11:12 PM (IST) Feb 05

Malayalam News Live :മണിപ്പൂരിൽ വീണ്ടും അശാന്തി; പ്രതിഷേധങ്ങള്‍ അക്രമാസക്തമായി, കുക്കി മേഖലകളിൽ നാളെ സമ്പൂര്‍ണ അടച്ചുപൂട്ടൽ

മണിപ്പൂരിൽ വീണ്ടും അശാന്തി. കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന

Read Full Story
10:42 PM (IST) Feb 05

Malayalam News Live :യുവനടിയും സഹ സംവിധായകയുമടക്കം എട്ടുപേര്‍ ലഹരിമരുന്നുമായി പിടിയിൽ

യുവനടി അഞ്ജു കൃഷ്ണ അടക്കം എട്ടുപേര്‍ ലഹരിമരുന്നുമായി ചെന്നൈയിൽ അറസ്റ്റിൽ. യുവ നടി അഞ്ജു കൃഷ്ണ, തമിഴ് സിനിമകളിൽ അസിസന്‍റ് ഡയറക്ടാറായ വിൻസി നിവേദ എന്നിവരും ആറു യുവാക്കളുമാണ് അറസ്റ്റിലായത്.

Read Full Story
09:33 PM (IST) Feb 05

Malayalam News Live :എയിംസ്; നിര്‍ണായക നിര്‍ദേശവുമായി ഹൈക്കോടതി, 'കേരളം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാ പഠനം നടത്തണം'

കേരളത്തിൽ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായക നിര്‍ദേശവുമായി ഹൈക്കോടതി. കേന്ദ്രം സാധ്യതാ പഠനം നടത്തമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു

Read Full Story
09:26 PM (IST) Feb 05

Malayalam News Live :കൈമുറിച്ചുമാറ്റിയ വിനോദിനിക്ക് വീണ്ടും കൈത്താങ്ങ്; വീട് വയ്ക്കാൻ പ്രതിപക്ഷ നേതാവ് സ്ഥലം കൈമാറും

കേരള സെൽഫ് ഗവൺമെൻറ് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭൂമി വാങ്ങി നൽകുന്നത്. പാലക്കാട് ‍ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്നാണ് വിനോദിനിയുടെ വലത് കൈ മുറിച്ച് മാറ്റേണ്ടി വന്നത്.

Read Full Story
08:56 PM (IST) Feb 05

Malayalam News Live :'പാർട്ടി നിലപാടിനൊപ്പമാണ് കുടുംബത്തിന്റ തീരുമാനം'; ജന ഹൃദയങ്ങളിൽ വിഎസിനുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌ക്കാരത്തേക്കാളും വലുതെന്ന് വിഎ അരുൺ കുമാർ

പാർട്ടി നിലപാടിനൊപ്പമാണ് കുടുംബത്തിന്റ തീരുമാനമെന്നും ജന ഹൃദയങ്ങളിൽ വിഎസിനുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌ക്കാരത്തേക്കാളും വലുതെന്നും വിഎ അരുൺ കുമാർ. നേരത്തെയുണ്ടായിരുന്ന നിലപാട് ആവർത്തിച്ചു കൊണ്ടാണ് വിഎ അരുൺ കുമാറിന്റെ പ്രതികരണം. 

Read Full Story
08:18 PM (IST) Feb 05

Malayalam News Live :42 കൊല്ലം മുൻപുള്ള കൊലക്കേസ്, പ്രതിയ്ക്ക് നൂറ് വയസായി; വെറുതെവിട്ട് അലഹബാദ് ഹൈക്കോടതി

പ്രതിയ്ക്ക് ഇപ്പോൾ നൂറ് വയസ്സാണ് പ്രായം. സംശയത്തിന്റെ ആനുകൂല്യം നൽകിയും അപ്പീൽ തീർപ്പാക്കുന്നതിലെ അസാധാരണമായ കാലതാമസം ചൂണ്ടിക്കാട്ടിയുമാണ് പ്രതി ധനീറാമിനെ വെറുതെ വിട്ടത്.

Read Full Story
08:16 PM (IST) Feb 05

Malayalam News Live :'ആ ദൃശ്യം വേദനാജനകം' സി സദാനന്ദനെ പുകഴ്ത്തി പ്രധാനമന്ത്രി, രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും 'സ്റ്റാര്‍ട്ടപ്പ്' വിമര്‍ശനം

രാജ്യസഭയിൽ സി സദാനന്ദൻ മാസ്റ്റര്‍ എം.പിയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ എതിരാളികൾ സദാനന്ദന്‍റെ രണ്ട് കാലുകളും വെട്ടിക്കളഞ്ഞുവെന്നും കൃത്രിമകാലുകൾ മേശയിൽ വെച്ചുകൊണ്ടുള്ള ദൃശ്യം വേദനാജനകമായിരുന്നുവന്നും മോദി പറഞ്ഞു

Read Full Story
07:58 PM (IST) Feb 05

Malayalam News Live :ഉന്നത ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യാവലി, ഷിംജിത പറഞ്ഞ കാര്യങ്ങള്‍ ശാസ്ത്രീയ തെളിവുകളുമായി ഒത്തു നോക്കുമെന്ന് പൊലീസ്; വിശദമായി ചോദ്യം ചെയ്തു

ഇന്ന് ഉച്ചയോടെയാണ് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ഷിംജിതയെ വൈകിട്ട് അഞ്ച് മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കിയ ഷിംജിതയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Read Full Story
07:40 PM (IST) Feb 05

Malayalam News Live :അച്ഛൻ മൊബൈൽ വിറ്റതിൽ മൂന്ന് പേരും വിഷമത്തിലായിരുന്നു, കുട്ടികളുടെ മരണം ഓൺലൈൻ ​ഗെയിമിലെ ടാസ്കെന്ന് അച്ഛൻ; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

കുട്ടികളുടെ അച്ഛന് രണ്ട് കോടി രൂപ കടമുണ്ടായിരുന്നുവെന്നും, അച്ഛൻ തങ്ങളുടെ മൊബൈൽ ഫോൺ വിറ്റതിൽ മൂന്ന് പേരും വലിയ വിഷമത്തിലായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. 

Read Full Story
07:21 PM (IST) Feb 05

Malayalam News Live :'ഇനി ചന്ദന മരം വിൽക്കാം';സുപ്രധാന കേരള വനം ഭേദഗതി ബില്ലിന് ഗവര്‍ണറുടെ അംഗീകാരം, ചന്ദന കൃഷി വ്യാപിക്കുമെന്ന് സര്‍ക്കാര്‍

സുപ്രധാന കേരള വന (ഭേദഗതി) ബില്ലിന് ഗവർണർ അംഗീകാരം നൽകി. സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വിൽപ്പന നടത്താന്‍ അനുവദിക്കുന്ന വ്യവസ്ഥയാണ് ബില്ലിലെ പ്രധാന പ്രത്യേകത

Read Full Story
07:11 PM (IST) Feb 05

Malayalam News Live :ഫൈനാൻസ് സ്ഥാപന ഉടമയെ വെട്ടിക്കൊന്ന കേസ്; 6 പേരെ അറസ്റ്റ് ചെയ്ത് പൊലീസ്, ഒളിവുള്ള രണ്ട് സ്ത്രീകൾക്കായി തെരച്ചില്‍

തമിഴ്നാട്ടിലെ തേനിൽ ഫൈനാൻസ് സ്ഥാപന ഉടമയെ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിൽ ആറു പേരെ പൊലീസ് അറസ്റ്റു ചെയ്തു

Read Full Story
06:52 PM (IST) Feb 05

Malayalam News Live :ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി, പുറത്തിറങ്ങിയത് 2 കേസുകളിലും ജാമ്യം കിട്ടിയതോടെ

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും സ്വഭാവിക ജാമ്യം ലഭിച്ചതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങിയത്

Read Full Story
06:32 PM (IST) Feb 05

Malayalam News Live :നരേന്ദ്ര മോദിയെ ആക്രമിക്കാൻ പ്രതിപക്ഷം പദ്ധതിയിട്ടെന്ന് ഓംബിർള, സഭയില്‍ നന്ദിപ്രമേയം മറുപടിയില്ലാതെ പാസ്സാക്കി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിക്കാൻ പ്രതിപക്ഷം പദ്ധതിയിട്ടെന്ന ​ഗുരുതര ആരോപണവുമായി സ്പീക്കർ ഓംബിർള

Read Full Story
05:53 PM (IST) Feb 05

Malayalam News Live :പോറ്റിയുടെ ജാമ്യം; സർക്കാരിനെതിരെ ആയുധമാക്കി കോൺഗ്രസും ബിജെപിയും, ഹൈക്കോടതി പരാമർശം പിടിവള്ളിയാക്കി ഭരണപക്ഷം

പോറ്റിക്ക് ജാമ്യം കിട്ടിയത് സർക്കാറിനെതിരെ ആയുധമാക്കി കോൺഗ്രസും ബിജെപിയും. ജാമ്യത്തിന് കാരണം സർക്കാറിനറെ ഗൂഡാലോചനയാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു

Read Full Story
05:49 PM (IST) Feb 05

Malayalam News Live :നിയമസഭ തെരഞ്ഞെടുപ്പ്; 5 സംസ്ഥാനങ്ങളിലേക്ക് നിരീക്ഷകരെ നിയോഗിച്ച് കമ്മീഷൻ, പരിശീലനം തുടങ്ങി

തെരഞ്ഞെടുപ്പ് നിരീക്ഷകർക്കുള്ള പരിശീലനം ദില്ലിയിൽ തുടങ്ങി. സ്വതന്ത്രവും നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നിരീക്ഷകർ ഉറപ്പാക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആവശ്യപ്പെട്ടു

Read Full Story
05:48 PM (IST) Feb 05

Malayalam News Live :ഇന്ത്യ - അമേരിക്ക വ്യാപാര കരാർ - വിശദാംശങ്ങൾ പുറത്തുവിടുന്നത് വൈകും, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിവെച്ചോ എന്നതിൽ വ്യക്തത നൽകാതെ വാണിജ്യമന്ത്രി പിയൂഷ് ഗോയൽ

ഇന്ത്യ - അമേരിക്ക വ്യാപാര കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടുന്നത് വൈകും. വെനസ്വേലയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് സ്ഥിരീകരിച്ച വിദേശകാര്യ മന്ത്രാലയം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിവെച്ചോ എന്നത് സ്ഥിരീകരിച്ചില്ല.

Read Full Story
05:21 PM (IST) Feb 05

Malayalam News Live :'ഇന്ത്യ നിരന്തരം ചെറുപ്പമാവുകയാണ്, ലോകം മുഴുവൻ നമ്മുടെ പ്രാഗല്‍ഭ്യം തിരിച്ചറിഞ്ഞു'; രാജ്യസഭയിൽ മോദി, സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

ഇന്ത്യയുടെ വേഗത്തിലുള്ള പുരോഗതി രേഖപ്പെടുത്തിയ വർഷമാണ് കഴിഞ്ഞുപോയതെന്നും വികസനത്തിന്‍റെ അടുത്ത ഘട്ടമാണ് വരുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ. മോദിയുടെ പ്രസംഗം ആരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

Read Full Story
05:08 PM (IST) Feb 05

Malayalam News Live :വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധം; 'കാലം പറഞ്ഞ കഥ' സിനിമയുടെ റിലീസ് മാറ്റി, സ്ക്രീനിങ് പൂർത്തിയായില്ലെന്ന് സെൻസർ ബോർഡ്

സിനിമയുടെ സ്ക്രീനിങ് പൂർത്തിയായില്ലെന്ന് സെൻസർ ബോർഡ് അറിയിച്ചതോടെയാണ് റിലീസ് മാറ്റിയത്. 8-ാം തീയതിയാണ് സ്ക്രീനിങ് എന്ന് ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു.

Read Full Story
05:07 PM (IST) Feb 05

Malayalam News Live :വിമല എസ്റ്റേറ്റിൽ വൻ തീപിടുത്തം; തീപടർന്നത് പയർ വള്ളിയിലേക്ക്, കത്തിനശിച്ചത് ഏക്കർ കണക്കിന് തോട്ടം

വെളളരിക്കുണ്ട് വിമല എസ്റ്റേറ്റിൽ വൻ തീപിടുത്തം. ഏക്കർ കണക്കിന് തോട്ടത്തിലേക്ക് തീ പടർന്നു. ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് തീപിടുത്തം ഉണ്ടായത്.

Read Full Story
04:51 PM (IST) Feb 05

Malayalam News Live :'അഫാന് കടുത്ത കുറ്റബോധം, കൂട്ടക്കൊലയിലേക്ക് നയിച്ച കാരണവും പറഞ്ഞു, മകനെ രക്ഷിക്കാനല്ല സിനിമക്കെതിരെ കേസ് നൽകിയത്'; അബ്ദുള്‍ റഹീം

വെഞ്ഞാറമൂട് കൂട്ടക്കൊല നടന്ന് നാളിതുവരെയായിട്ടും താനും ഭാര്യയും ഒറ്റപ്പെട്ട നിലയിലാണെന്നും ബന്ധുക്കള്‍ പൂര്‍ണമായും അവഗണിച്ചുവെന്നും പ്രതി അഫാന്‍റെ പിതാവ് അബ്ദുള്‍ റഹീം

Read Full Story