കൊട്ടിയൂർ മുസ്ലിം പള്ളിക്ക് സമീപത്ത് സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. 

കണ്ണൂർ: കണ്ണൂർ കൊട്ടിയൂരിൽ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. സ്വകാര്യ ബസ് ഡ്രൈവർ സായന്ത് ഉൾപ്പെടെ 16 പേർക്കാണ് പരിക്കേറ്റത്. കൊട്ടിയൂർ മുസ്ലിം പള്ളിക്ക് സമീപത്താണ് അപകടം ഉണ്ടായത്.

അതേസമയം, കണ്ണൂർ കണ്ണോത്തുംചാൽ പെട്രോൾ പമ്പിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇരച്ചുകയറി. അപകടത്തില്‍ യാത്രക്കാരിയായ ഒരു കുട്ടിക്ക് പരിക്കേറ്റു. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യബസ്സാണ് അപകടത്തിൽപ്പെട്ടത്. കട ഉടമ ഓടി മാറിയതിനാൽ വന്‍ ദുരന്തം ഒഴിവായി.

Also Read:  കേരളത്തിൽ നിന്ന് തടിയുമായി തമിഴ്നാട്ടിലേക്ക് പോയ ലോറി കടയിലേക്ക് പാഞ്ഞ് കയറി; ഒരാള്‍ക്ക് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം