുന്നു.
Malayalam News Live:കാപ്പാ കേസ് പ്രതി വീട്ടിലുണ്ടെന്ന് അറിഞ്ഞ് പിടികൂടാനെത്തി; പൊലീസിന് നേരെ ആക്രമണം; പൊലീസുകാരന് കുത്തേറ്റു
അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ കാപ്പാ കേസ് പ്രതി ആക്രമിച്ചു. പൊലീസുകാരന് കുത്തേറ്റു
Malayalam News Live:ഇസ്രയേലിന് മുന്നറിയിപ്പുമായി ബ്രിട്ടൻ; 'വെടിനിർത്തിയില്ലെങ്കിൽ പലസ്‌തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കും'
ഇസ്രയേൽ ഗാസയ്ക്ക് മേൽ നടത്തുന്ന ആക്രമണം സെപ്തംബറിന് മുൻപ് അവസാനിപ്പിച്ചില്ലെങ്കിൽ പലസ്തീനെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കുമെന്ന് ബ്രിട്ടൻ
Malayalam News Live:ധർമസ്ഥലയിലെ കേസ്; മൺവെട്ടി ഉപയോഗിച്ച് മൂന്നടി കുഴിച്ചപ്പോള്‍ വെള്ളക്കെട്ട്, പിന്നാലെ ജെസിബി ഉപയോഗിച്ച് പരിശോധന, ആദ്യദിനത്തിൽ ഒന്നും കണ്ടെത്താനായില്ല
മൺവെട്ടി ഉപയോഗിച്ച് മൂന്നടി കുഴിച്ച് പരിശോധിച്ചപ്പോഴേക്ക് വെള്ളക്കെട്ട് രൂപപ്പെട്ടതോടെ പിന്നീട് ജെസിബി ഉപയോഗിച്ചാണ് പ്രദേശം വിശദമായി പരിശോധിച്ചത്.
Malayalam News Live:തൃശ്ശൂർ അച്ഛനെ മകൻ കൊന്ന് ചാക്കിലാക്കി ഉപേഷിച്ചു; പ്രതി കസ്റ്റഡിയിൽ
വീടിനടുത്ത പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടാല സ്വദേശി സുന്ദരൻ (80) ആണ് കൊല്ലപ്പെട്ടത്.
Malayalam News Live:'ഒരു ലോകനേതാവും ആവശ്യപ്പെട്ടിട്ടല്ല', വെടിനിർത്തലിൽ ട്രംപിന്‍റെ അവകാശവാദങ്ങളടക്കം തള്ളി പ്രധാനമന്ത്രി; കോൺഗ്രസിന് രൂക്ഷ വിമർശനം
പാകിസ്ഥാൻ വലിയ ആക്രമണം നടത്തുമെന്നാണ് ആ സമയത്ത് അമേരിക്ക പറഞ്ഞതെന്നും, അതിനേക്കാൾ വലിയ തിരിച്ചടി നൽകുമെന്ന് മറുപടി നൽകിയെന്നും മോദി വിശദീകരിച്ചു
Malayalam News Live:വെള്ളക്കെട്ടിൽ വീണ് നാലര വയസുകാരന് ദാരുണാന്ത്യം
പാലക്കാട് കിഴക്കഞ്ചേരി പനംകുറ്റി ജോമോൻറെ മകൻ ഏബൽ ആണ് മരിച്ചത്.
Malayalam News Live:'അറസ്റ്റ് യാദൃശ്ചികമല്ല, രാജ്യത്ത് അപകടസ്ഥിതി, സഭാനേതൃത്വം പുനർവിചിന്തനം നടത്തണം' - എംവി ഗോവിന്ദൻ
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം യാദൃശ്ചികമായ ഒന്നല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
Malayalam News Live:സര്‍ക്കാരിന് തിരിച്ചടി, മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസില്‍ യൂത്ത് കോൺഗ്രസ് നേതാവിനെതിരായ നടപടിക്ക് സ്റ്റേ
മട്ടന്നൂര്‍ യുപി സ്‌കൂൾ അധ്യാപകനും യൂത്ത് കോൺഗ്രസ് നേതാവുമായ ഫര്‍സീന്‍ മജീദിന്റെ ശമ്പള വര്‍ദ്ധനവ് തടഞ്ഞ നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
Malayalam News Live:'ഇത് ഇന്ത്യയുടെ വിജയോത്സവത്തിന്റെ സമ്മേളനം, ഭീകരരുടെ ആസ്ഥാനം തകർത്തതിന്റെ ആഘോഷം' - ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ മോദി
ലോക്സഭയിൽ ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
Malayalam News Live:20 കോടി രൂപയുടെ ഹണി ട്രാപ്പ് കേസ്; പ്രമുഖ ഐടി വ്യവസായിയിൽ നിന്ന് പണം തട്ടിയ ദമ്പതികള്‍ അറസ്റ്റിൽ
തൃശ്ശൂർ സ്വദേശി ശ്വേതയും ഭർത്താവ് കൃഷ്ണദാസുമാണ് പിടിയിലായത്. ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത ആളാണ് ശ്വേത.
Malayalam News Live:കേരളയിൽ വീണ്ടും പോര് - രജിസ്ട്രാർ അനിൽകുമാറിന് ഫയൽ നൽകരുതെന്ന് ഉത്തരവിറക്കി വിസി
രജിസ്ട്രാർ അനിൽ കുമാറിന് ഫയൽ നൽകരുതെന്ന് വീണ്ടും നിർദേശിച്ച് വിസി മോഹൻ കുന്നുമ്മേൽ.
Malayalam News Live:തിരുനെൽവേലി ദുരഭിമാനക്കൊല; 'പണമല്ല, നീതിയാണ് വേണ്ടത്'; ധനസഹായം നിരസിച്ച് കൊല്ലപ്പെട്ട കെവിന്റെ കുടുംബം
തിരുനെൽവേലിയിലെ ദുരഭിമാനക്കൊലയിൽ ധനസഹായം വേണ്ടെന്ന് കൊല്ലപ്പെട്ട കെവിന്റെ കുടുംബം.
Malayalam News Live:ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളെ കാണാനെത്തിയ ഇടത് നേതാക്കളെ തടഞ്ഞു; ദുര്‍ഗ് ജയിലിന് മുന്നില്‍ പൊലീസുമായി തര്‍ക്കം
ബൃന്ദ കാരാട്ട്, ജോസ് കെ മാണി, എ എ റഹീം, പി പി സുനീർ, കെ രാധാകൃഷ്ണൻ, ആനി രാജ എന്നിവരെയാണ് പൊലീസ് തടഞ്ഞത്.
Malayalam News Live:മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
രാവിലെ 11മണിയോടെയാണ് അപകടമുണ്ടായത്.
Malayalam News Live:ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി; ഇരുവരും ദുർഗിലെ സെൻട്രൽ ജയിലിൽ തുടരും
മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി.
Malayalam News Live:ധർമ്മസ്ഥല വെളിപ്പെടുത്തൽ - ആദ്യ പോയിന്റിലെ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല, മണ്ണുമാന്തി യന്ത്രം കൊണ്ടുവരാൻ പൊലീസ്
പുഴക്കര ആയതിനാൽ കുഴിച്ചുനോക്കി പരിശോധിക്കുന്നത് ദുഷ്കരമാണെന്ന് അന്വേഷണ സംഘം പറയുന്നു.
Malayalam News Live:വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹമരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്; നിലവിൽ അന്വേഷിക്കുന്നത് ശാസ്താംകോട്ട ഡിവൈഎസ്പി
ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെയുടെയും കുഞ്ഞിന്റെയും മരണം സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷിക്കും.
Malayalam News Live:പഹൽഗാമിലെ വീഴ്ചയിൽ സർക്കാരിന് മൗനം, കശ്മീർ ശാന്തമെന്ന് സർക്കാർ പ്രചരിപ്പിച്ചു; ലോക്സഭയിൽ പ്രിയങ്ക ഗാന്ധി
ഒരു മണിക്കൂറോളം ഒരു സുരക്ഷ ഉദ്യോഗസ്ഥൻ പോലും ഇല്ലായിരുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.