വർക്കല ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സ്വകാര്യ റിസോർട്ട് ജീവനക്കാരനായ വിനീത് ആണ് പിടിയിലായത്. ഹൈദരാബാദ് സ്വദേശികളായ യുവതികളുടെ പരാതിയിലാണ് നടപടി. 

തിരുവനന്തപുരം: വർക്കല ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ റിസോർട്ട് ജീവനക്കാരനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. പാലച്ചിറ പട്ടിയാരത്തുംവിള വീട്ടിൽ വിനീതിനെയാണ് (39) അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശനിയാഴ്ച ഉച്ചയ്ക്ക് 1:30 ഓടെ പാപനാശം ഏണിക്കൽ ബീച്ചിലായിരുന്നു സംഭവം. ബീച്ചിലൂടെ നടന്നുവരികയായിരുന്ന ഹൈദരാബാദ് സ്വദേശികളായ യുവതികളെ വിനീത് തടഞ്ഞുനിർത്തി നഗ്നതാപ്രദർശനം നടത്തിയെന്നാണ് പരാതി. യുവതികൾ സംഭവം ടൂറിസം പൊലീസിനെ അറിയിച്ചതോടെയാണ് ഇയാളെ പിടികൂടിയത്.

സ്വകാര്യ റിസോർട്ടിൽ സെക്യൂരിറ്റി ജീവനക്കാരനാണ് വിനീത്. സ്ത്രീത്വത്തെ അപമാനിച്ചതിനും പൊതുസ്ഥലത്ത് അശ്ലീല പ്രദർശനം നടത്തിയതിനും വകുപ്പുകൾ ചുമത്തി മേൽനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.