മൂരാട് സ്വദേശി വിഷ്ണു, ഭാര്യ അഞ്ജു എന്നിവർക്ക് നേരേയാണ് ആക്രമണമുണ്ടായത്. ഇരുവർക്കും പരിക്കേറ്റു.വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

കോഴിക്കോട്: ‌‌വടകര പയ്യോളി ഓയിൽ മില്ലിന് സമീപം കാറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്ക് നേരെ ആക്രമണം. മൂരാട് സ്വദേശി വിഷ്ണു, ഭാര്യ അഞ്ജു എന്നിവർക്ക് നേരേയാണ് ആക്രമണമുണ്ടായത്. ഇരുവർക്കും പരിക്കേറ്റു.

വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കാറിന് പിന്നിലെത്തിയവർ നിരന്തരം ഹോണടിച്ച് ശല്യംചെയ്തത് ചോദ്യംചെയ്തതാണ് ആക്രമണത്തിൽ കലാശിച്ചത്.