മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിയും കുടുംബവും സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. തിങ്കളാഴ്ച രാത്രി 10.45-ന് ചെന്നിത്തല തൃപ്പെരുന്തുറ ആറാട്ടുമുക്കിന് സമീപത്താണ് അപകടമുണ്ടായത്. മാന്നാറിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു കുടുംബം.
മാന്നാർ(ആലപ്പുഴ): തട്ടാരമ്പലം-മാന്നാർ സംസ്ഥാന പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ പൂർണമായും കത്തിനശിച്ചു.
മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിയും കുടുംബവും സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. തിങ്കളാഴ്ച രാത്രി 10.45-ന് ചെന്നിത്തല തൃപ്പെരുന്തുറ ആറാട്ടുമുക്കിന് സമീപത്താണ് അപകടമുണ്ടായത്. മാന്നാറിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു കുടുംബം.
കാറിനുള്ളിൽ ചെറിയ തീപ്പൊരിയും പുകയും ഉയരുന്നത് ശ്രദ്ധയില്പെട്ടതിനെ തുടർന്ന് യാത്രക്കാർ പെട്ടെന്ന് വാഹനം നിർത്തി പുറത്തിറങ്ങുകയായിരുന്നു. ഇവർ പുറത്തിറങ്ങിയതിന് പിന്നാലെ കാറിൽ തീ ആളിപ്പടർന്നു. വിവരമറിഞ്ഞ് മാവേലിക്കരയിൽ നിന്നെത്തിയ അഗ്നിശമനസേനയാണ് തീ പൂർണമായും അണച്ചത്. മാന്നാർ പോലീസും സ്ഥലത്തെത്തിയിരുന്നു. അപകടത്തെ തുടർന്ന് ചെന്നിത്തല-തട്ടാരമ്പലം റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. തീ പൂർണമായും അണച്ചശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.