കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
- Home
- News
- Malayalam News Live: അമീബിക് മസ്തിഷ്ക ജ്വരം; ഒരാൾക്കുകൂടി രോഗം സ്ഥിരീകരിച്ചു, ചികിത്സയിലുള്ള യുവാവിന്‍റെ ആരോഗ്യനില തൃപ്തികരം
Malayalam News Live: അമീബിക് മസ്തിഷ്ക ജ്വരം; ഒരാൾക്കുകൂടി രോഗം സ്ഥിരീകരിച്ചു, ചികിത്സയിലുള്ള യുവാവിന്‍റെ ആരോഗ്യനില തൃപ്തികരം

എംഎൽഎ സ്ഥാനം രാജിവെക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് മേൽ സമ്മർദ്ദം ശക്തം. എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കടുത്ത നിലപാട് സ്വീകരിക്കുമ്പോള്‍ രാജി വേണ്ടെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. രാജിയെചൊല്ലി കോണ്‍ഗ്രസിൽ രണ്ട് അഭിപ്രായം തുടരുമ്പോഴും വിഡി സതീശനടക്കമുള്ളവര്‍ കടുത്ത നിലപാടിലാണ്. പ്രതിപക്ഷ നേതാവിനൊപ്പം ഒരു വിഭാഗം നേതാക്കളും രാഹുൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ഉറച്ച നിലപാടിലാണിലാണുള്ളത്.
Malayalam News live:അമീബിക് മസ്തിഷ്ക ജ്വരം; ഒരാൾക്കുകൂടി രോഗം സ്ഥിരീകരിച്ചു, ചികിത്സയിലുള്ള യുവാവിന്‍റെ ആരോഗ്യനില തൃപ്തികരം
Malayalam News live:'ഉപരാഷ്ട്രപതി പദം രാഷ്ട്രീയപദവിയല്ല, ഒരു രാഷ്ട്രീയപാർട്ടിയിലും ചേരാനുമില്ല'; ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി
മാധ്യമങ്ങളോട് പ്രതികരിച്ച് ഇന്ത്യ സഖ്യത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി
Malayalam News live:'പറമ്പിലാണ് മാങ്കൂട്ടം വളരുന്നത്..!!!', ഒറ്റ വരിയിൽ ഷാഫിക്കടക്കം ശിവൻകുട്ടിയുടെ പ്രഹരം
ഷാഫി പറമ്പിലിനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് 'പറമ്പിലാണ് മാങ്കൂട്ടം വളരുന്നത്..!!!' എന്നാണ് ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്
Malayalam News live:രാഹുലിനെതിരെ നടപടി വേണം, പല പെൺകുട്ടികൾക്കും പരസ്യമായി പരാതി പറയാൻ ബുദ്ധിമുട്ടുണ്ടാകും - ഷമ മുഹമ്മദ്
രാഹുലിനെതിരായ ആരോപണത്തില്‍ പ്രതികരിച്ച് ഷമ മുഹമ്മദ്
Malayalam News live:'രാഹുൽ ആൻഡ് രാഹുൽ', മാങ്കൂട്ടത്തിൽ വിഷയം ദേശീയ തലത്തിൽ ചർച്ചയാക്കാൻ ബിജെപി, രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രചരണം
രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയും കേരളത്തിലെ യൂത്ത് കോൺഗ്രസ് അധ്യക്ഷനും എം എൽ എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയാണ് ആരോപണമെന്നും ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്
Malayalam News live:രാഹുലിന്‍റെ രാജി; അന്തിമ തീരുമാനം രാഹുലിനെ കൂടി കേട്ട ശേഷം
തനിക്ക് വിശദീകരിക്കാനുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയെ അറിയിച്ചു. രാഹുലിന് പറയാനുള്ളത് പാർട്ടി കേൾക്കും. രാഹുലിനെ കൂടി കേട്ട ശേഷമാകും അന്തിമ തീരുമാനം.
Malayalam News live:രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; 'നടപടി വേണോയെന്ന് കൂട്ടായി ആലോചിച്ച് എടുക്കേണ്ട തീരുമാനം', പ്രതികരിച്ച് അടൂര്‍ പ്രകാശ്
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തില്‍ പ്രതികരിച്ച് യുഡിഎഫ് കണ്‍വീനര്‍
Malayalam News live:റനിൽ വിക്രമസിംഗെയുടെ അറസ്റ്റ്, ശ്രീലങ്കയിൽ വൻ പ്രതിഷേധം, ലങ്കൻ സർക്കാർ അന്തസ്സോടെ പെരുമാറണമെന്ന് ശശി തരൂർ
അറസ്റ്റിനെതിരെ പ്രതിപക്ഷ നേതാക്കൾ കൊളംബോയിൽ സംയുക്ത വാർത്താസമ്മേളനം നടത്തി
Malayalam News live:ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം; രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതിക്ക് വെടിയേറ്റു, കൊന്നിട്ടില്ലെന്ന് വാദം
നോയിഡയില്‍ കൊല്ലപ്പെട്ട നിക്കിയുടെ ഭർത്താവ് വിപിൻ ഭാട്ടിയയ്ക്ക് പോലീസിന്‍റെ വെടിയേറ്റു
Malayalam News live:വ്യക്തികൾ ഉണ്ടാക്കുന്ന വിഴുപ്പലക്കേണ്ട കാര്യം പാര്‍ട്ടിക്കില്ല, രാജിവെച്ച് പോകണം അല്ലെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കണം; രാഹുലിനെതിരെ ജോസഫ് വാഴയ്ക്കൻ
രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കാത്ത സാഹചര്യത്തില്‍ വീണ്ടും പ്രതികരണവുമായി ജോസഫ് വാഴയ്ക്കൻ
Malayalam News live:രാഹുലിന്‍റെ രാജി സാധ്യത തള്ളാതെ സണ്ണി ജോസഫ്, ഉചിതമായ തീരുമാനം ഉചിതമായ സമയത്തെന്ന് പ്രതികരണം
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്
Malayalam News live:വയനാട് രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
രണ്ട് മാസം മുൻപാണ് രണ്ടര വയസ്സുകാരി പീഡനത്തിന് വിധേയയായത്
Malayalam News live:ആര്‍മി റിക്രൂട്ട്‌മെന്റ് റാലി സെപ്റ്റംബര്‍ 10 മുതല്‍ നെടുങ്കണ്ടം സ്റ്റേഡിയത്തില്‍
ആര്‍മി റിക്രൂട്ട്‌മെന്റ് റാലി സെപ്റ്റംബര്‍ 10 മുതല്‍ നെടുങ്കണ്ടം സ്റ്റേഡിയത്തില്‍
Malayalam News live:രാഹുൽ ഇതുവരെ മാനനഷ്ടക്കേസ് നൽകിയിട്ടില്ല, അതിനർത്ഥം ഇതൊക്കെ ചെയ്തു എന്നല്ലേ?, ഉമ തോമസ് എംഎൽഎ
ആരോപണങ്ങൾ ഒന്നിനു പിറകെ ഒന്നായി വരുമ്പോൾ എംഎൽഎ സ്ഥാനത്തുനിന്നും രാജി വെക്കുക എന്നത് ധാർമികമായ ഉത്തരവാദിത്തമാണ്
Malayalam News live:സ്ത്രീകൾ ഭയന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാർത്തകൾ കേൾക്കുന്നത്, ഫേസ്ബുക്ക് പോസ്റ്റുമായി കെസി വേണുഗോപാലിന്റെ ഭാര്യ ആശ
രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് എടുത്തുപറയാതെയാണ് പോസ്റ്റ്
Malayalam News live:രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ, കോൺഗ്രസ് പാർട്ടിയെടുത്തത് കൃത്യമായ നിലപാട്, ജെബി മേത്തർ എംപി
രാഹുലിന്റെ കാര്യത്തിൽ കോൺഗ്രസ് കൃത്യമായ സമയത്ത് കൃത്യമായ നിലപാട് എടുത്തു
Malayalam News live:കോൺഗ്രസിൽ `പ്ലാൻ ബി', രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചില്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കും?
രാഹുൽ രാജി വെച്ചില്ലെങ്കിൽ പ്ലാൻ ബി ആയി പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതും പരിഗണനയിലുണ്ടെന്നാണ് വിവരങ്ങൾ
Malayalam News live:ടോട്ടൽ ഫോർ യു തട്ടിപ്പ് - നടി റോമയെ കോടതി വിസ്തരിച്ചു
തിരുവനന്തപുരം എസിജെഎം കോടതിയിലാണ് നടിയെ വിസ്തരിച്ചത്
Malayalam News live:'രാഹുൽ മാങ്കൂട്ടത്തിൽ കോണ്‍ഗ്രസിന്‍റെ ക്യാൻസര്‍' രണ്ട് സ്ത്രീകളുടെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് സമീപിച്ചിരുന്നുവെന്ന് പിവി അൻവര്‍
കേരളത്തിലെ കോണ്‍ഗ്രസിനുണ്ടായ ക്യാൻസറാണ് രാഹുൽ മാങ്കൂട്ടത്തിലെന്നും വിഡി സതീശൻ പരസ്യമായി രാജി ആവശ്യപ്പെടണമെന്നും പിവി അൻവര്‍. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ ഉണര്‍ന്ന് ചിന്തിക്കണമെന്നും അൻവര്‍
Malayalam News live:രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ, നടപടി സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് എംഎൽഎയും പാർട്ടിയും, എഎൻ ഷംസീർ
സ്ത്രീകളെ ബഹുമാനിക്കുക എന്ന അടിസ്ഥാന ബോധം എല്ലാവർക്കും ഉണ്ടായിരിക്കണം