ഉത്തർപ്രദേശിൽ, നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച 23 ദിവസം പ്രായമുള്ള കുഞ്ഞ് ഉറക്കത്തിൽ മാതാപിതാക്കൾക്ക് ഇടയിൽപ്പെട്ട് ശ്വാസംമുട്ടി മരിച്ചു. രാവിലെ കുഞ്ഞിന് ചലനമില്ലെന്ന് കണ്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനം. 1948 ഡിസംബർ 10 -ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ച സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഈ ദിനം.
16 വയസിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയില്‍ പൂർണമായും വിലക്കേർപ്പെടുത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഓസ്ട്രേലിയ. കുട്ടികളെ അപകടകരമായ ഉള്ളടക്കങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ലക്ഷ്യമിടുന്നതാണ് നിയമമെന്ന് സര്‍ക്കാര്‍.
ഡെലിവറി ജീവനക്കാരെ ലിഫ്റ്റ് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കി നോട്ടീസ് പതിച്ചത് വിവാദമായി. സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനം ഉയർന്നതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് ബെംഗളൂരുവിലെ പ്രമുഖ റെസ്റ്റോറന്റായ മേഘാന ഫുഡ്സ്.
പത്ത് വർഷമായി ജർമ്മനിയിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു. സുഹൃത്തുക്കളുണ്ട്, നല്ല അന്തരീക്ഷമുണ്ട്, പക്ഷേ നാട് മിസ് ചെയ്യുന്നു. തിരികെ വരാനൊരുങ്ങുന്ന യുവതിയുടെ പോസ്റ്റ്.
ചൈനയിൽ കാമുകൻ അബദ്ധത്തിൽ കാമുകിയെ പരിക്കേൽപ്പിച്ചു. ചികിത്സാ ചെലവിനായുള്ള പണം കണ്ടെത്താന്‍ ഇരുവരും ചേർന്ന് വാഹനാപകടം ആസൂത്രണം ചെയ്തു. എന്നാല്‍, ഇൻഷുറൻസ് തുക തട്ടിയെടുക്കാനുള്ള ഇവരുടെ ഈ ശ്രമം പൊളിയുകയും ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യുകയായിരുന്നു.
വൈറലായി മാറിയ 'ബന്ദാന ഗേൾ' പുതിയ ഒരു വെളിപ്പെടുത്തല്‍ നടത്തിയതാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. അതിലൂടെ ലഭിച്ച പണത്തിന്റെ ഭൂരിഭാഗവും ചെന്നൈയിൽ ഓട്ടിസമുള്ളവരെ സഹായിക്കാനായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയ്ക്ക് സംഭാവന ചെയ്തതായി യുവതി കുറിച്ചു.
ബിസിനസ് യാത്രയ്ക്ക് തായ്ലൻഡിൽ പോയ ഭർത്താവിനെ വെള്ളപ്പൊക്കത്തിൽ കാണാതായതിനെ തുടർന്ന് ഗർഭിണിയായ ഭാര്യ സമൂഹ മാധ്യമങ്ങളിൽ സഹായം തേടി. രക്ഷാപ്രവർത്തകർ ഇയാളെ ഒരു ഹോട്ടൽ മുറിയിൽ കണ്ടെത്തിയെങ്കിലും, കൂടെയുണ്ടായിരുന്നത് കാമുകിയായിരുന്നു.
ഇന്ത്യയിൽ താമസിക്കുന്ന ഫ്രഞ്ചുകാരി ജൂലിയ ചൈഗ്നോ, സ്വന്തം രാജ്യത്തെക്കുറിച്ച് നിഷേധാത്മകത പ്രചരിപ്പിക്കുന്നത് നിർത്താൻ ഇന്ത്യക്കാരോട് ആവശ്യപ്പെട്ടു. ഇന്ത്യയ്ക്കെതിരായ വെറുപ്പ് കൂടുതലും ഇന്ത്യക്കാരിൽ നിന്നാണ് വരുന്നതെന്നും അവരെഴുതി.
ഭാരം കുറയ്ക്കാൻ ഓൺലൈനായി വാങ്ങിയ കുത്തിവെപ്പ് എടുത്ത ചൈനീസ് യുവതിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ. ഭാരം കുറഞ്ഞെങ്കിലും, രക്തം ഛർദ്ദിച്ചതിനെ തുടർന്ന് ആശുപത്രിയിലായ യുവതിയുടെ ആമാശയത്തിന് ക്ഷതമേറ്റതായി കണ്ടെത്തി.
See Web Special Magazine Features