Asianet News MalayalamAsianet News Malayalam

മാഷിന്റെ ക്ലാസ് ശ്രദ്ധിക്കാതിരുന്നതിന്റെ രഹസ്യം!

my teacher jaseena kareem
Author
Thiruvananthapuram, First Published Dec 4, 2017, 8:51 PM IST

ചില അധ്യാപകരുണ്ട്. ആഴത്തില്‍ നമ്മെ സ്വാധീനിച്ചവര്‍. ജീവിതത്തെ മാറ്റിയെഴുതിയവര്‍. അത്തരം ഒരു അധ്യാപകന്‍, അധ്യാപിക നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അവരെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ 'പാഠം രണ്ട്' എന്ന് എഴുതാന്‍ മറക്കരുത്

my teacher jaseena kareem

നടക്കാവ് സ്‌കൂളില്‍  പഠിക്കുന്ന കാലം. പഠിക്കാന്‍ മിടുക്കി ആണെങ്കിലും ഗണിതം എനിക്കന്നും അന്യഗ്രഹ വിഷയമാണ്. പരീക്ഷയില്‍ രക്ഷപ്പെട്ടു കിട്ടുമെങ്കിലും അത് പഠിക്കാനും ഓര്‍ത്തു വെക്കാനും ചോദ്യം മനസ്സിലാക്കി ഉത്തരം എഴുതുവാനും ഞാന്‍ പെട്ട പാട് എനിക്കെ അറിയൂ. 

അങ്ങനെ ഗണിതവുമായി മല്ലിട്ടു നടക്കുമ്പോഴാണ് ഗണേഷ് മാഷ് കണക്ക് പഠിപ്പിക്കാന്‍ വരുന്നത്. ആദ്യ ദിവസത്തെ മാഷിന്റെ നോട്ടവും ഗൗരവവും കണ്ടപ്പോള്‍ കണക്കായിപ്പോയി എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. മാഷ് ക്ലാസില്‍ കയറിയാല്‍ പിന്നെ ആരും ഉറക്കെ ശ്വാസം പോലും വിടില്ല. മാഷാണെങ്കില്‍  ക്ലാസില്‍ എത്തിയാല്‍ പിന്നെ നേരെ ബുക്കിലോട്ടാണ്. ചോദ്യം കിട്ടിയാല്‍ ബോര്‍ഡില്‍ ഉത്തരം എഴുതി പഠിപ്പിക്കും. എന്റെ മുഴുവന്‍ ശ്രദ്ധയും അപ്പൊള്‍ മാഷിന്റെ കയ്യില്‍ ആയിരിക്കും. പക്ഷെ എഴുതുന്നതില്‍ അല്ലാട്ടോ.മ ാഷിന്റെ കയ്യിലെ പുറകു വശത്തുള്ള ഒരു മുഴയില്‍! 

ക്ലാസ് കഴിഞ്ഞു സ്റ്റാഫ് റൂമില്‍ ചെല്ലാന്‍ പറഞ്ഞു. പേടിച്ചു വിറച്ചാണ് ഞാന്‍ അന്നവിടെ ചെന്നത്.

എന്റെ നോട്ടപ്പിശകു കൊണ്ടോ ആ മുഴയെപ്പറ്റി ചിന്തിച്ചു മനോരാജ്യം കണ്ടിരുന്നത് കൊണ്ടോ എന്നറിയില്ല, ഒരു ദിവസം ഞാന്‍ ക്ലാസ്സില്‍ ശ്രദ്ധിക്കുന്നില്ല എന്ന് മാഷ് കണ്ടു പിടിച്ചു. മാഷ് ചോദിച്ച ആദ്യത്തെ ചോദ്യത്തില്‍ നിന്നു തന്നെ കാര്യങ്ങളുടെ കിടപ്പ്  മാഷിന് മനസ്സിലായി. പോരെ പൂരം. ക്ലാസ് കഴിഞ്ഞു സ്റ്റാഫ് റൂമില്‍ ചെല്ലാന്‍ പറഞ്ഞു. പേടിച്ചു വിറച്ചാണ് ഞാന്‍ അന്നവിടെ ചെന്നത്. എന്നാല്‍ എന്റെ പ്രതീക്ഷകളെ എല്ലാം തകര്‍ത്തെറിഞ്ഞു കൊണ്ട് ചിരിച്ചു കൊണ്ട് മാഷെന്നോടു ചോദിച്ചു 'അതേന്താടോ താന്‍ എന്റെ ക്ലാസ്സില് മാത്രം ശ്രദ്ധിക്കാതെ? ബാക്കി എല്ലാര്‍ക്കും തന്നെപ്പറ്റി നല്ല അഭിപ്രായം ആണല്ലോ'

എന്ത് പറയണം എന്നറിയാതെ ഞാന്‍ മാഷിന്റെ മുഖത്തു തന്നെ നോക്കി നിന്നു. മാഷ് തുടര്‍ന്നു. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ അപ്പൊ തന്നെ ചോദിക്കണം. താനെപ്പോഴും ബോര്‍ഡിലെഴുതുന്നതു നോക്കി സംശയിച്ചിരിക്കലാണല്ലോ. ഞാനൊന്നു ഞെട്ടി. ഈ മാഷിനെന്താ തലയ്ക്കു പുറകിലും കണ്ണുണ്ടോ? മാഷിന്റെ കയ്യിലെ മുഴയെ കുറിച്ചാണ് എനിക്ക് സംശയം എന്ന് എങ്ങനെയാ ഇപ്പോള്‍ പറയാ? 

ഞാനൊന്നും മിണ്ടിയില്ല.മാഷ് വളരെ സ്‌നേഹത്തോടെ പറഞ്ഞു 'ഇനി മുതല്‍ ക്ലാസില്‍ ശ്രദ്ധിക്കണം ട്ടോ'. ഞാന്‍ തലകുലുക്കി.

അന്ന് ഓഫീസ് റൂമിന്റെ പടിയിറങ്ങുമ്പോള്‍ മനസ്സില്‍ പലവുരു ആവര്‍ത്തിച്ചു.'ഇനി മാഷിന്റെ ക്ലാസ് നല്ലവണ്ണം  ശ്രദ്ധിക്കും'. പിന്നെയുള്ള എല്ലാ പരീക്ഷകളിലും നല്ല മാര്‍ക്കോടെ ഞാന്‍ പാസായി. അന്ന് തൊട്ട് തുടങ്ങിയ ഗണിത ശാസ്ത്രത്തിനോടുള്ള സ്‌നേഹം ഇന്നും അതേ പോലെ മായാതെ നില്‍ക്കുന്നു. എല്ലാത്തിനും മാഷിനോട് നന്ദി. ഒരിക്കലും മറക്കില്ല ഈ ഗുരുനാഥനെ. 

വാല്‍കഷ്ണം: മാഷിന്റെ കയ്യിലെ മുഴ കുറച്ച് നാളുകള്‍ക്കു ശേഷം അപ്രത്യക്ഷമായി. ആ മുഴ കാണാഞ്ഞ് ക്ലാസ്സിലെ ഒരുപാട് പേരുടെ കോണ്‍സെന്‍ട്രേഷന്‍ പോയി എന്ന്തായിരുന്നു അന്നത്തെ സംസാര വിഷയം!

'പാഠം രണ്ട്' ഇതുവരെ
താജുന തല്‍സം: നിറകണ്ണുകളോടെ ഞാന്‍ പറഞ്ഞുപോയി, 'ഉസ്താദ് മരിച്ചുപോവട്ടെ'

ഐ കെ ടി.ഇസ്മായില്‍ തൂണേരി: ഈശ്വരന്‍ മാഷ്

മുഖ്താര്‍ ഉദരംപൊയില്‍: പണ്ടുപണ്ടൊരു കുരുത്തംകെട്ട  കുട്ടി; നന്മയുള്ള മാഷ്

 ശ്രുതി രാജേഷ്:  കനകലത ടീച്ചറിനോട്  പറയാതെ പോയ കാര്യങ്ങള്‍

മഞ്ജുഷ വൈശാഖ്: 'കോപ്പിയടിച്ചത് ഞാനാണ്'

മോളി ജബീന: ജിന്നിന് എഴുതിയ കത്തുകള്‍

ജോസഫ് എബ്രഹാം: ഫയല്‍വാന്റെ മെയ്ക്കരുത്തോടെ  താഹക്കുട്ടി സാറിന്റെ നടത്തം

അഞ്ജലി അരുണ്‍: സെലിന്‍ ടീച്ചര്‍ പഠിപ്പിച്ച ജീവിതപാഠങ്ങള്‍!

ശ്രീനിവാസന്‍ തൂണേരി: എന്നെ കണ്ടതും മാഷ്  പഴ്‌സ് പുറത്തെടുത്തു!

നജീബ് മൂടാടി: ചൂരല്‍ മാത്രമായിരുന്നില്ല, വേലായുധന്‍ മാഷ്!

നസീഫ് അബ്ദുല്ല: കേട്ടതൊന്നുമായിരുന്നില്ല, മാഷ്!

സജിത്ത് സി വി പട്ടുവം: പിന്നൊരിക്കലും ടീച്ചറിനെ ഞാന്‍ കണ്ടിട്ടില്ല!

ആതിരാ മുകുന്ദ്: 'ചോറ് വെന്തോ എന്നെങ്ങനെ അറിയും?'

മുബശ്ശിർ കൈപ്രം: എന്റെ തങ്കവല്ലി ടീച്ചര്‍​

നദീര്‍ കടവത്തൂര്‍: സന്ധ്യ കഴിഞ്ഞ് സ്‌കൂളിലെത്തിയ ഞങ്ങളെ കണ്ടതും ടീച്ചര്‍ കരഞ്ഞു!

മുഹമ്മദ് കാവുന്തറ: കളവ് പഠിപ്പിച്ച ടീച്ചര്‍

 സ്വാതി ശശിധരന്‍: എന്റെ ടോട്ടോചാന്‍ കുട്ടിക്കാലം!​

റെജ്‌ന ഷനോജ്: ആ പാഠം ഇന്നും ഞാന്‍ മറന്നിട്ടില്ല!

ഷീബാ വിലാസിനി: ഈശ്വരാ, ഗ്രാമര്‍!

അജീഷ് മാത്യു കറുകയില്‍: ഞാന്‍ കാരണമാണ് എന്റെ ഗുരു ജയിലിലായത്!

ജോയ് ഡാനിയേല്‍: ക്ലാസ് റൂമിന് പുറത്ത്  ഞാന്‍ ഒരു കള്ളനെപ്പോലെ നിന്നു...

അനില്‍ കിഴക്കടുത്ത്: സംഗീതം പോലൊരു ടീച്ചര്‍!

ജസ്‌ന ഹാരിസ്: ഇന്നും സാറിനെ എനിക്ക് പേടിയാണ്!
 

Follow Us:
Download App:
  • android
  • ios