തിരുവനന്തപുരം കൊച്ചുള്ളൂരിൽ പൊലീസുകാരന് കുത്തേറ്റു
- Home
- News
- Malayalam News Live: വീട്ടിനു മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു, പിന്നാലെ തര്‍ക്കം; നെഞ്ചില്‍ കുത്തേറ്റ പൊലീസുകാരന്‍ ഗുരുതരാവസ്ഥയില്‍
Malayalam News Live: വീട്ടിനു മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു, പിന്നാലെ തര്‍ക്കം; നെഞ്ചില്‍ കുത്തേറ്റ പൊലീസുകാരന്‍ ഗുരുതരാവസ്ഥയില്‍

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ഇന്നും തുടരും. രാഹുലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾക്കും സാധ്യതയുണ്ട്. ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചതോടെ യൂത്ത് കോൺഗ്രസിന് പുതിയ അധ്യക്ഷനെ
കണ്ടെത്താനുള്ള ചർച്ചകൾ സജീവമാണ്. രാഹുലിന്റെ രാജിയും അതിനുശേഷമുള്ള തുടര്‍ പ്രതിഷേധങ്ങളുമടക്കം നിരവധി വാര്‍ത്തകളാണ് ഇന്നും വരാനിരിക്കുന്നത്. അന്തരിച്ച പീരുമേട് എംഎൽഎ വാഴൂർ സോമന്റെ സംസ്കാരം ഇന്ന് നടക്കും. വണ്ടിപ്പെരിയാർ ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിനുശേഷം പഴയ പാമ്പന്നാറിലെ എസ്.കെ ആനന്ദൻ സ്മൃതിമണ്ഡപത്തിന് സമീപമായിരിക്കും സംസ്കാരം നടക്കുക.
രാജ്യാന്തര വാര്‍ത്തകളിൽ ഗാസയെ പൂർണക്ഷാമ ബാധിത പ്രദേശമായി അന്താരാഷ്ട്ര സംഘടന പ്രഖ്യാപിക്കുന്നതാണ് ഇന്നത്തെ പ്രധാന സംഭവം.യുഎൻ പിന്തുയുള്ള ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുക.
Malayalam News Live:വീട്ടിനു മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു, പിന്നാലെ തര്‍ക്കം; നെഞ്ചില്‍ കുത്തേറ്റ പൊലീസുകാരന്‍ ഗുരുതരാവസ്ഥയില്‍
Malayalam News Live:പൊതുപണം ദുരുപയോഗം ചെയ്തെന്ന കേസ്; ശ്രീലങ്കന്‍ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ റിമാന്‍ഡില്‍
പൊതുപണം ദുരുപയോഗം ചെയ്തെന്ന കേസില്‍ ശ്രീലങ്കന്‍ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ റിമാന്‍ഡില്‍
Malayalam News Live:കേരള യൂണിവേഴ്സിറ്റിയില്‍ രജിസ്ട്രാറുടെ സീല്‍ പൂഴ്ത്തിവെച്ചതായി പരാതി, കര്‍ശന നടപടിയെന്ന് വിസി
കേരള യൂണിവേഴ്സിറ്റിയില്‍ രജിസ്ട്രാറുടെ സീൽ പൂഴ്ത്തി വച്ചതായി പരാതി
Malayalam News Live:ശ്രീലങ്ക മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയെ കോടതിയിൽ ഹാജരാക്കി, മണിക്കൂറുകൾ പിന്നിട്ടിട്ടും ജാമ്യാപേക്ഷയിൽ തീരുമാനമായില്ല
മുൻ പ്രസിഡന്റ് സിരിസേനയും വിക്രമസിംഗയ്ക്കൊപ്പം കോടതി മുറിയിലുണ്ട്
Malayalam News Live:തൃശ്ശൂർ ഡിസിസി അധ്യക്ഷനെതിരെ പരസ്യ പ്രസ്താവന, സുന്ദരൻ കുന്നത്തുള്ളിയോട് വിശദീകരണം തേടി കെപിസിസി
കഴിഞ്ഞ 14ന് തൃശ്ശൂർ ടൗൺഹാളിൽ നടന്ന പരിപാടിയിൽ ആയിരുന്നു സുന്ദരൻ കുന്നത്തുള്ളി ഡിസിസി അധ്യക്ഷനെതിനെ രൂക്ഷ വിമർശനം ഉയർത്തിയത്
Malayalam News Live:സപ്ലൈക്കോയില്‍ നിന്ന് അരി കടത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, കൂട്ടുപ്രതിക്കായ് തെരച്ചില്‍
സപ്ലൈക്കോ ഗോഡൗണില്‍ നിന്ന് അരി കടത്തിയ പ്രതി പിടിയില്‍
Malayalam News Live:'ഇത് അനിവാര്യമായ പതനം, ഇവിടെ നടന്നത് പറഞ്ഞാൽ ദേശീയ നേതൃത്വം നാണിച്ചു പോകും'; പി സരിന്‍
രാഹുല്‍ മാങ്കൂട്ടത്തിലിനും വിഡി സതീശനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പി സരിന്‍
Malayalam News Live:ബെവ്കോയിൽ റെക്കോർഡ് ബോണസ്; ജീവനക്കാര്‍ക്ക് 1,02,000 രൂപ നൽകാൻ തീരുമാനം; 19700 കോടി രൂപയുടെ വിറ്റുവരവ്
റെക്കോർഡ് കച്ചവടമായതിനാൽ ജീവനക്കാർക്ക് മികച്ച ബോണസ് നൽകാൻ തീരുമാനിച്ചതായി ബെവ്കോ എംഡി വ്യക്തമാക്കി.
Malayalam News Live:യുവതിയെയും യുവാവിനെയും വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി ഉടുമ്പന്നൂരിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി.
Malayalam News Live:പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്‍റെ കുടുംബാംഗങ്ങളെ സന്ദർശിച്ച് അമിത് ഷാ
ബിജെപി നേതാക്കളും ഒപ്പമുണ്ടായിരുന്നു
Malayalam News Live:'രാഹുൽ പ്രധാനമന്ത്രിയാകില്ല, ഉദയനിധി മുഖ്യമന്ത്രിയുമാകില്ല, സോണിയയുടെയും സ്റ്റാലിന്റെയും ആഗ്രഹം മാത്രം' - അമിത് ഷാ
ബിജെപി ബൂത്തുതല സമ്മേളനത്തിൽ പങ്കെടുക്കാൻ തിരുനെൽവേലിയിൽ എത്തിയപ്പോഴായിരുന്നു അമിത് ഷായുടെ പ്രസംഗം.
Malayalam News Live:വാഴൂർ സോമന് നാടിന്റെ അന്ത്യാഞ്ജലി, മൃതദേഹം സംസ്കരിച്ചു
പഴയ പാമ്പനാറിലുള്ള എസ് കെ ആനന്ദൻ സ്മൃതി മണ്ഡപത്തിന് സമീപമായാണ് സംസ്കാര ചടങ്ങുകൾ നടന്നത്
Malayalam News Live:കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടിത്തം; അടച്ചിട്ട സൂപ്പർ സ്പെഷ്യലിറ്റി അത്യാഹിത വിഭാഗം തുറക്കും
തീ പിടിത്തത്തെ തുടർന്ന് അടച്ചിട്ട കോഴിക്കോട് മെഡിക്കൽ കോളേജ് സർജിക്കൽ സൂപ്പർ സ്പെഷ്യലിറ്റി അത്യാഹിത വിഭാഗം ഞായറാഴ്ച തുറക്കും
Malayalam News Live:തമിഴ്നാട്ടിൽ നിന്നും അട്ടപ്പാടിയിലേക്ക് കടത്തുകയായിരുന്ന വിദേശമദ്യം പിടികൂടി
ചെക്ക് പോസ്റ്റുകൾ വഴി കടത്തുകയായിരുന്ന വിദേശ മദ്യം പൊലീസ് പിടികൂടി
Malayalam News Live:പിന്നിൽ നിന്ന് കുത്തുന്ന കട്ടപ്പയുമായി മുന്നോട്ട് പോവാനാവില്ല; രാഹുലിനെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ അബിൻ വർക്കി, പോര് രൂക്ഷം
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വാട്സാപ്പ് ഗ്രൂപ്പില്‍ പോര് രൂക്ഷം
Malayalam News Live:കൊമ്പൻ കിരൺ നാരായണൻ കുട്ടി ചരിഞ്ഞു; അന്ത്യം ഇന്ന് രാവിലെ, അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞത് ഒരാഴ്ച
നാട്ടകം സ്വദേശി പുത്തൻപുരയ്ക്കൽ മധുവിന്റെ ഉടമസ്‌ഥതയിലുള്ള ആനയാണ്.
Malayalam News Live:ജയിൽ വകുപ്പ് പറയുന്നതെന്നും നോവലിന്റെ പിഡിഎഫ് വായിച്ച താൻ കണ്ടില്ല, രൂപേഷിന്റെ നോവൽ പ്രസിദ്ധീകരണത്തിന് അനുമതി നിഷേധിച്ചതിനെതിരെ കെ സച്ചിദാനന്ദൻ
'ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ' എന്ന രൂപേഷിന്റെ നോവലിന് ജയിൽ വകുപ്പാണ് അനുമതി നിഷേധിച്ചത്
Malayalam News Live:കൂലി വാങ്ങിയത് കൂടിപ്പോയെന്ന് ആരോപണം; ഹൃദ്രോഗിയായ ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം, പരാതി
തിരുവനന്തപുരം വർക്കലയിൽ ഹൃദ്രോഗിയായ ഓട്ടോറിക്ഷ ഡ്രൈവർക്ക് ക്രൂരമർദ്ദനമേറ്റതായി പരാതി.
Malayalam News Live:ആശ്വാസം നീളില്ല, ഓഗസ്റ്റ് 25 ന് ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; കേരളത്തിൽ വീണ്ടും മഴ ശക്തമാകും
ഓഗസ്റ്റ് 26 ന് തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
Malayalam News Live:കർണാടക നിയമസഭയിൽ ആർഎസ്എസിന്റെ ഗണഗീതം പാടി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ; ആരോപണവുമായി ബിജെപി
കർണാടക നിയമസഭയിൽ ആർഎസ്എസിന്റെ ഗണഗീതം പാടി വിവാദം സൃഷ്ടിച്ച് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ