10:48 PM (IST) Jul 10

Malayalam News Live: മലപ്പുറത്ത് അധ്യാപകന്‍റെ ക്രൂരത, അഞ്ചാം ക്ലാസുകാരിയെ അടിച്ച് എല്ല് പൊട്ടിച്ചു, അടി ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്ന് പറഞ്ഞ്

അധ്യാപകന്‍റെ അടിയേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്. അഞ്ചാം ക്ലാസുകാരിയുടെ കയ്യിന്‍റെ എല്ലിന് പൊട്ടൽ സംഭവിച്ചു

Read Full Story
09:57 PM (IST) Jul 10

Malayalam News Live: വിമാനത്താവളത്തിൽ നിന്ന് മടങ്ങുന്ന വിജയിന്‍റെ പഴയ ചിത്രവുമായി സെന്തിൽ ബാലാജി, കരൂർ ദുരന്തമുണ്ടായപ്പോൾ ഒന്നും മിണ്ടാതെ ഓടിയില്ലേയെന്നും ചോദ്യം

കരൂർ ദുരന്തം രാഷ്ട്രീയ ചതിയാണെന്ന് ആരോപിച്ച വിജയിനെതിരെ സെന്തിൽ ബാലാജി. ദുരന്തമുണ്ടായപ്പോൾ വിജയ് അവിടെ നിന്നും ഓടിയില്ലേയെന്ന് ചോദിച്ച ബാലാജി, വിമാനത്താവളത്തിൽ നിന്നുള്ള വിജയിന്റെ പഴയ ദൃശ്യങ്ങൾ പങ്കുവെച്ചു

Read Full Story
09:34 PM (IST) Jul 10

Malayalam News Live: ആശുപത്രിയിലെത്തിച്ചത് മകൻ, അമ്മ മരിച്ചിരുന്നു, മൃതദേഹത്തിനരികിൽ അച്ഛൻ അവശനിലയിൽ; വയോധിക ദമ്പതികൾ ആത്യമഹത്യയിലേക്ക് നീങ്ങിയത് അസുഖം കാരണം

ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച വയോധിക ദമ്പതികളിൽ ഒരാൾ മരിച്ചു. വാടാനംകുറുശി ശബരി നിവാസിൽ 71 കാരി പുഷ്പലതയാണ് മരിച്ചത്

Read Full Story
09:33 PM (IST) Jul 10

Malayalam News Live: 24 മണിക്കൂറിൽ നടപടിയെടുത്ത് ആരോഗ്യമന്ത്രി, ആശുപത്രിയിൽ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ സെക്യൂരിറ്റിയെ മാറ്റി

നെയ്യാറ്റിൻകര ആശുപത്രിയിൽ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ അടിയന്തര നടപടി. കടുത്ത നെഞ്ചുവേദനയുണ്ടായിട്ടും ഡോക്ടറെ കാണാൻ സെക്യൂരിറ്റി ജീവനക്കാരൻ അനുവദിച്ചില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് ജീവനക്കാരനെ മാറ്റി നിർത്തി

Read Full Story
09:19 PM (IST) Jul 10

Malayalam News Live: അവസാന നിമിഷം വൻ ട്വിസ്റ്റ്, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ ഒഴിഞ്ഞ ബങ്കിപ്പൂരിലെ ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥിയെ മാറ്റി

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ അവസാന നിമിഷം മാറ്റി. നേരത്തെ പ്രഖ്യാപിച്ച അഭിഷേക് കുമാറിന് പകരം നീരജ് കുമാർ സിൻഹയെയാണ് പാർട്ടി പുതിയ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്

Read Full Story
09:06 PM (IST) Jul 10

Malayalam News Live: കൊച്ചിയിലെ ടൈറ്റസിന്‍റെ വാടകവീട്, താമസിക്കുന്നത് മലപ്പുറം സ്വദേശി ശരത്ത്, മുങ്ങുന്നതിന് മുൻപ് പണവും മോഷ്ടിച്ചു തീയുമിട്ടു; യുവാവ് പിടിയിൽ

വാടക വീട് ഒഴിഞ്ഞു പോകാൻ നിർദേശിച്ച ഉടമയെ ആക്രമിച്ച് മുറിക്ക് തീയിട്ട് യുവാവ്. കൊച്ചി മരട് സ്വദേശി ടൈറ്റസിന്‍റെ വീട്ടിലെ മുറിയിലാണ് തീയിട്ടത്

Read Full Story
08:49 PM (IST) Jul 10

Malayalam News Live: മുൻ മന്ത്രി പി പ്രസാദിന്‍റെ മുന്നറിയിപ്പ്, '10 വർഷം കേരളത്തിൽ കാണാത്ത ഭൂമാഫിയക്കാർ ഇറങ്ങിയിട്ടുണ്ട്', ആറന്മുള വിമാനത്താവള പദ്ധതിയിൽ പ്രതിഷേധം ഉറപ്പ്

ആറന്മുള വിമാനത്താവള പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിനെതിരെ മുൻ മന്ത്രി പി പ്രസാദ് രംഗത്ത്. കഴിഞ്ഞ 10 വർഷമായി കാണാത്ത ഭൂമാഫിയ വീണ്ടും ഇറങ്ങിയിട്ടുണ്ട്. പദ്ധതിയുമായി മുന്നോട്ട് പോയാൽ സമാനതകളില്ലാത്ത ജനകീയ പ്രതിഷേധം നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ്

Read Full Story
08:45 PM (IST) Jul 10

Malayalam News Live: ഹന്നയെ വലിച്ച് പുറത്തേക്കിട്ടു, നിലത്തിട്ട് മർദിച്ചു, പത്തനാപുരത്ത് 19 കാരിക്ക് നേരിടേണ്ടി വന്നത് ക്രൂരത; അയല്‍വാസികൾ തമ്മിലുള്ള തർക്കം കയ്യാങ്കളിയായി

കൊല്ലം പത്തനാപുരത്ത് 19 കാരിക്ക് നേരെ അയൽക്കാരുടെ അതിക്രമം. അയൽവാസികളായ അച്ഛനും മകനും അമ്മയും ചേർന്ന് വീട് കയറി യുവതിയെ ആക്രമിക്കുകയായിരുന്നു

Read Full Story
08:27 PM (IST) Jul 10

Malayalam News Live: 'ജമ്മു കശ്മീരിലെ ഒരു ശ്മശാനവും പാകിസ്ഥാനിൽ നിന്നുള്ള യുവാക്കളെ അടക്കം ചെയ്യാതെ ബാക്കിയില്ല', ഹിസ്ബുൽ മുജാഹിദീൻ നേതാവിന്‍റെ വിവാദ വീഡിയോ പുറത്ത്

ഭീകരസംഘടനയായ ഹിസ്ബുൽ മുജാഹിദീന്‍റെ ഡെപ്യൂട്ടി സുപ്രീം കമാൻഡർ ഷംഷേർ ഖാന്‍റെതെന്ന പേരിൽ പ്രചരിക്കുന്ന പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

Read Full Story
07:18 PM (IST) Jul 10

Malayalam News Live: 'ആരാണ് ഒപ്പം നിന്നത്, ആരാണ് ഓടിപ്പോയത്', വിജയ്നോട് ചോദ്യങ്ങളുമായി കനിമൊഴി; മുഖ്യമന്ത്രിയുടെ കരൂർ പ്രസംഗത്തിന് ഡിഎംകെയുടെ തിരിച്ചടി

കരൂർ ആൾക്കൂട്ട ദുരന്തത്തിൽ പൊലീസിനെയും ഡിഎംകെ സർക്കാരിനെയും വിമർശിച്ച മുഖ്യമന്ത്രി വിജയിന് മറുപടിയുമായി ഡിഎംകെ നേതാവ് കനിമൊഴി. ദുരന്തസമയത്ത് ഒപ്പം നിന്നത് ആരാണെന്നും ഓടിപ്പോയത് ആരാണെന്നും ജനങ്ങൾക്കറിയാമെന്നായിരുന്നു തിരിച്ചടി

Read Full Story
07:12 PM (IST) Jul 10

Malayalam News Live: സാവരിയയുടെ നട്ടെല്ലിന് പൊട്ടൽ, ശരീരമാസകലം മർദനത്തിന്റെ ചതവുകൾ, നേരിട്ടത് അതിക്രൂരമർദനം; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

തലക്കേറ്റ അടിയാണ് സാവരിയയുടെ മരണകാരണം എന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ റീപോസ്റ്റ്മോർട്ടത്തിലും സ്‌ഥിരീകരിക്കപ്പെട്ടു. കാലു മുതൽ തല വരെ ശരീരമുടനീളം ഉള്ള ചതവുകളെ കുറിച്ചും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരാമർശിക്കുന്നു.

Read Full Story
06:54 PM (IST) Jul 10

Malayalam News Live: 4-ാം ക്ലാസ് വിദ്യാർത്ഥിനി, വെറും 9 വയസ് പ്രായം, 'അവരവളെ സ്ട്രെച്ചറിൽ കിടത്തി മരണത്തിന് വിട്ടുകൊടുത്തു'; നിരന്തരമായി സഹിച്ചത് പീഡനം, ഒടുവിൽ ആത്മഹത്യ

ജയ്പൂരിലെ പ്രമുഖ സ്വകാര്യ സ്കൂളായ നീർജ മോദി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ഒൻപതുവയസ്സുകാരി അമയ്റ സ്കൂൾ കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ, സ്കൂൾ അധികൃതർക്കെതിരെയും അധ്യാപകർക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി മാതാപിതാക്കൾ

Read Full Story
06:47 PM (IST) Jul 10

Malayalam News Live: ഒരാഴ്ചക്കിടെ മാത്രം സാദിഖിന്റെ അക്കൗണ്ടിൽ നടന്നത് 10 ലക്ഷം രൂപയുടെ ഇടപാട്; അന്വേഷണമാരംഭിച്ച് പൊലീസ്, ബോഡിബിൽഡർ എംഡിഎംഎയുമായി പിടിയിൽ

ഇത് ലഹരി വില്‍പനക്കാണോ എന്ന സംശയത്തിലാണ് പൊലീസ്. പൊലീസ് നോട്ടപ്പുള്ളിയായ കൊച്ചിയിലെ ലഹരി വില്‍പനക്കാരന്‍ കെവിന്‍റെ സുഹൃത്താണ് സാദിഖ് എന്നും പൊലീസ് അറിയിച്ചു

Read Full Story
06:32 PM (IST) Jul 10

Malayalam News Live: സുഗതന്‍റെ സത്യപ്രതിജ്ഞ, സർക്കാരിനോട് സുപ്രധാന ചോദ്യവുമായി ഹൈക്കോടതി, ജയിലിൽ ചെയ്യാനാകുമോ? തിങ്കളാഴ്ച അറിയിക്കാമെന്ന് മറുപടി

കാപ്പാ തടവുകാരനായ കൗൺസിലർ സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കുമോ എന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. സത്യപ്രതിജ്ഞ അസാധുവായതിനെ തുടർന്ന് വീണ്ടും പ്രതിജ്ഞ ചെയ്യാൻ താൽക്കാലിക മോചനം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം

Read Full Story
06:22 PM (IST) Jul 10

Malayalam News Live: കുട്ടിയെ റോഡിലേക്ക് എടുത്തടിച്ചത് എട്ടുതവണ, ഉടനെ മരണം, യുവതി വിവാഹത്തിന് സമ്മതിക്കാത്തതിനുള്ള കാരണം കുഞ്ഞെന്ന് തെറ്റിദ്ധരിച്ചു, പ്രതിക്ക് വധശിക്ഷ

ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിൽ ഒന്നര വയസ്സുകാരനായ ആൺകുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വിരാജ് എന്ന ജിതേന്ദ്ര പഥക്കിന് കോടതി വധശിക്ഷ വിധിച്ചു

Read Full Story
05:45 PM (IST) Jul 10

Malayalam News Live: തമ്പാനൂരിൽ ഹോട്ടൽ ഹൈലാൻഡിൽ തീപിടുത്തം, തീപിടിച്ചത് ആറാം നിലയിൽ, അണയ്ക്കാൻ ശ്രമം തുടരുന്നു

തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ ഹൈലാൻഡിൽ തീപിടുത്തം.

Read Full Story
05:23 PM (IST) Jul 10

Malayalam News Live: 'ജയിലിൽ നിന്ന് താത്ക്കാലികമായി മോചിപ്പിക്കണം, സത്യപ്രതിജ്ഞ ചെയ്യാൻ അവസരമൊരുക്കണം'; ഹൈക്കോടതിയെ സമീപിച്ച് ആർ സു​ഗതൻ

അതേ സമയം, കാപ്പാക്കേസിൽ ജയിലിൽ നിന്ന് മോചിപ്പിക്കരുതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ജയിലിൽ സത്യപ്രതിജ്ഞ നടക്കുമോ എന്ന കാര്യത്തിൽ തിങ്കളാഴ്ച മറുപടി നൽകാമെന്നും സർക്കാർ പറഞ്ഞു.

Read Full Story
04:52 PM (IST) Jul 10

Malayalam News Live: ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി എന്നാരോപിച്ച് പോലീസുകാരന്‍റെ കാല്‍ ലക്ഷം രൂപ വിലവരുന്ന ഫോണ്‍ എറിഞ്ഞു തകര്‍ത്തു; യുവാവ് അറസ്റ്റില്‍

ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍റെ ഫോണ്‍ തട്ടിപ്പറിച്ച് നശിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു

Read Full Story
04:46 PM (IST) Jul 10

Malayalam News Live: സതീശൻ സർക്കാരിനെതിരെ പരസ്യ വിമർശനവുമായി കെഎസ്‍യു പ്രസിഡന്‍റ്, എന്തിനാണ് എസ്എഫ്ഐ പ്രവർത്തകയെ പ്ലീഡറാക്കിയത്? 'കരയുന്ന പിള്ളയ്ക്കേ ചോറുള്ളു'

ഹൈക്കോടതി പ്ലീഡര്‍ നിയമനത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. കെഎസ്‌യു പ്രവർത്തകരെ മർദിക്കാൻ നേതൃത്വം നൽകിയ മുൻ എസ്എഫ്ഐ പ്രവർത്തകയെ പ്ലീഡറാക്കിയതിനെതിരെയാണ് വിമർശനം

Read Full Story
04:39 PM (IST) Jul 10

Malayalam News Live: മോദി ന്യൂസിലാന്റിൽ, ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ വിമാനത്താവളത്തിൽ എത്തി സ്വീകരിച്ചു

ന്യൂസിലാൻഡുമായുള്ള സ്വതന്ത്ര വ്യാപാര കരാറിൻറെ വിലയിരുത്തൽ മോദിയും പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും നടത്തുന്ന ചർച്ചകളിലുണ്ടാകുമെന്നാണ് വിവരം.

Read Full Story