11:19 PM (IST) Sep 14

Malayalam News Live: വിജിൽ തിരോധാന കേസ്; സുഹൃത്തുക്കൾ അറസ്റ്റിലായതോടെ കേരളം വിട്ടു, രണ്ടാം പ്രതിയുമായി അന്വേഷണ സംഘം കോഴിക്കോട്ടേക്ക്

കോഴിക്കോട് വിജിൽ തിരോധാന കേസിലെ രണ്ടാം പ്രതി രഞ്ജിത്തിനെ കേരളത്തിൽ എത്തിച്ചു. കേസിൽ ഒന്നും മൂന്നും പ്രതികൾ അറസ്റ്റിലായത് അറിഞ്ഞതോടെയാണ് രണ്ടാം പ്രതിയായ രഞ്ജിത്ത് ഒളിവിൽ പോയത്. 

Read Full Story
11:00 PM (IST) Sep 14

Malayalam News Live: അൽഫോൻസ പള്ളിയിൽ പോയപ്പോൾ വീട്ടിൽ കയറി, വാതിൽ പൂട്ടി കാത്തിരുന്ന് ആക്രമണം, പിന്നാലെ ഭർത്താവിന്റെ ആത്മഹത്യ

ആളൂർ ആനത്തടത്ത് ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഭാര്യ ചികിത്സയിലാണ്. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറയുന്നു.
Read Full Story
10:50 PM (IST) Sep 14

Malayalam News Live: ഖത്തറിന് ഐക്യദാർഢ്യം, ഇറാൻ വിദേശകാര്യമന്ത്രി ദോഹയിൽ, ഇസ്രയേലിനെതിരായ നീക്കം ശക്തമാക്കാൻ മുസ്ലിം, അറബ് രാജ്യങ്ങൾ

ഖത്തറിന് ഐക്യദാർഢ്യം. ഇസ്രയേലിനെതിരെ കടുപ്പിച്ച് ഖത്തർ വിളിച്ചുചേർത്ത അറബ്, മുസ്ലീം നേതാക്കളുടെ ഉച്ചകോടിനാളെ . ഇറാൻ പങ്കെടുക്കും. വിദേശകാര്യമന്ത്രി ദോഹയിൽ എത്തി. 

Read Full Story
10:28 PM (IST) Sep 14

Malayalam News Live: 'തനിക്കെതിരെ പകപോക്കാൻ കരുവാക്കിയത് ട്രാഫിക് എസ്ഐയെ'; എംസി റോഡ് ഉദ്ഘാടന വിവാദത്തിൽ പ്രതികരണവുമായി മാത്യുകുഴൽനാടൻ എംഎൽഎ

റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ട്രാഫിക് എസ്ഐക്ക് എതിരായ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് മാത്യുകുഴൽനാടൻ. മൂവാറ്റുപുഴ നഗരത്തിലെ എംസി റോഡ് ഉദ്ഘാടനമാണ് വിവാദമായത്.

Read Full Story
10:25 PM (IST) Sep 14

Malayalam News Live: ഇസ്രയേൽ അതിക്രമങ്ങളിൽ ലോകരാജ്യങ്ങൾ ഇരട്ടത്താപ്പ് കാണിക്കരുത് ഖത്തർ പ്രധാനമന്ത്രി

ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളിൽ ലോകരാജ്യങ്ങൾ ഇരട്ട നിലപാട് സ്വീകരിക്കരുതെന്ന് ഖത്തർ പ്രധാനമന്ത്രി. ഇസ്രയേലിനെ അവർ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

Read Full Story
08:44 PM (IST) Sep 14

Malayalam News Live: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ റൂമിൽ മോഷണം; ലാപ്ടോപ്പും ഔദ്യോഗിക സിം കാർഡും കാണാനില്ല, കേസെടുത്ത് പൊലീസ്

വാളയാർ മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റിൽ മോഷണം. അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ റൂമിൽ ഉണ്ടായിരുന്ന ലാപ്ടോപ്പും ഔദ്യോഗിക സിം കാർഡും മോഷ്ടിച്ചതായാണ് വിവരം

Read Full Story
08:18 PM (IST) Sep 14

Malayalam News Live: ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്ത് വിൽപ്പന നടത്തി; ഞൊടിയിടയിൽ പ്രതികളെ പിടികൂടി പൊലീസ്

കർണാടകയിലെ ബെല്ലാരിയിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിറ്റ സംഘം പിടിയിൽ. ശ്രീദേവി എന്ന സ്ത്രീയെ കബളിപ്പിച്ചാണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്തത്. 

Read Full Story
07:55 PM (IST) Sep 14

Malayalam News Live: 'രാജ്യത്തിൻ്റെ തെരുവുകളിൽ പശ്ചാത്തലമോ നിറമോ മൂലം ഭയപ്പെടുന്ന സാഹചര്യം അനുവദിക്കില്ല'; കുടിയേറ്റ വിരുദ്ധ പ്രകടനത്തെ തള്ളി ബ്രിട്ടീഷ് പ്രധാനമന്ത്രി

അക്രമത്തിന്റെയും ഭയത്തിന്റെയും വിഭജനത്തിന്റെയും പ്രതീകമായി ഉപയോഗിക്കാൻ ബ്രിട്ടീഷ് പതാക വിട്ടുകൊടുക്കില്ലെന്ന് കെയർ സ്റ്റാർമർ. കുടിയേറ്റ വിരുദ്ധറാലിയ്ക്ക് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം വന്നത്.

Read Full Story
07:32 PM (IST) Sep 14

Malayalam News Live: 14 കാരിയുടെ നഗ്ന ചിത്രങ്ങൾ അയച്ച് പണം വാങ്ങി; ടാറ്റൂ ആർട്ടിസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു

14 കാരിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രതി പിടികൂടി പൊലീസ്. കൊല്ലം സ്വദേശിയായ ടാറ്റൂ ആർട്ടിസ്റ്റിനെയാണ് അറസ്റ്റ് ചെയ്തത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾ പെണ്‍കുട്ടിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നു

Read Full Story
06:24 PM (IST) Sep 14

Malayalam News Live: രാഹുൽ നിയമസഭയിൽ എത്തിയാൽ എൽഡിഎഫ് പ്രതിഷേധിക്കുമോ? മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ച് മന്ത്രി കെഎൻ ബാല​ഗോപാൽ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭാ സമ്മേളനത്തിന് എത്തുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിച്ച് മന്ത്രി കെഎൻ ബാല​ഗോപാൽ. രാഹുലിൻ്റെ വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് ആണെന്ന് മന്ത്രി പ്രതികരിച്ചു

Read Full Story
05:19 PM (IST) Sep 14

Malayalam News Live: അസമിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.9തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം ഗുവാഹത്തിയിലെ ധേക്കിയജുലി

റിക്റ്റർ സ്കൈയിലിൽ 5.9തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഗുവാഹത്തിയിലെ ധേക്കിയജുലിക്ക് സമീപമാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം

Read Full Story
04:44 PM (IST) Sep 14

Malayalam News Live: വികസിത ഭാരതം എന്ന ലക്ഷ്യത്തിന് വികസിത കേരളം കൂടിയേ തീരൂ; കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ പരിപാടി ഉദ്ഘാടനം ചെയ്ത് ​ഗവർണർ

വികസിത ഭാരതം എന്ന ലക്ഷ്യത്തിന് വികസിത കേരളം കൂടിയേ തീരൂവെന്ന് ഗവർണർ രാജേന്ദ്ര അർലേകർ. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവർണർ

Read Full Story
02:11 PM (IST) Sep 14

Malayalam News Live: വാദം തെറ്റ്, പഠനറിപ്പോര്‍ട്ട് പുറത്തുവിട്ട് വെട്ടിലായി ആരോഗ്യമന്ത്രി; പ്രബന്ധം പ്രസിദ്ധീകരിച്ചത് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത്

ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ വാദം തെറ്റെന്ന് ആരോഗ്യവിദഗ്ധര്‍. ആരോഗ്യമന്ത്രി ചൂണ്ടികാട്ടിയ ഗവേഷണ പ്രബന്ധം 2018ൽ ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്താണ് പ്രസിദ്ധീകരിച്ചതെന്നും 2013ൽ അല്ലെന്നും വിദഗ്ധര്‍

Read Full Story
01:14 PM (IST) Sep 14

Malayalam News Live: ഏകീകൃത കുർബാന - 'ജനാഭിമുഖകുർബാന മാത്രമേ ചൊല്ലാൻ സാധിക്കൂ', ചുമതലകളി‍ല്‍ നിന്ന് പിന്‍മാറി ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി

കടമക്കുടി സെന്‍റ് അഗസ്റ്റിന്‍ പള്ളിയിലെ വൈദികനായ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയാണ് രാവിലെ നടന്ന ഞായറാഴ്ച കുര്‍ബാനക്കിടെ ചുമതലകളൊഴിയുന്നതായി പ്രഖ്യാപിച്ചത്.

Read Full Story
12:53 PM (IST) Sep 14

Malayalam News Live: 'സൈക്കോ ദമ്പതികളുടെ' ജീവിതശൈലിയും അടിമുടി ദുരൂഹം, വീട്ടിൽ നിന്ന് നിലവിളികള്‍ കേട്ടിരുന്നതായി നാട്ടുകാര്‍, യുവാക്കളെ മര്‍ദിക്കുന്നത് പതിവ്

പത്തനംതിട്ട കോയിപ്രം ആന്താലിമണിൽ യുവാക്കളെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പിടിയിലായ ദമ്പതികളുടെ ജീവിതശൈലിയിലും അടിമുടി ദുരൂഹത. ഇവരുടെ വീട്ടിൽ നിന്ന് വേലും മറ്റു പൂജാ വസ്തുക്കളും മര്‍ദനത്തിനുപയോഗിച്ച പ്ലെയറും കണ്ടെത്തി

Read Full Story
12:29 PM (IST) Sep 14

Malayalam News Live: നിയമസഭാ സമ്മേളനം നാളെ മുതൽ; രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തുമോയെന്നതിൽ ആകാംക്ഷ, സമ്മേളനം ഒക്ടോബർ 10 വരെ

സർക്കാറിനെതിരെ നിരവധി ആയുധങ്ങളുണ്ടെങ്കിലും രാഹുൽ വിവാദത്തിൽ പ്രതിപക്ഷം പ്രതിരോധത്തിലാണ്.

Read Full Story
12:12 PM (IST) Sep 14

Malayalam News Live: കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു; വിമാനം അടിയന്തരമായി തിരിച്ചിറക്കി

കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്ന് പറന്നുയര്‍ന്ന വിമാനത്തിൽ പക്ഷിയിടിച്ചതിനെതുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. വിമാനം ടേക്ക് ഓഫ് ചെയ്ത് പോയശേഷമാണ് സംഭവം നടന്നത്. യാത്രക്കാരെ ഉച്ചയ്ക്ക് മറ്റൊരു വിമാനത്തിൽ അബുദബിയിലേക്ക് കൊണ്ടുപോകും

Read Full Story
12:12 PM (IST) Sep 14

Malayalam News Live: അമീബിക് മസ്തിഷ്ക ജ്വരം - പൂളിലെ വെള്ളം പൂർണ്ണമായി നീക്കണം, പൂൾഭിത്തി തേച്ചുരച്ച് ശുചിയാക്കണം; ആക്കുളം ടൂറിസ്റ്റ് വില്ലേജിന് കർശന നിർദേശം

പൂളിലെ മുഴുവൻ വെള്ളവും നീക്കം ചെയ്യണമെന്നും പൂൾ ഭിത്തി തേച്ചുരച്ച് ശുചീകരിക്കണമെന്നും ആരോ​ഗ്യവകുപ്പ് നിർദേശം നൽകി.

Read Full Story
11:53 AM (IST) Sep 14

Malayalam News Live: ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ചശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു

തൃശൂര്‍ ആളൂരിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. പുതുശ്ശേരി സ്വദേശി ദേവസിയാണ് തൂങ്ങി മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ദേവസിയുടെ ഭാര്യ അൽഫോന്‍സയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read Full Story
11:36 AM (IST) Sep 14

Malayalam News Live: 'പറഞ്ഞ വാക്കിനോട് വില വേണം, ഒളിച്ചുകളി ഇഷ്ടമല്ല'; തിരുവഞ്ചൂര്‍ രാധാകൃഷ്നുമായി പത്മജ നടത്തിയ ചര്‍ച്ചയുടെ സംഭാഷണം പുറത്ത്

വയനാട് മുൻ ഡിസിസി ട്രഷറര്‍ എൻഎം വിജയന്‍റെ മരുമകള്‍ പത്മജയുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ചര്‍ച്ച നടത്തുന്നതിന്‍റെ ശബ്ദസന്ദേശം പുറത്ത്. ഒളിച്ചുകളി ഇഷ്ടമല്ലെന്നും തരികിട പണികളോട് യോജിക്കുന്നില്ലെന്നുമാണ് തിരുവഞ്ചൂര്‍ പറയുന്നത്. 

Read Full Story