അര ലിറ്ററിന്റെ 80 കുപ്പികളിലായി 40 ലിറ്റര്‍ മദ്യമാണ് ആഡംബര വാഹനത്തിന്റെ പിന്‍വശത്ത് മൂന്ന് ചാക്കുകളിലായി ഒളിപ്പിച്ചിരുന്നത്

മൂന്നാര്‍: ആഡംബര വാഹനത്തില്‍ മദ്യം കടത്തിയ യുവാവ് പിടിയില്‍. മൂന്നാര്‍ മാങ്കുളം പെരുമ്പന്‍കുത്ത് സ്വദേശി നിറകുളം വീട്ടില്‍ എയ്ഞ്ചല്‍ റോയ്‌മോനാണ് അറസ്റ്റിലായത്. ഇയാളുടെ വാഹനത്തില്‍ നിന്നും 40 ലിറ്റര്‍ വിദേശമദ്യം പിടികൂടി. അടിമാലി ദേവികുളം റെയ്ഞ്ചിലായി നാല് അബ്കാരി കേസിലെ പ്രതിയാണ് എയ്ഞ്ചല്‍ റോയ്. ബിവറേജില്‍ നിന്നും, വിവിധ ആളുകളുടെ സഹായത്തോടെ വാങ്ങിയാണ് വിദേശ മദ്യം, റോയി വാഹനത്തില്‍ സൂക്ഷിച്ചിരുന്നത്. അര ലിറ്ററിന്റെ 80 കുപ്പികളിലായി 40 ലിറ്റര്‍ മദ്യമാണ് ആഡംബര വാഹനത്തിന്റെ പിന്‍വശത്ത് മൂന്ന് ചാക്കുകളിലായി ഒളിപ്പിച്ചിരുന്നത്.

പ്ലംബിംഗ് പണിക്ക് വീട്ടിലെത്തി, ആളില്ലാത്ത സമയത്ത് പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി കോഴിക്കോട് പിടിയിൽ

പഴയ മൂന്നാര്‍ ബൈപാസ് റോഡില്‍ എക്‌സൈസിന്റെ വാഹന പരിരോധനയിലാണ് മദ്യകുപ്പികള്‍ കണ്ടെടുത്തത്. മാങ്കുളം, പെരുമ്പന്കുത്ത് ആനകുളം മേഖലകളില്‍ മദ്യം ചില്ലറ വില്പന നടത്തുവനായിരുന്നു റോയിയുടെ ലക്ഷ്യം. ഓട്ടോ റിക്ഷയില്‍ മദ്യം ആവശ്യക്കാര്‍ക് എത്തിച്ചു നല്‍കുകയായിരുന്നു ചെയ്തിരുന്നത്. ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചതോടെയാണ് എക്‌സൈസ് സംഘം ഇയാളെ നിരീക്ഷിച്ച് വന്നിരുന്നത്. മുന്‍പ് സമാനമായ നാല് കേസുകളില്‍ ഇയാളെ പിടികൂടിയിട്ടുണ്ട്. മദ്യം കടത്താന്‍ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനയില്‍ പ്രിവന്‍റീവ് ഓഫിസര്‍മാരായ കൃഷ്ണകുമാര്‍ സി പി, ബിജു മാത്യു, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ ബിന്ദുമോള്‍ വി ആര്‍, ജോഷി വി ജെ, അന്‍സാര്‍ ഒ വൈ, ഗോകുല്‍ കൃഷ്ണന്‍, അനിഷ് തുടങ്ങിയ സംഘമാണ് പ്രതിയെ പിടികുടിയത്.

YouTube video player

അതേസമയം കാസർകോട് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത തളങ്കര കടവത്ത് വെച്ച് ഓട്ടോ റിക്ഷയിൽ കടത്തുകയായിരുന്ന ഒന്നര കിലോ കഞ്ചാവ് പിടികൂടി എന്നതാണ്. ഓട്ടോ ഡ്രൈവറും തളങ്കര സ്വദേശിയുമായ ഹാരിസിനെ (48) കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ റിക്ഷയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്.

ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്ത്: രഹസ്യ വിവരം കിട്ടിയ പൊലീസ് തടഞ്ഞു, 48കാരൻ പിടിയിൽ