കാർ നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. പത്തനംതിട്ട കൂടൽ ഇഞ്ചപ്പാറയിലാണ് അപകടം ഉണ്ടായത്.

പത്തനംതിട്ട: പത്തനംതിട്ട കൂടൽ ഇഞ്ചപ്പാറയിലുണ്ടായ കാർ അപകടത്തിൽ രണ്ട് പേർ മരിച്ചു. തമിഴ്നാട് മാർത്താണ്ടം സ്വദേശികളായ വാസന്തി, ബിബിൻ എന്നിവരാണ് മരിച്ചത്. പത്തനംതിട്ട കൂടൽ ഇഞ്ചപ്പാറയിലാണ് അപകടം ഉണ്ടായത്.

വാസന്തിയുടെ മകനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാക്കി മടങ്ങിവരും വഴിയാണ് നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുകയറിയണ് അപകടമുണ്ടായത്. മരിച്ച ബിബിൻ ഡ്രൈവറാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വാസന്തിയുടെ ഭർത്താവ് സുരേഷിനെ കോട്ടയം മെഡി. കോളേജിൽ പ്രവേശിപ്പിച്ചു.

Also Read: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; മൂന്ന് പേര്‍ക്ക് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്