Asianet News MalayalamAsianet News Malayalam

വൈക്കം സത്യാഗ്രഹത്തിന്റെ ചരിത്രമറിഞ്ഞ്, സ്മാരകം സന്ദർശിച്ച് വജ്രജയന്തി സംഘം

വൈക്കം സത്യാഗ്രഹ സ്മാരകം ഉൾപ്പെടെ കോട്ടയം ജില്ലയിലെ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട മേഖലകളിലൂടെ ഏഷ്യാനെറ്റ് ന്യൂസ് വജ്ര ജയന്തി യാത്ര

First Published Aug 4, 2022, 8:03 PM IST | Last Updated Aug 4, 2022, 8:03 PM IST

സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന വജ്ര ജയന്തി യാത്ര കോട്ടയത്ത്. വൈക്കം സത്യാഗ്രഹ സ്മാരകം ഉൾപ്പെടെ കോട്ടയം ജില്ലയിലെ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട മേഖലകളിലൂടെയാണ് ഏഷ്യാനെറ്റ് ന്യൂസ് വജ്ര ജയന്തി യാത്ര. 

രാജ്യത്തെ ആദ്യ കലാലയമായ സി എം എസ് കോളജ് സന്ദർശിച്ചു കൊണ്ടാണ് വിദ്യാർഥികൾ അക്ഷര നഗരിയിൽ പര്യടനം തുടങ്ങിയത്. സുപ്രീംകോടതിയിലെ മുൻ ന്യായാധിപനും സി എം എസ് കോളജിലെ പൂർവ വിദ്യാർഥിയുമായ ജസ്റ്റിസ് കെ.ടി.തോമസുമായുള്ള ആശയ വിനിമയത്തോടെയാണ് വജ്ര ജയന്തി യാത്രയുടെ കോട്ടയം ജില്ലയിലെ പര്യടനം തുടങ്ങിയത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയെ കുറിച്ചുള്ള തന്റെ ആശയങ്ങൾ ജസ്റ്റിസ് തോമസ് വിദ്യാർഥികളുമായി പങ്കുവച്ചു.അക്ഷരനഗരിയിൽ ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിനു നൽകിയ ഊർജത്തെ കുറിച്ച് മനസിലാക്കിയ വിദ്യാർഥികൾ ബെഞ്ചമിൻ ബയ്ലി പ്രസും സന്ദർശിച്ചു.