കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് എതിരെയെത്തിയ ബൈക്കിലിടിച്ചു, ബൈക്ക് യാത്രക്കാരായ 2 യുവാക്കൾക്ക് ദാരുണാന്ത്യം
തിരുവല്ലയിലേക്ക് പോയ ബസ് എതിർ ദിശയിൽ വന്ന ബൈക്കിലിടിക്കുകയായിരുന്നു.
ആലപ്പുഴ : കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കരുമാടി സ്വദേശികളായ ബിബിൻ ദേവസ്യ (35), ബിനു ജോസഫ് (35) എന്നിവരാണ് മരിച്ചത്. അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിൽ കരുമാടി കളത്തിൽപ്പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. തിരുവല്ലയിലേക്ക് പോയ ബസ് എതിർ ദിശയിൽ വന്ന ബൈക്കിലിടിക്കുകയായിരുന്നു.
p>