കണ്ണൂർ വളപട്ടണത്ത് ഗർഭിണിയായ പൊലീസ് ഉദ്യോഗസ്ഥയെയും ഭർത്താവിനെയും മർദിച്ചുവെന്ന പരാതിയിൽ കേസ്. പൊലീസുകാരിയും ഭർത്താവും സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി മർദിച്ചുവെന്നാണ് പരാതി. 

കണ്ണൂർ: ഗർഭിണിയായ പൊലീസ് ഉദ്യോഗസ്ഥയെയും ഭർത്താവിനെയും മർദിച്ചതായി പരാതി. കണ്ണൂർ പാപ്പിനിശ്ശേരിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. പൊലീസുകാരിയും ഭർത്താവും സഞ്ചരിച്ച കാർ തടഞ്ഞുനിർത്തിയായിരുന്നു മർദനം. യുവതിയുടെ പരാതിയിൽ വളപട്ടണം പൊലീസ് കേസെടുത്തു. അതേസമയം ഹൈവേയിൽ കാർ ട്രാഫിക് നിയന്ത്രണം ലംഘിച്ചെത്തിയെന്ന് നാട്ടുകാർ പറയുന്നു. ഇത് ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred