മേപ്പാടിയിൽ 71 വയസ്സുകാരി വാഹനം ഇടിച്ച് മരിച്ച സംഭവം അപകടമല്ല, കൊലപാതകമാണെന്ന വിവരം പുറത്ത്.

വയനാട്: മേപ്പാടിയിൽ 71 വയസ്സുകാരി വാഹനം ഇടിച്ച് മരിച്ച സംഭവം അപകടമല്ല, കൊലപാതകമാണെന്ന വിവരം പുറത്ത്. ജീപ്പ് യാത്രക്കാരായ നാലുപേർക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ 17 കാരനും പിടിയിലായവരിൽ ഉൾപ്പെടുന്നു. 71 കാരിയായ ബീയുമ്മയും പേരമകൻ അഫ്ലഖും സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ജീപ്പ് ഇടിക്കുകയായിരുന്നു. കഴിഞ്ഞ ജൂൺ 8നാണ് സംഭവം നടന്നത്. സ്കൂട്ടർ യാത്രക്കാരുമായി ഉണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിന് പ്രകോപനമായതെന്ന് പൊലീസ് വ്യക്തമാക്കുന്നു. അഖിൽ, പ്രശാന്ത്, നിധി, നിധിൻ എന്നിവരാണ് സംഭവത്തിൽ പിടിയിലായിട്ടുള്ളത്. സംഭവത്തിൽ ആദ്യം മനഃപൂർവം അല്ലാത്ത നരഹത്യ കുറ്റമാണ് ചുമത്തിയിരുന്നത്.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News