ഭക്ഷണം കഴിച്ച ഉടനെയുള്ള കുളി ദഹനത്തെ ബാധിക്കാം. ഭക്ഷണത്തിനു ശേഷം കുറഞ്ഞത് ഒന്നര മുതൽ രണ്ടര മണിക്കൂർ കഴിഞ്ഞ ശേഷം കുളിക്കുന്നതാണ് കൂടുതൽ നല്ലതെന്നും ലൂക്ക് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.

ഭക്ഷണം കഴിഞ്ഞ ഉടനെ ഷവറിന് കീഴിൽ നിന്ന് കുളിക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ഈ ശീലം നിരവധി ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നതെന്ന് ലൈഫ്‌സ്റ്റൈൽ പരിശീലകനായ ലൂക്ക് കൗട്ടീഞ്ഞോ പറയുന്നു. ഇത് ദഹനത്തെയും മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യത്തെയും ബാധിക്കാമെന്നും അദ്ദേഹം പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഭക്ഷണം കഴിച്ച ഉടനെയുള്ള കുളി ദഹനത്തെ ബാധിക്കാം. ഭക്ഷണത്തിനു ശേഷം കുറഞ്ഞത് ഒന്നര മുതൽ രണ്ടര മണിക്കൂർ കഴിഞ്ഞ ശേഷം കുളിക്കുന്നതാണ് കൂടുതൽ നല്ലതെന്നും ലൂക്ക് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.

മലബന്ധം, ദഹനക്കുറവ് തുടങ്ങിയ പ്രശ്നമുള്ളവർ ഭക്ഷണം കഴിച്ച ഉടനെ കുളിക്കരുത്. ഭക്ഷണത്തിന് തൊട്ട് മുമ്പ് കുളിക്കുന്നതും നല്ലതല്ല അല്ലെങ്കിൽ ഭക്ഷണം കഴിച്ച് 90-120 മിനിറ്റ് കഴിഞ്ഞ് കുളിക്കുക എന്ന് ലൂക്ക് കൗട്ടീഞ്ഞോ പറയുന്നു.

ഷവറിന് കീഴെ നിൽക്കുമ്പോൾ, ഏറെസമയം സോപ്പ് പതപ്പിക്കുന്നവരുണ്ട്. സോപ്പിൽ സുഗന്ധത്തിനായി ചേർക്കുന്ന ഘടകങ്ങൾ ചർമ്മത്തെ കൂടുതൽ വരണ്ടതാക്കും. കൂടുതൽ സോപ്പ് ഉപയോ​ഗിച്ചാൽ ചർമ്മം നല്ലതുപോലെ വരണ്ടുപോകാൻ ഇടയാക്കും. കുളിക്കുമ്പോൾ വീര്യം കൂടിയ സോപ്പുകൾ ഉപയോ​ഗിക്കുന്നത് ഒഴിവാക്കുക.

View post on Instagram