യുപിക്ക് 299.66 ദശലക്ഷം ഡോളര്‍ ഉത്തര്‍പ്രദേശ് ക്ലീന്‍ എയര്‍ മാനേജ്മെന്റ് പ്രോഗ്രാമിനാണ് തുക വകയിരുത്തിയിരിക്കുന്നത്.  ഹരിയാനയ്ക്ക് 300 ദശലക്ഷം ഡോളര്‍.

ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി, 600 ദശലക്ഷം ഡോളറിന്റെ (ഏകദേശം 5000 കോടി രൂപ) ധനസഹായം അനുവദിച്ച് ലോകബാങ്ക്. 27 കോടി ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അയല്‍സംസ്ഥാനങ്ങളിലേക്കും ഇതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുമെന്നും സംസ്ഥാനങ്ങളെ നിക്ഷേപ സൗഹൃദമാക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതി സഹായിക്കുമെന്നും ലോകബാങ്ക് വ്യക്തമാക്കി.

രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുക:

യുപിക്ക് 299.66 ദശലക്ഷം ഡോളര്‍.

  • ഉത്തര്‍പ്രദേശ് ക്ലീന്‍ എയര്‍ മാനേജ്മെന്റ് പ്രോഗ്രാമിനാണ് തുക വകയിരുത്തിയിരിക്കുന്നത്. ഗതാഗതം, കൃഷി, വ്യവസായം എന്നീ മേഖലകളില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇത് സഹായിക്കും.
  • ഇലക്ട്രിക് വാഹനങ്ങള്‍: ലക്‌നൗ, കാണ്‍പൂര്‍, വാരണാസി, ഗോരഖ്പൂര്‍ എന്നിവിടങ്ങളില്‍ 500 ഇലക്ട്രിക് ബസുകളും 15,000 ഇലക്ട്രിക് ഓട്ടോകളും നിരത്തിലിറക്കും.
  • വീടുകളില്‍: 39 ലക്ഷം വീടുകളില്‍ ശുദ്ധമായ പാചകവാതകം ലഭ്യമാക്കും.
  • പഴയ വാഹനങ്ങള്‍: മലിനീകരണം ഉണ്ടാക്കുന്ന 13,500 വലിയ വാഹനങ്ങള്‍ മാറ്റി പകരം പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ പദ്ധതിക്ക് പിന്തുണ നല്‍കും.

ഹരിയാനയ്ക്ക് 300 ദശലക്ഷം ഡോളര്‍

  • ഹരിയാന ക്ലീന്‍ എയര്‍ പ്രോജക്ടിനായാണ് തുക വകയിരുത്തിയിരിക്കുന്നത്.
  • നിരീക്ഷണം: വായു മലിനീകരണം കൃത്യമായി അളക്കുന്നതിനും ഉറവിടം കണ്ടെത്തുന്നതിനുമുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും.
  • ഗതാഗതം: ഗുരുഗ്രാം, സോനിപത്, ഫരീദാബാദ് എന്നിവിടങ്ങളില്‍ ഇലക്ട്രിക് ബസുകളും ഓട്ടോകളും പ്രോത്സാഹിപ്പിക്കും.
  • കാര്‍ഷികം/വ്യവസായം: കാര്‍ഷിക അവശിഷ്ടങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാനും, ചെറുകിട-ഇടത്തരം സംരംഭങ്ങളില്‍ പുതിയ സാങ്കേതികവിദ്യ നടപ്പിലാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
  • മെച്ചപ്പെട്ട ഗതാഗത സംവിധാനത്തിലൂടെ സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനും പദ്ധതി സഹായിക്കുമെന്ന് ലോകബാങ്ക് അറിയിച്ചു.