കോഴിക്കോട് കാറിടിച്ച് കാല്‍നടയാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്. താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപമാണ് അപകടം ഉണ്ടായത്. തെറ്റായ ദിശയില്‍ അമിത വേഗതയിലെത്തിയ കാറാണ് അപകടത്തിനിടയാക്കിയത്.

കോഴിക്കോട്: താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം കാറിടിച്ച് കാല്‍നടയാത്രക്കാരനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മല്‍ ജിതേഷി (36) നാണ് തലയ്ക്കും ദേഹമാസകലവും പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു.

വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് തെറ്റായ ദിശയില്‍ അമിത വേഗതയിലെത്തിയ ബത്തേരി സ്വദേശി സഞ്ചരിച്ച കാറാണ് അപകടത്തിന് ഇടവരുത്തിയത്. സാരമായി പരിക്കേറ്റ ജിതേഷിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.