Asianet News MalayalamAsianet News Malayalam

ജാസ്‍മിനോ അഭിഷേകോ? അന്തിമ പോരാട്ടത്തില്‍ ആര് ജയിക്കും?

മുന്‍ സീസണുകളിലേതുപോലെയുള്ള എതിരാളികളൊന്നും ഇത്തവണ ഇല്ലെങ്കിലും അത്തരം ട്രാക്കുകള്‍ ഇത്തവണയും സജീവമാണ്. അഭിഷേക് ശ്രീകുമാറും ജാസ്മിന്‍ ജാഫറുമാണ് അക്കൂട്ടത്തില്‍ പെടുത്താവുന്ന രണ്ടുപേര്‍.

jasmin jaffar vs abhishek sreekumar in bigg boss malayalam season 6
Author
First Published May 31, 2024, 3:03 PM IST

ബിഗ് ബോസ് ഷോയില്‍ സൗഹൃദ, പ്രണയ ട്രാക്കുകള്‍ പോലെ പ്രേക്ഷകശ്രദ്ധ നേടാറുള്ള ഒരു ട്രാക്ക് ആണ് എതിരാളുകളുടെ ട്രാക്ക്. മുന്‍ സീസണുകളിലെ അത്തരം മത്സരാര്‍ഥികളെക്കുറിച്ച് ആലോചിക്കുമ്പോള്‍ ജാസ്മിന്‍ എം മൂസ- റോബിന്‍ രാധാകൃഷ്ണന്‍, അഖില്‍ മാരാര്‍- ശോഭ വിശ്വനാഥ് തുടങ്ങിയവരൊക്കെ മനസിലേക്ക് എത്തും. ഷോയില്‍ തങ്ങളുടെ എതിരാളികളെ പരസ്യമായി പ്രഖ്യാപിച്ച്, ലഭിക്കുന്ന അവസരങ്ങളിലെല്ലാം ശക്തമായ മത്സരം നടത്തിയവരാണ് അവര്‍. ബിഗ് ബോസ് ഹൗസിലെ ശത്രുക്കള്‍ പ്രേക്ഷകര്‍ക്ക് പലപ്പോഴും രസകരമായ നിമിഷങ്ങളും സമ്മാനിച്ചിട്ടുണ്ട്. മുന്‍ സീസണുകളിലേതുപോലെയുള്ള എതിരാളികളൊന്നും ഇത്തവണ ഇല്ലെങ്കിലും അത്തരം ട്രാക്കുകള്‍ ഇത്തവണയും സജീവമാണ്. അഭിഷേക് ശ്രീകുമാറും ജാസ്മിന്‍ ജാഫറുമാണ് അക്കൂട്ടത്തില്‍ പെടുത്താവുന്ന രണ്ടുപേര്‍.

ഗെയിമില്‍ വ്യത്യസ്തര്‍

മുന്‍കൂട്ടിയുള്ള പ്ലാനിംഗിന്‍റെ ഭാഗമായി വന്നതല്ല ഇവര്‍ക്കിടയിലെ മത്സരം. മറിച്ച് സ്വാഭാവികമായി ഉണ്ടായിവന്നതാണ്. ഗെയിമര്‍മാര്‍ എന്ന നിലയില്‍ തികച്ചും വ്യത്യസ്തരാണ് രണ്ടുപേരും. ഏത് തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളോടും അപ്പപ്പോള്‍ ശക്തമായി പ്രതികരിച്ച്, വാക്പോരില്‍ ജയിക്കാന്‍ ശ്രമിക്കുന്ന ആളാണ് ജാസ്മിന്‍. ​ഗെയിമര്‍ എന്ന നിലയില്‍ ജാസ്മിന്‍ ആസ്വദിക്കുന്ന കാര്യം കൂടിയാണ് ഒരാളെ വാക്കിന്‍റെ ബലത്തില്‍ കീഴടക്കുന്നത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തനാണ് അഭിഷേക്. ഹൗസില്‍ നടക്കുന്ന എല്ലാ വിഷയങ്ങളോടും, അത് തനിക്ക് നേരെ ഉണ്ടാവുന്നതായാല്‍ പോലും അപ്പപ്പോള്‍ പ്രതികരിക്കണമെന്നില്ല അഭിഷേകിന്. എന്നാല്‍ ഒരു മത്സരാര്‍ഥിയെന്ന നിലയില്‍ തന്നെ ചോദ്യം ചെയ്യുന്ന കാര്യമാണെങ്കില്‍ പ്രതികരിക്കാന്‍ അഭിഷേക് ശ്രമിക്കാറുമുണ്ട്. ഇഷ്ടമില്ലാത്തവര്‍ ആരോപണങ്ങളുമായി വരുമ്പോള്‍ അതിന് വലിയ വില കൊടുക്കാറില്ല അഭിഷേക്. അതിന് മറുപടി കൊടുക്കാനും ശ്രമിക്കാറില്ല. കാര്യ​ഗൗരവമില്ലാത്ത വിഷയങ്ങളോട് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് തന്‍റെ ഈ സമീപനത്തെ അഭിഷേക് പ്രതിരോധിക്കാറുണ്ടെങ്കിലും എതിര്‍ ശബ്ദങ്ങള്‍ കാര്യമായി കേള്‍ക്കാന്‍ തയ്യാറാവാത്തത് ചെറുതായി നെ​ഗറ്റീവ് ഉണ്ടാക്കുന്നുണ്ട്.

jasmin jaffar vs abhishek sreekumar in bigg boss malayalam season 6

 

സ്ട്രോം​ഗ് പോയിന്‍റ്സ്

പോയിന്‍റുകള്‍ കൃത്യമായി അവതരിപ്പിക്കുന്നതില്‍ മുന്‍തൂക്കം ജാസ്മിന് ആണെങ്കില്‍ ഫിസിക്കല്‍ ടാസ്കുകളില്‍ അഭിഷേകിന് മുന്നില്‍ നിലവില്‍ എതിരാളികള്‍ ഇല്ല. കായികബലം കൊണ്ട് ജിന്‍റോയോട് പോലും പിടിച്ചുനില്‍ക്കാന്‍ കെല്‍പ്പുള്ള അഭിഷേകിന് അങ്ങനെയല്ലാത്ത ​ഗെയിമുകളിലും വിജയിക്കാനുള്ള സാമര്‍ഥ്യമുണ്ട്. ഫിസിക്കല്‍ ടാസ്കുകളിലെ അഭിഷേകിന്‍റെ പ്രാ​ഗത്ഭ്യം ജാസ്മിന്‍ അടക്കമുളള മറ്റെല്ലാവരും സമ്മതിച്ചിട്ടുള്ളതുമാണ്. എന്നാല്‍ ഫിസിക്കല്‍ ടാസ്കിലെ പ്രകടനം മാത്രം കൊണ്ട് ബി​ഗ് ബോസില്‍ ഒരാളെ മികച്ച മത്സരാര്‍ഥിയെന്ന് പറയാനാവില്ലെന്നതാണ് അഭിഷേകിനെതിരായ ജാസ്മിന്‍റെ പ്രധാന വാദം. ​ഗ്രൂപ്പ് ആയി കളിക്കുന്നതുകൊണ്ട് വലിയ കാര്യമില്ലാത്ത അവസാന വാരങ്ങളിലേക്ക് എത്തിയതിനാല്‍ തന്‍റെ വാദം സമര്‍ഥിക്കാന്‍ ആവശ്യമായ പിന്തുണ ജാസ്മിന് ഹൗസില്‍ നിന്ന് ലഭിക്കുന്നില്ല. ഫിസിക്കല്‍ ടാസ്കുകളിലെ തുടര്‍ച്ചയായ മിന്നും പ്രകടനം കൊണ്ട് അഭിഷേക് സഹമത്സരാര്‍ഥികളുടെ ബഹുമാനം നേടുന്നുമുണ്ട്.

തര്‍ക്കങ്ങളുടെ തുടക്കം

സീസണിന്‍റെ തുടക്കം മുതല്‍ എതിരാളികള്‍ ആവശ്യത്തിനുള്ള മത്സരാര്‍ഥിയായിരുന്നു ജാസ്മിനെങ്കില്‍ അഭിഷേക് അങ്ങനെയല്ല. കാര്യങ്ങള്‍ വിട്ടുകൊടുക്കാന്‍ മടിയില്ലാത്ത അഭിഷേകിന് ഹൗസില്‍ എതിരാളികള്‍ വളരെ കുറവാണ്. ഒരു മികച്ച മത്സരാര്‍ഥിയെന്ന ബഹുമാനം അഭിഷേകില്‍ നിന്ന് ലഭിക്കുന്നില്ലെന്ന തോന്നലിലാണ് ജാസ്മിന്‍ അഭിഷേകിനെ ശത്രുപക്ഷത്തേക്ക് നീക്കിനിര്‍ത്തുന്നത്. പിന്നീട് ലഭിച്ച അവസരങ്ങളില്‍ അഭിഷേകിനെതിരെ സംസാരിക്കാനുള്ള അവസരങ്ങള്‍ ജാസ്മിന്‍ ഉപയോ​ഗിക്കുകയും ചെയ്തു. തന്‍റെ ഭാ​ഗം വാക്കുകളിലൂടെ വിശദീകരിക്കുന്നതില്‍ പിന്നോക്കമാണെങ്കിലും ഉള്ള അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കും എന്നതാണ് അഭിഷേകിന്‍റെ പ്ലസ്. ഹൗസിലും പ്രേക്ഷകര്‍ക്കിടയിലുള്ള പ്രതിച്ഛായയെക്കുറിച്ചുള്ള ഭയത്താല്‍ മത്സരാര്‍ഥികള്‍ അഭിപ്രായം അങ്ങോട്ടുമിങ്ങോട്ടും മാറ്റുന്നത് ബി​ഗ് ബോസില്‍ ഒരു സാധാരണ കാര്യമാണ്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തനാണ് അഭിഷേക്. കളം തനിക്ക് എതിരാണെന്ന് അറിഞ്ഞാലും ഉള്ള അഭിപ്രായത്തില്‍ അദ്ദേഹം ഉറച്ച് നില്‍ക്കാറുണ്ട്.

jasmin jaffar vs abhishek sreekumar in bigg boss malayalam season 6

 

നിലവില്‍ എങ്ങനെ?

പന്ത്രണ്ടാം വാരത്തില്‍ ഇരുന്ന് ഫൈനല്‍ 5 ആലോചിക്കുമ്പോള്‍ ഭൂരിഭാ​ഗം ബി​ഗ് ബോസ് പ്രേക്ഷകരും ഉള്‍പ്പെടുത്തുന്ന മത്സരാര്‍ഥികളായി ജാസ്മിനും അഭിഷേകും മാറിയിട്ടുണ്ട്. അതുതന്നെയാണ് അവരുടെ വിജയവും. നിലവിലെ നോമിനേഷനില്‍ രണ്ടുപേരും ഉണ്ട്. നന്ദനയും ശ്രീതുവുമൊക്കെയുള്ള നോമിനേഷന്‍ ലിസ്റ്റില്‍ നിന്ന് ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപെടാനാണ് കൂടുതല്‍ സാധ്യത. അങ്ങനെയെങ്കില്‍  ടിക്കറ്റ് ടു ഫിനാലെയിലൂടെ ഫൈനല്‍ വീക്കിലേക്ക് അഭിഷേക് എത്താനുള്ള സാധ്യത ഏറെയാണ്. ടിക്കറ്റ് റ്റു ഫിനാലെ വിജയി ഒഴികെ മറ്റെല്ലാവരും നോമിനേഷനിലേക്ക് സ്വാഭാവികമായും എത്തിച്ചേരുന്ന പതിമൂന്നാം വാരവും കടന്ന് എത്തിയാല്‍ ഇതുവരെ സൃഷ്ടിച്ചിട്ടുള്ള ഫാന്‍ ബേസ് ആണ് മത്സരാര്‍ഥികളെ സംബന്ധിച്ച് പ്രധാനം. സോഷ്യല്‍ മീഡിയയിലെ നിലവിലെ പോളുകളില്‍ ഏറ്റവുമധികം വോട്ടുകള്‍ ലഭിക്കുന്ന രണ്ട് മത്സരാര്‍ഥികള്‍ ജാസ്മിനും അഭിഷേകുമാണ്. ചെറിയ ശതമാനം മാത്രമാണ് ഇവര്‍ക്കിടയിലെ വ്യത്യാസം. മുന്നോട്ടുള്ള രണ്ട് ആഴ്ചകളില്‍ ഹൗസില്‍ എങ്ങനെ നില്‍ക്കുന്നു, ആകെയുള്ള സമീപനം എങ്ങനെ എന്നത് ഇവരെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. 

അന്തിമ വിജയി

ഒരു സൂപ്പര്‍സ്റ്റാര്‍ ഇനിയും ഉണ്ടായിവരാത്ത സീസണാണ് ഇത്. മികച്ച പല മത്സരാര്‍ഥികള്‍ ഉള്ള സീസണ്‍. ഋഷി, നോറ, സിജോ, ജിന്‍റോ, സായി, അര്‍ജുന്‍ തുടങ്ങി ടോപ്പ് 5 ലക്ഷ്യമാക്കുന്ന മറ്റ് മത്സരാര്‍ഥികളുടെ അടുത്ത രണ്ട് വാരങ്ങളിലെ പ്രകടനവും ജാസ്മിനെയും അഭിഷേകിനെയും സംബന്ധിച്ച് പ്രധാനമാണ്. അതിനാല്‍ത്തന്നെ ഈ വാരാന്ത്യത്തിലെ എവിക്ഷനും പതിമൂന്നാം വാരത്തിലെ മത്സരങ്ങളും ബിഗ് ബോസ് പ്രേക്ഷകരെ സംബന്ധിച്ച് ആവേശകരമായ കാഴ്ചകളാവും സമ്മാനിക്കുക. 

ബിഗ് ബോസ് സീസണ്‍ 6 റിവ്യൂസ് വായിക്കാം

ആ നിര്‍ണായക തീരുമാനം പിഴച്ചു; അന്‍സിബയുടെ ഞെട്ടിക്കുന്ന എവിക്ഷന് പിന്നിലെ കാരണങ്ങള്‍

അപ്‍സര എന്തുകൊണ്ട് പുറത്തായി? സര്‍പ്രൈസ് എവിക്ഷന് പിന്നിലെ 5 കാരണങ്ങള്‍

പുറത്താവുമ്പോഴും റെസ്‍മിന്‍റെ മടക്കം വിജയിയുടേത്? ഈ 'കോമണര്‍' പോവുന്നത് റെക്കോര്‍ഡുമായി

ഈ കൈയടി വോട്ടായി മാറുമോ? 'സീക്രട്ട് ഏജന്‍റ്' സായ് കൃഷ്‍ണനായി മാറുമ്പോള്‍

ആരാണ് ശരിക്കും അഭിഷേക് ശ്രീകുമാര്‍? ട്വിസ്റ്റ് കൊണ്ടുവരുമോ 'ഇമോഷണല്‍ ട്രാക്ക്'?

പെര്‍ഫോമര്‍ ഓഫ് ദി സീസണ്‍; ശ്രീരേഖ എന്തുകൊണ്ട് പുറത്തായി? 6 കാരണങ്ങള്‍

കുടുംബവിളക്കിലെ 'വേദിക'യ്ക്ക് ബിഗ് ബോസില്‍ ജനപ്രീതി കുറഞ്ഞത് എന്തുകൊണ്ട്? പുറത്താവാനുള്ള 6 കാരണങ്ങള്‍

നമ്മള്‍ വിചാരിച്ച ആളല്ല അന്‍സിബ! 9 കാരണങ്ങള്‍ ഇവയാണ്

ഗബ്രി എന്തുകൊണ്ട് പുറത്തായി? സീസണ്‍ 6 ലെ സര്‍പ്രൈസ് എവിക്ഷനിലേക്ക് നയിച്ച കാരണങ്ങള്‍

ബിഗ് ബോസ് സീസണ്‍ 6 കപ്പ് ആര്‍ക്ക്? ടോപ്പ് 6 ല്‍ ഇവരോ?

എന്താണ് സിബിന് സംഭവിക്കുന്നത്? അകത്തേക്കോ പുറത്തേക്കോ?

ആഴ്ചകള്‍ക്ക് മുന്‍പ് കണ്ട നോറയല്ല ഇത്! ഫൈനല്‍ ഫൈവോളം എത്തുമോ ഈ കുതിപ്പ്?

9 പേരുള്ള എലിമിനേഷന്‍ ലിസ്റ്റ്; ഈ വാരം ആരൊക്കെ പുറത്താവും?

ജിന്‍റോയുടെ 'പവര്‍' കുറയ്ക്കുമോ അര്‍ജുന്‍? എന്നെത്തും സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ്?

റോക്കിയുടെ അപ്രതീക്ഷിത എക്സിറ്റ്; ഇനി നേട്ടമുണ്ടാക്കുന്ന മത്സരാര്‍ഥികള്‍ ആരൊക്കെ?

കളിക്കാന്‍ മറന്ന കോമണര്‍, ബി​ഗ് ബോസിലെ അഭിനയം വഴങ്ങാത്ത നടന്‍

'എന്തിനോ വേണ്ടി തിളച്ചു', ട്രാക്ക് മാറ്റി ബിഗ് ബോസിലെ നിഷ്‍കളങ്കന്‍; എന്‍റർടെയ്‍ൻമെന്‍റ് പാക്കേജ് ആയി ജിന്‍റോ

പ്രതീക്ഷ നല്‍കി, കത്തിക്കയറി, ഇമോഷണലായി; ബി​ഗ് ബോസിൽ ഋഷിക്ക് സംഭവിക്കുന്നത് എന്ത്?

കളി മാറ്റാന്‍ വന്നയാള്‍ പുറത്ത്! ബിഗ് ബോസില്‍ ഇനി ശ്രദ്ധിക്കേണ്ടത് ഇവരെ

എവിടെ തിരിഞ്ഞാലും രതീഷ് കുമാര്‍! സീസണ്‍ 6 ലെ കുമ്പിടിയാവുമോ ഈ ടെലിവിഷന്‍ അവതാരകന്‍?'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios