Asianet News MalayalamAsianet News Malayalam

Women's Day 2023: ക്രമേണ ആര്‍ത്തവം വിലക്കപ്പെട്ട വാക്കായി, കൂടെ ആര്‍ത്തവമുള്ള സ്ത്രീയും...

ആ ദിവസങ്ങളില്‍ അവള്‍ എല്ലായിടത്തുനിന്നും പുറത്തായി.  പുറത്താവല്‍ എന്നത് ആര്‍ത്തവ ദിവസങ്ങളെ കുറിക്കാന്‍ ഉപയോഗിക്കുന്ന വാക്കുമായി.

International womens day 2023 Asmitha Kabeer on Lets talk about menstruation
Author
First Published Mar 8, 2023, 3:26 PM IST

പെണ്‍കാലം. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിശേഷ ഉപഹാരം. മാറുന്ന പെണ്‍കാലത്തെക്കുറിച്ചുള്ള വ്യത്യസ്തമായ കുറിപ്പുകളും വീഡിയോകളും. 

International womens day 2023 Asmitha Kabeer on Lets talk about menstruation

 

ആര്‍ത്തവം, ഒരേ സമയം സ്ത്രീകള്‍ ആദരിക്കപ്പെട്ടതും അവഗണിക്കപ്പെട്ടതും ഈ നാലക്ഷരത്തിന്റെ പേരിലായിരുന്നു. ആ വാക്ക് പോലും പറയാന്‍ ഒരുകാലത്ത് ആരും താല്പര്യപ്പെട്ടില്ല. ആര്‍ത്തവമില്ലാത്ത സ്ത്രീകളെപ്പോലെ ആര്‍ത്തവ ദിവസങ്ങളിലും സ്ത്രീകള്‍ ഒറ്റപ്പെട്ടു. അനുഗ്രഹമോ ശാപമോ എന്ന് വേര്‍തിരിച്ച് പറയാനാവാതെ ഓരോ സ്ത്രീയും ആര്‍ത്തവം അനുഭവിച്ചു. ക്രമേണ ആര്‍ത്തവം വിലക്കപ്പെട്ട വാക്കായി, കൂടെ ആര്‍ത്തവമുള്ള സ്ത്രീയും. ആ ദിവസങ്ങളില്‍ അവള്‍ എല്ലായിടത്തുനിന്നും പുറത്തായി.  പുറത്താവല്‍ എന്നത് ആര്‍ത്തവ ദിവസങ്ങളെ കുറിക്കാന്‍ ഉപയോഗിക്കുന്ന വാക്കുമായി.

കാലങ്ങള്‍ കടന്നുപോകുമ്പോള്‍ ആര്‍ത്തവം ഒരു വൃത്തികേടല്ലെന്നും സ്വാഭാവികമായ ശാരീരിക പ്രക്രിയയാണെന്നുമുള്ള തിരിച്ചറിവിലേക്ക് ഒരുപാടുപേര്‍ എത്തിയിട്ടുണ്ട്. മനം മടുത്ത് കഴുകിയിട്ടിരുന്ന തീണ്ടാരിത്തുണികള്‍ക്കപ്പുറത്തേക്കുള്ള ഒരുപാട് സാധ്യതകളിലേക്ക് സ്ത്രീകളെത്തി. സോഷ്യല്‍ മീഡിയാ കവികളുടെ ഇഷ്ടവിഷയമായി ആര്‍ത്തവവും ആര്‍ത്തവമുള്ള സ്ത്രീയും മാറി.
പക്ഷേ ഈ കാല്പനികത കൊണ്ട് കാര്യമുണ്ടോ? പെട്ടന്ന് പുരോഗമനകാരികളാകാന്‍ ആര്‍ത്തവത്തെ കൂട്ടുപിടിക്കുന്ന പൊതുസമൂഹത്തിന്റെ പുതിയ പ്രവണതകൊണ്ട് സ്ത്രീകള്‍ക്കെന്തെങ്കിലും ഗുണമുണ്ടാകുമോ? അന്താരാഷ്ട്ര വനിതാദിനത്തില്‍ ആര്‍ത്തവകാര്യങ്ങള്‍ സംസാരിച്ച് മൂന്ന് പെണ്ണുങ്ങള്‍...


വീഡിയോ കാണാം: 

 


പെണ്‍കാലം: ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിശേഷ ഉപഹാരം. 

റിനി രവീന്ദ്രന്‍: പുതുകാലത്തിലേക്ക് വണ്ടി കിട്ടാത്തവരോട്, നടക്കുകയെങ്കിലും വേണം, ഞങ്ങള്‍ പറന്ന് തുടങ്ങി

നിത്യ റോബിന്‍സണ്‍: സിനിമയിലെ സ്ത്രീകള്‍: മാറ്റത്തിന്റെ കൊടുങ്കാറ്റായി ഡബ്ല്യൂ സി സി

രമ്യ മഹേഷ്: സ്വര്‍ണ്ണത്തിന് വിട, ഓണ്‍ലൈനില്‍ വിരിയുന്ന പുത്തന്‍ ആഭരണഭ്രമങ്ങള്‍ !

ബിസ്മി ദാസ് ബി: തൊണ്ണൂറുകളില്‍ ചില പെണ്‍കുട്ടിക്കാലങ്ങള്‍

ഫസീല മൊയ്തു: ഏക സിവില്‍ കോഡ് അല്ല ഞങ്ങളുടെ ആവശ്യം, ഭരണഘടന അനുവദിക്കുന്ന തുല്യാവകാശമാണ്!

അനൂജ :'ഏലിയനെ പോലെ ജീവിക്കേണ്ട കാര്യമില്ല'; മാറിയ വസ്ത്ര ധാരണത്തെക്കുറിച്ച് വനിതാ നേതാക്കള്‍...

എല്‍സ ട്രീസ ജോസ്: ക്രിസ്തീയ സഭകളിലെ സ്ത്രീ പ്രാതിനിധ്യം; സഭകള്‍ എന്ന് കണ്ണുതുറക്കും

നിര്‍മലാ ബാബു: 'പെണ്ണിനെന്താ കുഴപ്പം'; വിവാദങ്ങളോട് പൊരുതി വളര്‍ന്ന അഞ്ച് സ്ത്രീകള്‍!

ആതിര നാരായണന്‍: വിവാഹം അത്യാവശ്യമോ? ലിവിംഗ് ടുഗെദര്‍, വിവാഹ മോചനങ്ങള്‍; അടിമുടി മാറി വിവാഹ സങ്കല്‍പ്പം!

ജിതിരാജ്: പൊട്ടിത്തെറികള്‍, തെറിവിളികള്‍, തുറന്നെഴുത്തുകള്‍; സോഷ്യല്‍ മീഡിയയിലെ സ്ത്രീ

പവിത്ര ജെ ദ്രൗപതി: അത്ര ഇഷ്ടമാണെങ്കില്‍ കലിപ്പന്‍ ഇടട്ടെ ഷോള്‍, അതല്ലേ ഹീറോയിസം!

അസ്മിത കബീര്‍: ക്രമേണ ആര്‍ത്തവം വിലക്കപ്പെട്ട വാക്കായി, കൂടെ ആര്‍ത്തവമുള്ള സ്ത്രീയും...

രശ്മി: മാറിയ ജീവിതരീതി സ്ത്രീകളുടെ ആരോ​ഗ്യത്തെ ബാധിക്കുമ്പോള്‍...

ആര്‍ദ്ര എസ് കൃഷ്ണ: സോഷ്യല്‍ പോരാട്ടത്തിലെ പെണ്ണുങ്ങള്‍; സെലിബ്രേറ്റി വ്‌ളോഗേഴ്‌സും വരുമാന വഴിയും!

വര്‍ഷ പുരുഷോത്തമന്‍: സാമ്പത്തിക സ്വാശ്രയത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍, തീരാത്ത വെല്ലുവിളികള്‍!

റിനി: മാറുന്ന ലോകവും നിരന്തരം അക്രമിക്കപ്പെടുന്ന സ്ത്രീയും

Follow Us:
Download App:
  • android
  • ios