Asianet News MalayalamAsianet News Malayalam

സിസിടിവി ദൃശ്യവും ലോക്കേഷനും കൈമാറി; എന്നിട്ടും, പോലീസ് കേസ് അന്വേഷിക്കുന്നില്ലെന്ന പരാതിയുമായി യുവതി !

ക്ഷേത്രസന്നിധിയില്‍ വച്ച് ഒരു യുവാവ് യുവതിയുടെ ബാഗില്‍ നിന്നും ഐഫോണ്‍ 13 മോഷ്ടിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം. ഫോണ്‍ മോഷണം പോയതിന് പിന്നാലെ ഫോണിന്‍റെ ലോക്കേഷനും സിസിടിവി ദൃശ്യങ്ങളും യുവതി യുപി പോലീസിനെ ഏല്‍പ്പിച്ചു.

Woman complains that UP police is not investigating phone that was stolen during varanasi temple darshan bkg
Author
First Published Feb 7, 2024, 9:55 AM IST

യോധ്യ രാമക്ഷേത്രം ഉദ്ഘാടനത്തിന് പിന്നാലെ ഇന്ത്യയില്‍ ഇപ്പോള്‍ 'ഭക്തി ടൂറിസ'ത്തിന് വലിയ ഡിമാന്‍റാണ്. രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളിലേക്കുള്ള തീര്‍ത്ഥയാത്രകളില്‍ തുടങ്ങി പല തരത്തിലാണ് ഭക്തി ടൂറിസം ശക്തി പ്രാപിക്കുന്നത്. ഒരു ഭാഗത്ത് ഭക്തി ടൂറിസം ശക്തി പ്രാപിക്കുമ്പോള്‍ പ്രധാന ക്ഷേത്രങ്ങളിലെത്തുന്ന ഭക്തരില്‍ നിന്ന് പല തരത്തിലുള്ള പിടിച്ച് പറികള്‍ നടക്കുന്നുവെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിലെ കുറിപ്പുകള്‍ തെളിവ് നല്‍കുന്നു. ഒരു ചായയ്ക്കും ബ്രഡ്ഡിനും 10 രൂപയ്ക്ക് നല്‍കണമെന്നാണ് അയോധ്യയിലെ ഹോട്ടലുകള്‍ക്ക് സര്‍ക്കാര്‍ കൊടുത്ത നിർദ്ദേശമെങ്കിലും 250 രൂപയ്ക്ക് മുകളില്‍ ചായയ്ക്കും രണ്ട് കഷ്ണം ബ്രഡ്ഡിനും വാങ്ങിയെന്ന് കഴിഞ്ഞ ദിവസമാണ് ഒരു ഭക്തന്‍ എഴുതിയത്. ഇതിന് പിന്നാലെ വാരണാസിയില്‍ നുന്നും മറ്റൊരു മോഷണ വാര്‍ത്തയെത്തി. 

സാറ എന്ന യുവതിയാണ് തന്‍റെ സാമൂഹിക മാധ്യമ അക്കൌണ്ടിലൂടെ ഈ വിവരം പങ്കുവച്ചത്. ഇതിനകം എട്ട് ലക്ഷത്തോളം പേര്‍ സാറയുടെ കുറിപ്പ് വായിച്ച് കഴിഞ്ഞു. സാറ ഇങ്ങനെ എഴുതി,' അവസാനം ഇതെഴുതാനുള്ള ധൈര്യം സംഭരിച്ചു. എന്‍റെ 4 മാസം പ്രായമുള്ള ഐഫോൺ 13 വാരണാസി നയി സരക് ചൗക്കിൽ നിന്ന് (കാശി വിശ്വനാഥിനും ദശശ്വമേധ് ഘട്ടിനും സമീപം) നിന്ന് പോക്കറ്റ് അടിച്ചു. ഇതിന്‍റെ സിസിടിവിയിൽ ദൃശ്യം കൈയിലുണ്ട്.  അതിന്‍റെ ലൊക്കേഷനും എന്‍റെ പക്കലുണ്ട്, ഞങ്ങൾ എഫ്ഐആർ ഫയൽ ചെയ്തു, പക്ഷേ, യുപി പോലീസിന് എന്നെ സഹായിക്കാൻ കഴിയുന്നില്ല.' സ്മാര്‍ട്ട് ഫോണുകള്‍ മോഷണം പോയാല്‍ കണ്ടെത്താന്‍ ഇപ്പോള്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. ഐഫോണാണ് മോഷണം പോകുന്നതെങ്കില്‍ വളരെ പെട്ടെന്ന് തന്നെ ലോക്കേഷന്‍ കണ്ടെത്തി അവ തിരിച്ചെടുക്കാന്‍ സാധിക്കും. ഫോണിന്‍റെ ലോക്കേഷന്‍ തന്‍റെ കൈവശമുണ്ടെന്ന് യുവതി അറിയിച്ചിട്ടും അത് കണ്ടെത്താന്‍ യുപി പോലീസിന് കഴിഞ്ഞിട്ടില്ലെന്നും യുവതിയുടെ സാമൂഹിക മാധ്യമ കുറിപ്പില്‍ വ്യക്തം. 

നിന്നനിപ്പില്‍ ഒറ്റയടി, പിന്നെ കുനിച്ച് നിര്‍ത്തി ഇടി...; ഇത് കോഹ്ലി രോഹിത് ഫാന്‍ ഫൈറ്റെന്ന് സോഷ്യല്‍ മീഡിയ !

രണ്ട് ലക്ഷം രൂപ മൂലധനത്തില്‍ ശിശു സൌഹൃദ കട്ലറി ബിസിനസ് തുടങ്ങി; ഇന്ന് കോടികളുടെ ആസ്തി !

ഒരു കൈ നോക്കുന്നോ?; വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന വിന്‍റേജ് ഫിയറ്റ് 500 കാര്‍ വില്പനയ്ക്ക്; വില തുച്ഛം !

ഇതോടൊപ്പം യുവതി പങ്കുവച്ച സിസിടിവി വീഡിയോയില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം നില്‍ക്കുന്ന യുവതി, ഇടയ്ക്ക് ഒന്ന് മാറി നിന്നപ്പോള്‍ അത് വരെ തൊട്ടപ്പുറത്ത് മാറി നിന്ന ഒരാള്‍ യുവതിയുടെ പുറകില്‍ വന്ന് നില്‍ക്കുകയും ഒരു മഞ്ഞ പ്ലാസ്റ്റിക് കവര്‍ കൊണ്ട് മറച്ച് പിടിച്ച് വളരെ വിദഗ്ദമായി യുവതിയുടെ ബാഗില്‍ നിന്നും ഫോണ്‍ മോഷ്ടിക്കുന്നതും കാണാം.  ഫോണ്‍ മോഷണം പോയെന്ന് വ്യക്തമായപ്പോള്‍ സ്റ്റേഷനില്‍ പരാതി നല്‍കാനായെത്തി. എന്നാല്‍ പോലീസ്  "ചോരി ഹോഗ്യ ഹേ" (മോഷ്ടിക്കപ്പെട്ടു) എന്നതിനുപകരം 'ഫോൺ ഗും ഗയാ ഹേ' (ഫോൺ നഷ്ടപ്പെട്ടു) എന്ന് എഴുതാന്‍ ആവശ്യപ്പെട്ടു. ഇതോടെ പോലീസിന് ഫോണ്‍ അന്വേഷിക്കേണ്ട ജോലി പോലും ഇല്ലയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി പരിശോധിച്ചപ്പോള്‍ ഫോണ്‍ മോഷ്ടിച്ചത് സ്ഥലത്തെ പ്രധാന മോഷ്ടാവായ 'വിജയ്' ആണെന്നും ഇയാള്‍ നിരവധി മോഷണ കേസുകളില്‍  പ്രതിയായി ജയിലില്‍ പോയിട്ടുണ്ടെന്നും സ്ഥലത്തെ കടയുടമ യുവതിയോട് പറഞ്ഞു. 

'പരാതിപ്പെടരുത്. ഇത് അച്ഛാ ദിൻ ആണ്'; വന്ദേഭാരതില്‍ വിളമ്പിയ ഭക്ഷണത്തില്‍ 'ചത്ത പാറ്റ'യെന്ന് പരാതി !

ഇത്രയും വിവരങ്ങള്‍ യുപി പോലീസിന് കൈമാറിയിട്ടും അവര്‍ ഫോണിനെ കുറിച്ച് ഒരു വിവരവും ഇതുവരെ കൈമാറിയിട്ടില്ലെന്നും എന്നാല്‍ തന്‍റെ ഫോണ്‍ ഝാർഖണ്ഡിലെ ഒരു ഗ്രാമത്തില്‍ നിന്ന് ലോക്കേഷന്‍ കാണിക്കുന്നുണ്ടെന്നും യുവതി പറയുന്നു. യുപി പോലീസ് തന്‍റെ ഫോണ്‍ കണ്ടെത്തി തരുമെന്നതില്‍ തനിക്ക് ഒരു പ്രതീക്ഷയുമില്ലെന്ന് യുവതി എഴുതുന്നു. ആത്മീയ ശാന്തിക്കായെത്തി ഉള്ള ശാന്തിക്കൂടി പോയ അനുഭവമായിരുന്നു അതെന്നും അവര്‍ ഓര്‍ത്തെടുത്തു. സാറയുടെ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ അയോധ്യയിലും വാരണാസിയും കാശിയും തങ്ങള്‍ക്കുണ്ടായ സമാന അനുഭവങ്ങളുടെ നിരവധി കഥകള്‍ പങ്കുവയ്ക്കപ്പെട്ടു. 

അമ്മ ഒരു തമാശ പറഞ്ഞു; പിന്നാലെ അഞ്ച് വർഷമായി 'കോമ'യില്‍ കിടന്ന മകള്‍ ചിരിച്ചു !

Latest Videos
Follow Us:
Download App:
  • android
  • ios