കലഞ്ഞൂർ മഹാദേവ ക്ഷേത്രത്തിന് അടുത്തുള്ള നിറക്കൂട്ട് ഗ്രാഫിക്സിലെ ശ്രീകുമാറിന്റെ KL 25 E 2194 ഹീറോ ഗ്ലാമർ ബൈക്കാണ് ശനിയാഴ്ച ഉച്ചക്ക് 12.30ക്ക് മോഷണം പോയത്.

കലഞ്ഞൂർ: ബൈക്ക് നിർത്തിയിട്ട് കടയ്ക്കുള്ളിലേക്ക് കയറി ഒരുമിനിറ്റ്. റോഡരികിൽ നിന്ന് ബൈക്ക് മോഷണം പോയി. കലഞ്ഞൂരിലാണ് പട്ടാപകൽ മോഷണം നടന്നത്. കലഞ്ഞൂർ മഹാദേവ ക്ഷേത്രത്തിന് അടുത്തുള്ള നിറക്കൂട്ട് ഗ്രാഫിക്സിലെ ശ്രീകുമാറിന്റെ KL 25 E 2194 ഹീറോ ഗ്ലാമർ ബൈക്കാണ് ശനിയാഴ്ച ഉച്ചക്ക് 12.30ക്ക് മോഷണം പോയത്. ഉടമസ്ഥൻ ബൈക്ക് റോഡരികിൽ നിർത്തി കടയ്ക്കുള്ളിൽ പോയപ്പോഴാണ് മോഷണം നടന്നത്. റോഡ് സൈഡിൽ നിന്നിരുന്ന യുവാവാണ് വളരെ വിദഗ്ധമായി ബൈക്ക് മോഷ്ടിച്ചത്. ഉടമ കടയ്ക്കുള്ളിൽ കയറിയതിന് പിന്നാലെ ചെക്ക് ഷർട്ടും ജീൻസും ധരിച്ച യുവാവ് ബൈക്കിന് സമീപത്ത് എത്തി. ആദ്യം പരിസരമൊന്ന് നോക്കി, പിന്നാലെ ബൈക്കിന് സൈഡിലെത്തി സീറ്റിലൊന്ന് ചാരിയിരുന്നു. ഒട്ടും വൈകാതെ ബൈക്കിലേക്ക് കയറിയിരുന്ന് ബൈക്ക് ഓടിച്ചുകൊണ്ട് പോവുകയായിരുന്നു. ഉടമസ്ഥൻ ബൈക്കിന്റെ ചാവി എടുക്കാൻ മറന്ന് പോയതാണ് സെക്കന്റുകൾക്കുള്ളിലെ മോഷണത്തിന് കാരണമായത്. മിന്നൽ വേഗത്തിലുള്ള മോഷണത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ കടയിലെ സിസിടിവിയിൽ പതിയുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം