അതിതീവ്ര മഴയും പമ്പയിലെ വെള്ളപ്പൊക്കവും കാരണം, നിറപുത്തരി ചടങ്ങുകൾക്കായി ഓഗസ്റ്റ് 2, 3 തീയതികളിൽ ശബരിമല ദർശനം ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭക്തരോട് അഭ്യർത്ഥിച്ചു
- Home
- News
- Kerala News
- അതിതീവ്ര മഴയും പമ്പയിലെ വെള്ള പൊക്കവും, ഭക്തർ കഴിവതും ശബരിമല യാത്ര ഒഴിവാക്കണം; അഭ്യർഥനയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്
അതിതീവ്ര മഴയും പമ്പയിലെ വെള്ള പൊക്കവും, ഭക്തർ കഴിവതും ശബരിമല യാത്ര ഒഴിവാക്കണം; അഭ്യർഥനയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. കനത്ത മഴയിൽ പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി. തേക്കുതോട് കൊച്ചുപാലം മുങ്ങി. പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. വാഗമണ്ണിൽ കോലാഹല മേട്ടിൽ വീടിന് മുകളിൽ മണ്ണിടിച്ചിലുണ്ടായി. ഒരാൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. കൊക്കയാറിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇടുക്കി കുടയത്തൂർ അടൂർ മലയിലും മണ്ണിടിച്ചിലിലുണ്ടായിട്ടുണ്ട്. അടൂർമല സ്വദേശി രവിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്.
Malayalam News Live : അതിതീവ്ര മഴയും പമ്പയിലെ വെള്ള പൊക്കവും, ഭക്തർ കഴിവതും ശബരിമല യാത്ര ഒഴിവാക്കണം; അഭ്യർഥനയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്
Malayalam News Live : സുഗതന്‍റെ അവധി അപേക്ഷ - മന്ത്രിയുടെ നിർദേശത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥയുടെ ഉത്തരവ്; തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെക്കെതിരെ അന്വേഷണം
ബിജെപി കൗൺസിലർ സുഗതൻ്റെ അവധി അപേക്ഷയിൽ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെയും അന്വേഷണം. ചിത്ര പി അരുണിമക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
Malayalam News Live : അതിതീവ്ര മഴയിൽ വിറങ്ങലിച്ച് കേരളം, പ്രളയ ഭീതിയിൽ 4 ജില്ലകൾ, റാന്നിയിൽ അതീവ ഗുരുതരാവസ്ഥ; വിവിധ ജില്ലകളിലായി ഏഴ് മരണം, റെഡ് അലർട്ട്
അതിതീവ്ര മഴയെ തുടർന്ന് കേരളത്തിൽ പ്രളയസമാനമായ സാഹചര്യം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ വ്യാപക നാശനഷ്ടമുണ്ടായി, സംസ്ഥാനത്ത് ഇതുവരെ ഏഴ് പേർ മരിച്ചു. ഒമ്പത് ജില്ലകളിലും ആറ് ഡാമുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
Malayalam News Live : പൂനൂരിൽ നിറയെ യാത്രക്കാരുമായി പോയ ബസ് വെള്ളത്തിൽ കുടുങ്ങി, എല്ലാവരെയും നാട്ടുകാർ രക്ഷപ്പെടുത്തി
പൂനൂരിൽ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് വെള്ളപ്പൊക്കത്തിൽ കുടുങ്ങി. പൂനൂർ പുഴ കരകവിഞ്ഞതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് ബസ് കുടുങ്ങിയത്. സമീപവാസികളും നാട്ടുകാരും ചേർന്ന് ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും രക്ഷപ്പെടുത്തി
Malayalam News Live : അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു; 2 പേർക്ക് പരിക്ക്
ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തെന്നിലാപുരം ശാരദ (62) യാണ് മരിച്ചത്. രാധിക, രേഷ്മ എന്നിവർക്ക് ഷോക്കേറ്റ് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Malayalam News Live : 3 ജില്ലകളിൽ അടിയന്തര നിർദ്ദേശം നൽകി മുഖ്യമന്ത്രി, ഏത് സാഹചര്യവും നേരിടാൻ തയാറാകണം; 'മന്ത്രിമാർ ജില്ലകളിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം'
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി അടിയന്തര നിർദ്ദേശം നൽകി. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഏത് സാഹചര്യവും നേരിടാൻ സജ്ജരാകാനാണ് നിർദ്ദേശം. മന്ത്രിമാർ ജില്ലകളിൽ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം
Malayalam News Live : അതിതീവ്ര മഴയിൽ പൊരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് കുതിച്ചുയരുന്നു, ഡാം തുറക്കാൻ അനുമതി; ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം
അതിതീവ്ര മഴയെ തുടർന്ന് പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ജലനിരപ്പ് 422 മീറ്ററിലെത്തിയാൽ ഡാം തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയിട്ടുണ്ട്, ഇതിന്റെ ഫലമായി ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി
Malayalam News Live : തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യൂന മർദ്ദ പാത്തി, കേരളത്തിൽ അതിതീവ്ര മഴ തുടരും; 9 ജില്ലകളിൽ റെഡ് അലർട്ട്, 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടതിനാൽ കേരളത്തിൽ അതിതീവ്ര മഴ തുടരും. 9 ജില്ലകളിൽ റെഡ് അലർട്ടും 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഓഗസ്റ്റ് 1 മുതൽ 5 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
Malayalam News Live : പി എം ശ്രീ വിവാദം കനക്കുന്നു; ലീഗിനെതിരെ കോൺഗ്രസിന്റെ രൂക്ഷ വിമർശനം, ഉപസമിതി അന്തിമ തീരുമാനം വൈകിയേക്കും
പിഎം ശ്രീയിൽ ലീഗ് നിലപാടിൽ കോൺഗ്രസ്സിൽ അമർഷം. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ തീർക്കാൻ ലീഗ് നേതാക്കൾ കോൺഗ്രസിനെ പഴിക്കുന്നുവെന്നാണ് വിമർശനം.
Malayalam News Live : പത്തനംതിട്ടയിൽ വിനോദസഞ്ചാരത്തിന് നിയന്ത്രണം; ശബരിമല തീർഥാടകർക്ക് യാത്രാനുമതി തുടരും, ജാഗ്രതാ നിർദേശം
ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാഭരണകൂടം. പ്രതികൂല കാലാവസ്ഥ, ശക്തമായ മഴ, മണ്ണിടിച്ചിൽ സാധ്യത, വനമേഖലകളിലെ അപകടസാധ്യത എന്നിവ കണക്കിലെടുത്ത് ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലേക്കുള്ള വിനോദസഞ്ചാര യാത്രകൾ ജില്ലാ കളക്ടർ താൽക്കാലികമായി നിരോധിച്ചു
Malayalam News Live : പ്രധാനമന്ത്രിയുടെ വീഡിയോയെ പരിഹസിച്ച് കോൺഗ്രസ്, മോദി ഇരവാദം പറയുകയാണെന്ന് ജയറാം രമേശ്
വിദ്യാർത്ഥികളോട് ക്ഷമിച്ചെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പോസ്റ്റ് ചെയ്ത വീഡിയോയെ പരിഹസിച്ച് കോൺഗ്രസ്. മോദി ഇരവാദം ഇറക്കുകയാണെന്നും കേന്ദ്രസർക്കാർ മാപ്പ് പറയണമെന്നാണ് യുവാക്കൾ ആവശ്യപ്പെടുന്നതെന്നും കോൺഗ്രസ് വിമർശിച്ചു.
Malayalam News Live : ഇ 20 പെട്രോളിനെതിരെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് റാലി ആഹ്വാനം ചെയ്ത് കെജ്രിവാൾ, ഓഗസ്റ്റ് 4 ന് രണ്ട് ലക്ഷം നിവേദനം നൽകും
ഇ 20 പെട്രോൾ ഉപയോഗത്തിനെതിരെ കെജ്രിവാൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ഓഗസ്റ്റ് നാലിന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് റാലി നടത്തുമെന്നും, വിലവർദ്ധനവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 2 ലക്ഷം പേർ ഒപ്പിട്ട നിവേദനം സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു
Malayalam News Live : റെഡ് അലർട്ട് നൽകാൻ വൈകി; പെരുമഴയ്ക്ക് മുന്നിൽ മുന്നറിയിപ്പും മുന്നൊരുക്കവും പാളിയോ? ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി വിമർശനം
സംസ്ഥാനത്ത് മുന്നറിയിപ്പുകളും മുന്നൊരുക്കങ്ങളും പാളി. ദുരന്തങ്ങൾ മുമ്പും നേരിട്ടിട്ടുള്ള മലയോരമേഖലകളിൽ പോലും മുന്നറിയിപ്പിന് അനുസരിച്ചുള്ള ജാഗ്രതയുണ്ടായില്ല. അപ്രതീക്ഷിത അതിതീവ്ര മഴ ദിവസങ്ങൾക്ക് എൽ നിനോ വർഷങ്ങളിൽ സാധ്യതയേറെയാണ്.
Malayalam News Live : വടക്കൻ കേരളത്തിൽ ഇടവിട്ട് മഴ; മലവെള്ളപ്പാച്ചില്‍, അന്താരാഷ്ട്ര കയാക്കിങ്ങ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചു
വടക്കൻ കേരളത്തിൽ തുടരുന്ന കനത്ത മഴയിൽ രണ്ട് പേർ മരിച്ചു. മലപ്പുറത്ത് നാലുവയസുകാരനും വയനാട്ടിൽ ഒരാളുമാണ് മരിച്ചത്. പലയിടത്തും വ്യാപക നാശനഷ്ടങ്ങളുണ്ടായതോടെ നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി.
Malayalam News Live : പാലക്കാട് ജില്ലയിൽ 3 ദിവസമായി മഴ തുടരുന്നു, മലമ്പുഴയും നെല്ലിയാമ്പതിയും എല്ലാ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം നിരോധിച്ചു
ആര്യമ്പാവ് വീടിന്റെ 20 അടി നീളമുള്ള മതിൽ തകർന്നുവീണു. വീട്ടുകാർ ഓടി മാറിയതിനാൽ അപകടം ഒഴിവായി. അരകുർശി തോട് നിറഞ്ഞുകവിഞ്ഞതോടെ പ്രദേശത്തെ റോഡ് ഗതാഗതം പൂർണമായി നിലച്ചു.
Malayalam News Live : സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ മഴക്കെടുതി രൂക്ഷം; മരണം 5 ആയി, റാന്നിയിൽ അതീവ ഗുരുതര സാഹചര്യം
സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ മഴക്കെടുതി രൂക്ഷം. മൂന്ന് ജില്ലകളിലായി ഉണ്ടായ മഴക്കെടുതിയിൽ 5 പേർ മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് ഇടിഞ്ഞുവീണ് ഇരുപത്തിനാലുകാരനായ ജോസഫിൻ ജോണിയും അമ്മ റജീനയും മരിച്ചു
Malayalam News Live : മുതലപ്പൊഴിയിൽ കാണാതായവർക്കായി തെരച്ചിൽ തുടരുന്നു; തെരച്ചിലിന് ഹെലികോപ്റ്ററും, വള്ളം മറിഞ്ഞ് 2 പേരെ കാണാതായത് ഇന്നലെ
ഇന്നലെയാണ് അഴിമുഖത്തേക്ക് പോകുന്ന സമയത്ത് ശക്തമായ തിരയിൽ പെട്ട് അഞ്ചുതെങ്ങ് സ്വദേശിയായ ജോസിന്റെ ഉടമസ്ഥതയിലുള്ള വള്ളം മറിയുന്നത്.
Malayalam News Live : തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു; നാലു വയസ്സുകാരന് ദാരുണാന്ത്യം
കൊണ്ടോട്ടി നീറാട് തോട്ടിൽ നാലു വയസ്സുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. നെടിയിരുപ്പ് മേലേപറമ്പ് കണ്ണപ്പ തൊടി ഹമീദ് -നദീറ ദമ്പതികളുടെ മകൻ ആദം അയ്മൻ ആണ് മരിച്ചത്
Malayalam News Live : ജാഗ്രത വേണം, എല്ലാ ജില്ലകളിലും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഒമ്പത് ജില്ലകളിൽ റെഡ് അലർട്ടും മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത
Malayalam News Live : മഹാപ്രളയത്തിലെ രക്ഷാപ്രവർത്തനത്തിൽ യുഡിഎഫ് പങ്കാളിയായില്ല, സിഎംഡിആർഎഫിലേക്ക് സംഭാവന നൽകിയില്ല; വിമർശിച്ച് പിണറായി വിജയൻ
ഗുരുതരമായ കേസ് മുഖ്യമന്ത്രിക്ക് കീഴിലുള്ള ആദ്യന്തര വകുപ്പ് അവസാനിപ്പിച്ചു. അടിയന്തിരമായി തീരുമാനം പിൻവലിക്കണമെന്ന് പിണറായി