10:44 PM (IST) Nov 29

Malayalam news liveകാനത്തിൽ ജമീല എംഎൽഎയുടെ വിയോ​ഗം; അനുശോചനമറിയിച്ച് പ്രമുഖ നേതാക്കൾ

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ വിയോ​ഗത്തിൽ നിരവധി നേതാക്കൾ അനുശോചനമറിയിച്ചു. സിപി എമ്മിന്റെ മികച്ച നേതാവിനെയാണ് നഷ്ടമായതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞു.

Read Full Story
10:22 PM (IST) Nov 29

Malayalam news liveഅന്തരിച്ച കാനത്തിൽ ജമീല എംഎൽഎയുടെ ഖബറടക്കം ഡിസംബർ രണ്ടിന്, ചൊവ്വാഴ്ച ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടിയിലും പൊതുദർശനം

കാനത്തിൽ ജമീല എംഎൽഎയുടെ ഖബറടക്കം ഡിസംബർ രണ്ടിന് നടക്കും. വിദേശത്തുള്ള മകൻ എത്തിയ ശേഷമാകും ഖബറടക്കം നടത്തുകയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Read Full Story
10:04 PM (IST) Nov 29

Malayalam news live`നഷ്ടമായത് ശക്തയായ പൊതു പ്രവർത്തകയെ', എംഎൽഎ കാനത്തിൽ ജമീലയുടെ മരണത്തിൽ അനുശോചനമറിയിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ മരണത്തിൽ അനുശോചനമറിയിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. ഇടതുപക്ഷത്തിന്റെ ശക്തരായ പ്രതിനിധികളിൽ ഒരാളായിരുന്നു ജമീലയെന്നും നഷ്ടമായത് ഒരു ശക്തയായ പൊതു പ്രവർത്തകയാണെന്നും സ്പീക്കർ പറഞ്ഞു.

Read Full Story
09:52 PM (IST) Nov 29

Malayalam news liveഎസ്ഐആർ നൂറു ശതമാനം പൂർത്തീകരിച്ച് നെടുമുടി വില്ലേജ്, മുഴുവൻ വോട്ട‌ർമാരേയും ഡിജിറ്റൈസേഷന്‍റെ ഭാഗമാക്കി

സമഗ്ര വോട്ടർ പട്ടിക പരിഷ്ക്കരണത്തിന്‍റെ ഭാഗമായ എന്യൂമറേഷൻ ഫോം ഡിജിറ്റൈസേഷൻ കേരളത്തിലാദ്യമായി പൂർത്തീകരിച്ച് നെടുമുടി വില്ലേജ്

Read Full Story
08:44 PM (IST) Nov 29

Malayalam news liveപ്രതിയായ യുവതിയെ പീഡിപ്പിച്ച സംഭവം - ആരോപണ വിധേയനായ ഡിവൈഎസ്പി മെഡിക്കൽ അവധിയിൽ പ്രവേശിച്ചു

യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ആരോപണ വിധേയനായ ഡിവൈഎസ്പി എ ഉമേഷ് മെഡിക്കൽ അവധിയിൽ പ്രവേശിച്ചു. ഇസിജിയിൽ വ്യതിയാനം വന്നതിനെ തുടർന്നാണ് മെഡിക്കൽ അവധിയിൽ പ്രവേശിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

Read Full Story
08:41 PM (IST) Nov 29

Malayalam news liveകാലില്‍ കെട്ടിവെച്ച് ലഹരിക്കടത്ത്, മൊത്തക്കച്ചവടക്കാരില്‍ നിന്നും ലഹരി വാങ്ങി വരുന്നതിനിടെ യുവതിയും യുവാവും പിടിയിൽ

മലപ്പുറം എടക്കരയിൽ വൻ ലഹരി മരുന്നു വേട്ട. ബെംഗളുരുവില്‍ നിന്ന് ഹാഷിഷ് ഓയിലും, എംഡിഎംഎയും കടത്തുന്നതിനിടെ യുവതിയും സുഹൃത്തും പൊലീസ് പിടിയിലായി

Read Full Story
08:21 PM (IST) Nov 29

Malayalam news liveയുഡിഎഫ് സ്ഥാനാർത്ഥിയുടെ മേൽ കരി ഓയിൽ ഒഴിച്ചു; സംഭവത്ത് പത്തനംതിട്ടയിൽ

യുഡിഎഫ് സ്ഥാനാർത്ഥിയുടെ മേൽ കരി ഓയിൽ ഒഴിച്ചു. മെഴുവേലി പഞ്ചായത്ത് പത്താം വാർഡിൽ മത്സരിക്കുന്ന ബിജോ വർഗീസിന് നേരെയാണ് ആക്രമണം ഉണ്ടായത്.

Read Full Story
07:24 PM (IST) Nov 29

Malayalam news liveകാസർകോട് കളക്ടറുടെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട്; ജാഗ്രത പാലിക്കാൻ നിർദേശം

കാസർകോട് ജില്ല കളക്ടറുടെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട്. സംഭവത്തെ തുടർന്ന് ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ അറിയിച്ചു.

Read Full Story
06:54 PM (IST) Nov 29

Malayalam news liveഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക്, പുതുച്ചേരിയിലും തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലും റെഡ് അലർട്ട്; ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്കെന്ന് റിപ്പോർട്ട്. നിലവിൽ നാഗപ്പട്ടണം വേദാരണ്യത്തിന് 80 കിലോമീറ്റർ അകലെയാണ്. പുലർച്ചയോടെ വടക്കൻ തമിഴ്നാട് തീരത്തെത്തും

Read Full Story
06:49 PM (IST) Nov 29

Malayalam news liveതീവ്രവോട്ടർ പട്ടിക പരിഷ്കരണം - തൃണമൂൽ കോൺ​ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ വാക്പോര്, ബം​ഗാളിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കുൾപ്പടെ സുരക്ഷ ശക്തമാക്കാൻ നിർദേശം

തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്നും കള്ളം പറയുന്നുവെന്നും ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. ബം​ഗാളിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കുൾപ്പടെ സുരക്ഷ ശക്തമാക്കാൻ പൊലീസിന് നിർദേശം.

Read Full Story
05:57 PM (IST) Nov 29

Malayalam news liveഭൂമി തരംമാറ്റലിന് കൈക്കൂലി; വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ, ആവശ്യപ്പെട്ടത് എട്ട് ലക്ഷം രൂപ

ഭൂമി തരംമാറ്റലിന് കൈക്കൂലി വാങ്ങിയ ഒളവണ്ണ വില്ലേജ് ഓഫീസർ പിടിയിലായി. എറണാകുളം കോതമംഗലം സ്വദേശി ഉല്ലാസ്‌മോൻ ആണ് വിജിലൻസ് പിടിയിലായത്.

Read Full Story
05:35 PM (IST) Nov 29

Malayalam news liveമുനമ്പം സമരം അവസാനിപ്പിക്കാനിരിക്കെ സമര സമിതിയിൽ ഭിന്നത; നാളെ മുതല്‍ ബദല്‍ സമരം തുടങ്ങുമെന്ന് ബിജെപി

മുനമ്പം സമരം അവസാനിപ്പിക്കാനുളള തീരുമാനത്തിനു പിന്നാലെ ഭൂ സംരക്ഷണ സമിതിയില്‍ ഭിന്നത. സംസ്ഥാന സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന ആരോപണവുമായി സമര സമിതിയിലെ ബിജെപി അനുകൂലികള്‍ നാളെ മുതല്‍ ബദല്‍ സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചു.

Read Full Story
05:15 PM (IST) Nov 29

Malayalam news liveരാഹുലിന്റെ കാര്യത്തിൽ കോൺ​ഗ്രസിൽ ഭിന്നാഭിപ്രായം; കോൺ​ഗ്രസ് ആടിയുലയുകയാണെന്ന് ​മന്ത്രി വി ശിവൻകുട്ടി

രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ കോൺ​ഗ്രസിൽ ഭിന്നാഭിപ്രായമാണെന്ന് മന്ത്രി വി ശിവൻകുട്ടി. അതേസമയം, രാഹുലിനെതിരായ കേസ് രാഷ്ട്രീയമാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പരാമർശത്തിലും ശിവൻകുട്ടി പ്രതികരിച്ചു

Read Full Story
04:56 PM (IST) Nov 29

Malayalam news liveദിവ്യഗർഭം വാഗ്‌ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തു; മിറാക്കിൾ പാത്ത് യൂട്യൂബ് ചാനൽ ഉടമ പിടിയില്‍

മലപ്പുറം കൊളത്തൂരിൽ സിദ്ധൻ ചമഞ്ഞ് പീഡനം നടത്തിയ യൂട്യൂബ് ചാനൽ ഉടമ പിടിയിൽ. ദിവ്യ ഗർഭം വാഗ്‌ദാനം ചെയ്ത് യുവതിയെ ബലാൽസംഗം ചെയ്യുകയായിരുന്നു

Read Full Story
04:41 PM (IST) Nov 29

Malayalam news liveമിലിറ്ററി സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയ 19കാരനെ കസ്റ്റഡിലെടുത്തു; പിടിയിലായത് കൊൽക്കത്ത സ്വദേശി

പാങ്ങോട് മിലിറ്ററി സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയ യുവാവിനെ കസ്റ്റഡിലെടുത്തു. കൊൽക്കത്ത സ്വദേശിയായ ബൽമാണി ബെറാമുവിനെയാണ് കസ്റ്റഡിലെടുത്തത്.

Read Full Story
04:11 PM (IST) Nov 29

Malayalam news liveശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ട് ഒരു മരണം, നാല്‍പ്പതിലധികം പേർക്ക് പരിക്ക്

കാസർകോട് ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ടു. മാലോം കാറ്റംകവല മറ്റപ്പള്ളി വളവിൽ വച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരാൾക്ക് ജീവൻ നഷ്ടമായി

Read Full Story
03:00 PM (IST) Nov 29

Malayalam news liveഡിറ്റ് വാ ചുഴലിക്കാറ്റ്; ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, മരണസംഖ്യ നൂറ് കടന്നു, ജനങ്ങൾ ഭീതിയില്‍

ഡിറ്റ് വാ ചുഴലിക്കാറ്റ് ഭീകരനാശം വിതച്ച ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണകൂടം. നാശനഷ്ടം കനത്തോടെ ഡിസംബർ 4 വരെ ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്

Read Full Story
02:35 PM (IST) Nov 29

Malayalam news live'ഡ്രീം ഡേയിലെ മേക്കപ്പിന് വേണ്ടി പോയതാണ്, നടക്കാൻ കഴിയും എന്ന് വിചാരിച്ചിരുന്നില്ല, എന്നാൽ ഇപ്പോൾ വിശ്വാസമുണ്ട്'; പ്രതികരിച്ച് ആവണി

എറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ വിവാഹിതയായ ആവണി ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്‍റെ പാതയില്‍

Read Full Story
02:04 PM (IST) Nov 29

Malayalam news liveശബരിമല സ്വര്‍ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണര്‍ക്ക് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി, കെഎസ് ബൈജുവിനെ കസ്റ്റഡിയിൽ വിട്ടു

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ തിരുവാഭരണം മുൻ കമ്മീഷണര്‍ കെഎസ് ബൈജുവിനെ എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് നാലുമണിവരെയാണ് എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടത്

Read Full Story
01:33 PM (IST) Nov 29

Malayalam news liveഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്തെത്തി, ഇന്നലെ അഭിഭാഷകന്‍റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു

ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരുവനന്തപുരത്തെത്തി. ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന്‍റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു

Read Full Story