11:37 PM (IST) May 15

Malayalam News Live തിരുവനന്തപുരത്ത് പൊലീസുകാരനെ പൊലീസുകാരൻ ആക്രമിച്ചു; സംഭവം വികാസ് ഭവൻ പൊലീസ് ക്വർട്ടേഴ്‌സിൽ

തിരുവനന്തപുരത്ത് പരാതി പരിഹരിക്കാനെത്തിയ പൊലീസുദ്യോഗസ്ഥനെ മറ്റൊരു പൊലീസുകാരൻ ആക്രമിച്ചു. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്.

Read Full Story
11:22 PM (IST) May 15

Malayalam News Live ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല, കെഎസ്ആർടിസി ബസിന്‍റെ ചില്ല് തകർത്ത് യുവതി; ശുചിമുറിയിൽ പോകാൻ തോന്നിയപ്പോഴാണ് ബസ് നിർത്താൻ ആവശ്യപ്പെട്ടതെന്ന് വിശദീകരണം

കെഎസ്ആർടിസി ബസിന്‍റെ സൈഡ് ഗ്ലാസ് തകർത്ത് യുവതി. ഒടുവിൽ ചില്ലിന്‍റെ പണം നൽകി യുവതി കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. ശുചിമുറിയിൽ പോകാൻ തോന്നിയപ്പോഴാണ് ബസ് നിർത്താൻ ആവശ്യപ്പെട്ടതെന്നും സൈബർ ആക്രമണം അവസാനിപ്പിക്കണം എന്നും യുവതി പറയുന്നു.

Read Full Story
10:44 PM (IST) May 15

Malayalam News Live യുഎഇ ഇന്ത്യയിൽ സംഭരിക്കുക മൂന്നുകോടി ബാരൽ പെട്രോളിയം; ഗ്യാസ് ശേഖരവും വർധിപ്പിക്കും, യുഎഇ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി

യുഎഇ ഇന്ത്യയിൽ സംഭരിക്കുക മൂന്നുകോടി ബാരൽ പെട്രോളിയം. നിലവിലുള്ള വിവിധ സംഭരണികൾക്ക് പുറമെ ഗ്യാസ് ശേഖരവും വർധിപ്പിക്കും. കപ്പൽ നിർമ്മാണ മേഖലയിൽ കൊച്ചിൻ ഷിപ്പ് യാർഡുമായും കരാറുണ്ട്.

Read Full Story
10:00 PM (IST) May 15

Malayalam News Live എറണാകുളത്ത് വിഡി സതീശന് വമ്പന്‍ സ്വീകരണം; നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത് നൂറ് കണക്കിന് യുഡിഎഫ് പ്രവര്‍ത്തകര്‍

എറണാകുളത്ത് എത്തിയ വിഡി സതീശന് വമ്പന്‍ സ്വീകരണമൊരുക്കി യുഡിഎഫ് പ്രവര്‍ത്തകര്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍ നൂറു കണക്കിന് പ്രവര്‍ത്തകരാണ് സതീശനെ സ്വീകരിക്കാനെത്തിയത്.

Read Full Story
09:35 PM (IST) May 15

Malayalam News Live മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് മർദനം; പൊലീസ് അന്വേഷണം ആരംഭിച്ചു

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ ആറംഗ സംഘം മര്‍ദിച്ചതായി പരാതി. സെക്യൂരിറ്റി സൂപ്പര്‍ വൈസറായ നിലമ്പൂര്‍ സ്വദേശി പ്രശാന്തനാണ് മര്‍ദനമേറ്റത്.

Read Full Story
08:56 PM (IST) May 15

Malayalam News Live പിണറായിക്കും എം വി ഗോവിന്ദനും എതിരെ രൂക്ഷവിമർശനവുമായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം; പിണറായിയെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം റദ്ദാക്കണമെന്ന് നേതാക്കൾ

പിണറായി വിജയനും എം വി ഗോവിന്ദനും എതിരെ രൂക്ഷ വിമർശനം. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് വിമര്‍ശനമുയര്‍ന്നത്. പിണറായിയെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം റദ്ദാക്കണമെന്ന് യോ​ഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു.

Read Full Story
08:55 PM (IST) May 15

Malayalam News Live യുപിയിൽ മഴക്കെടുതി, മരണസംഖ്യ 117 ആയി ഉയർന്നു, 200ലധികം പേർക്ക് പരിക്കേറ്റു, ഏറ്റവും കൂടുതൽ മരണം പ്രയാ​ഗ്‍രാജിൽ

പ്രയാഗ്‌രാജ്, ഭാദോഹി, ഫത്തേപൂർ, സോൻഭദ്ര തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ അടിയന്തര ധനസഹായവും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിട്ടുണ്ട്.

Read Full Story
07:47 PM (IST) May 15

Malayalam News Live കൊറിയർ ചെയ്യാൻ കളിപ്പാട്ടങ്ങൾക്കൊപ്പം തയ്യാറാക്കി വെച്ചു, സുഹൃത്ത് നൽകിയ വിവരമനുസരിച്ച് പരിശോധന നടത്തി, കൊല്ലത്ത് 177 എംഡിഎംഎ ​ഗുളികകൾ പിടികൂടി

ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രണവിൻ്റെ വീട്ടിൽ നിന്ന് എംഡിഎംഎ ലഭിച്ചത്. പ്രണവ് കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പം ബെഹറിനിലേക്ക് പോയിരുന്നു.

Read Full Story
07:17 PM (IST) May 15

Malayalam News Live ട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റു, റോഡിലെ ഉയരമുള്ള ഭാഗത്ത് നിന്ന് താഴേയ്ക്ക് തലകീഴായി മറിഞ്ഞ് അപകടം

റോഡിലെ ഉയരമുള്ള ഭാഗത്ത് നിന്ന് താഴേക്ക് ട്രാക്ടർ തലകീഴായി മറിയുകയായിരുന്നു. മരിച്ചവരിൽ ഒരു വയസുള്ള കുട്ടിയും ഉൾപ്പെടുന്നുണ്ട്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Read Full Story
07:15 PM (IST) May 15

Malayalam News Live `ഒരുപാട് പിച്ചി ചീന്തിയില്ലേ?'; വൈകാരിക പ്രതികരണവുമായി കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തലയെ സന്ദര്‍ശിച്ചേക്കും

കെസി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി. ഒരുപാട് പിച്ചി ചീന്തിയില്ലേ എന്ന് വൈകാരിക പ്രതികരണവും നടത്തി.

Read Full Story
06:17 PM (IST) May 15

Malayalam News Live വിഡി സതീശൻ്റെ സത്യപ്രതിജ്ഞ ചടങ്ങിനെത്തില്ലെന്ന് ശശി തരൂർ; ബോസ്റ്റണിലായിരിക്കുമെന്ന് വിശദീകരണം

വിഡി സതീശൻ കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് ശശി തരൂർ. സത്യപ്രതിജ്ഞാ ദിനം ബോസ്റ്റണിലായിരിക്കും എന്നാണ് തരൂർ അറിയിച്ചത്.

Read Full Story
06:02 PM (IST) May 15

Malayalam News Live പിസി ജോർജിനും ഷോൺ ജോർജിനും ബിജെപിയുടെ കടുത്ത വിമർശനം;`വോട്ടെണ്ണും മുമ്പ് സഭാധ്യക്ഷന്മാരെ വിമർശിച്ചു, ഇങ്ങനെ വിമർശിച്ചാൽ എങ്ങനെ വോട്ട് കിട്ടും?'

ബിജെപി കോർ കമ്മിറ്റി യോഗത്തിൽ പിസി ജോർജിനും ഷോൺ ജോർജിനും കടുത്ത വിമർശനം. വോട്ടെണ്ണും മുമ്പ് ജോർജും ഷോണും സഭ അധ്യക്ഷന്മാരെ വിമർശിച്ചു എന്ന് നേതാക്കൾ പറഞ്ഞു. തൃശ്ശൂർ, പാലക്കാട്‌, ആറന്മുള തോൽ‌വിയിലും യോഗത്തിൽ രൂക്ഷ വിമർശനം

Read Full Story
05:59 PM (IST) May 15

Malayalam News Live സത്യപ്രതിജ്ഞ ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി വിജയ് എത്തുമോ? ഔദ്യോ​ഗികമായി ക്ഷണിച്ച് ചീഫ് സെക്രട്ടറി; കർണാടക, തെലങ്കാന മുഖ്യമന്ത്രിമാരെത്തും

കത്തയച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചു. വമ്പൻ വിജയത്തെ തുടർന്ന് സത്യപ്രതിജ്ഞ ചടങ്ങും വിപുലമാക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്.

Read Full Story
05:12 PM (IST) May 15

Malayalam News Live മന്ത്രിസ്ഥാനത്തിൽ നിലപാട് വ്യക്തമാക്കി ജോസഫ് ​ഗ്രൂപ്പ്; 2 മന്ത്രിമാരെ ആവശ്യപ്പെടാൻ തീരുമാനം

രണ്ടാം മന്ത്രി സ്ഥാനത്തിനു പകരം ചീഫ് വിപ്പ്, ഡപ്യൂട്ടി സ്ഫീക്കര്‍ പദവി കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചാല്‍ തോമസ് ഉണ്ണിയാടനെ പരിഗണിച്ചേക്കും.

 

Read Full Story
04:36 PM (IST) May 15

Malayalam News Live മഞ്ഞുരുകുന്നു, രമേശ് ചെന്നിത്തല മന്ത്രിസഭയിൽ അം​ഗമാകും; വകുപ്പിൽ അവ്യക്തത തുടരുന്നു

രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കെത്താൻ സാധ്യതയേറി. എന്നാൽ വകുപ്പിൽ അവ്യക്തത തുടരുകയാണ്. തുടർ ചർച്ചകൾക്കും അനുനയ നീക്കങ്ങൾക്കും പിന്നാലെയാണ് ഈ മഞ്ഞുരുക്കും.

Read Full Story
03:12 PM (IST) May 15

Malayalam News Live എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോ​ഗ്യത നേടിയത് 4,14,290 വിദ്യാർത്ഥികൾ

4,14,290 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 30,514 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 61,449 വിദ്യാർത്ഥികൾക്കാണ് ഫുൾ എപ്ലസ് ലഭിച്ചത്.

 

Read Full Story
01:19 PM (IST) May 15

Malayalam News Live വിഡി സതീശൻ രമേശ് ചെന്നിത്തലയുടെ വീട്ടിൽ; ചെന്നിത്തല തന്റെ നേതാവെന്ന് സതീശൻ, മന്ത്രി സ്ഥാനം പാർട്ടി തീരുമാനിക്കുമെന്ന് ചെന്നിത്തല

ചെന്നിത്തല തന്റെ നേതാവാണെന്ന് സതീശൻ പറഞ്ഞു. മന്ത്രി സ്ഥാനം പാർട്ടി തീരുമാനിക്കുമെന്നും ഒരു ഉപാധിയും ഇല്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

Read Full Story
12:42 PM (IST) May 15

Malayalam News Live നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പിണറായി വിജയന്റെ വസതിയിൽ, ഇറങ്ങി വന്ന് സ്വീകരിച്ച് പിണറായി‌

കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. വീട്ടിൽ നിന്നിറങ്ങി വന്നാണ് വിഡി സതീശനെ പിണറായി വിജയൻ സ്വീകരിച്ചത്.

Read Full Story
06:25 AM (IST) May 15

Malayalam News Live സമ്മര്‍ദങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കാത്ത നേതാവ് വി.ഡി. സതീശനെ വാനോളം പുകഴ്ത്തി എൽഡിഎഫ് നേതാവ്

ഇടതുമുന്നണിയിലെ സീറ്റ് വിഭജനത്തില്‍ ആര്‍ജെഡിക്ക് അര്‍ഹമായ പരിഗണന കിട്ടിയില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Read Full Story