കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ സമീപത്തെ ലോഡ്ജിൽ വച്ചായിരുന്നു പീഡനം.

കാസർകോഡ്: കാസർകോഡ് 19 കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചു. സുഹൃത്തായ പെൺകുട്ടിയുടെ പ്രശ്‌നം തീർക്കാനെന്ന വ്യാജേന നഗരത്തിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പീഡനം. കാസർകോട് സ്വദേശിയായ വിഷ്ണു പ്രസാദാണ് സംഭവത്തിൽ പിടിയിലായത്. രണ്ട് ദിവസം മുൻപാണ്പീഡനം നടക്കുന്നത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ സമീപത്തെ ലോഡ്ജിൽ വച്ചായിരുന്നു പീഡനം. 19കാരിയുടെ സഹോദരനെയാണ് വിഷ്ണുപ്രസാദ് ആദ്യം വിളിക്കുന്നത്. 19കാരിയുടെ സുഹൃത്തായ പെൺകുട്ടി ലോഡ്ജിലുണ്ടെന്നും വലിയ മാനസിക വിഷമത്തിലാണെന്നും വിശ്വസിപ്പിച്ചാണ് 19കാരിയെ ലോഡ്ജിലേക്ക് എത്തിച്ചത്. പീഡനത്തിന് പിന്നാലെ ലോഡ്ജിൽ നിന്ന് രക്ഷപ്പെട്ട 19കാരി വീട്ടുകാരെ വിവരം അറിയിച്ച് പൊലീസ് സഹായം തേടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം