
ട്രംപ് VS മംദാനി; അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയ 'യുദ്ധം'
അമേരിക്കൻ രാഷ്ട്രീയത്തിൽ വീണ്ടുമൊരു വമ്പൻ ആശയപോരാട്ടത്തിന് കളമൊരുങ്ങുകയാണ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജനപ്രീതിയിൽ ഇടിവ് സംഭവിക്കുന്നു എന്ന സർവേ റിപ്പോർട്ടുകൾക്കിടയിലും, തന്റെ രാഷ്ട്രീയ എതിരാളികളെ കൃത്യമായി ലക്ഷ്യം വെക്കാനുള്ള അദ്ദേഹത്തിന്റെ തന്ത്രങ്ങൾ കൂടുതൽ മൂർച്ചയുള്ളതാകുകയാണ്.