എന്നാൽ കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ വന്നതോടെ പൊലീസ് ഇയാൾക്ക് നേരെ വെടിവെക്കുകയായിരുന്നു.
- Home
- News
- Kerala News
- Malayalam News Live| നിലമ്പൂരങ്കം തുടരുന്നു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പൊലീസിനെ ആക്രമിച്ച പ്രതിയെ വെടിവെച്ചു, അറസ്റ്റ്
Malayalam News Live| നിലമ്പൂരങ്കം തുടരുന്നു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പൊലീസിനെ ആക്രമിച്ച പ്രതിയെ വെടിവെച്ചു, അറസ്റ്റ്

നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ ഒന്നാംഘട്ട മണ്ഡല പര്യടനത്തിന് ഇന്ന് സമാപനമാകും. പ്രചരണത്തിനായി എൽഡിഎഫ് ഇന്ന് പത്തോളം മന്ത്രിമാരെ ഇറക്കുമ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് , കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കളുടെ നീണ്ട നിരയെ ഇറക്കിയാണ് യുഡിഎഫിന്റെ പ്രചരണം. ബിജെപി സ്ഥാനാർത്ഥി നിലമ്പൂർ നഗരസഭ പരിധിയിൽ പര്യടനം നടത്തും. അതേസമയം മണ്ഡലത്തിൽ ആരവങ്ങളില്ലാതെ പ്രചാരണവുമായി മുന്നോട്ട് പോവുകയാണ് പിവി അൻവർ
Malayalam News Live:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പൊലീസിനെ ആക്രമിച്ച പ്രതിയെ വെടിവെച്ചു, അറസ്റ്റ്
Malayalam News Live:സാമൂഹിക മാധ്യമം വഴി പോസ്റ്റ് ഇട്ടതുമായി ബന്ധപ്പെട്ട് തർക്കം; നാദാപുരത്ത് സഹോദരങ്ങളെ വെട്ടി അയൽവാസി, അന്വേഷണം
സാമൂഹിക മാധ്യമം വഴി സഹോദരങ്ങൾക്കെതിരെ ബഷീർ പോസ്റ്റ് ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
Malayalam News Live:ഇനി വേടൻ്റെ പാട്ട് പാഠ്യ വിഷയം; മൈക്കിൾ ജാക്സന്റെ പാട്ടിനൊപ്പം കാലിക്കറ്റ് സർവകലാശാലയിൽ ബിഎ മലയാളം സെമസ്റ്ററിൽ ഉൾപ്പെടുത്തി
കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉൾപ്പെടുത്തിയത്. കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും അറസ്റ്റിലായതിന് പിന്നാലെയാണ് സർക്കാർ നീക്കം.
Malayalam News Live:നേറ്റിവിറ്റീ സർട്ടിഫിക്കറ്റ് നൽകണം; വില്ലേജ് ഓഫീസറെ പൂട്ടിയിട്ട് ആക്രമിച്ചെന്ന് പരാതി, അന്വേഷണം
കുരിശുമുട്ടം സ്വദേശിയായ ആനന്ദിനെതിരെയാണ് പരാതി.
Malayalam News Live:മാരക ലഹരിമരുന്നുമായി അഭിഭാഷകന്‍ പിടിയില്‍; സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്താന്‍ എത്തിച്ചതെന്ന് മൊഴി
നാഗകോവിൽ വടിവീശ്വരം സ്വദേശി ശക്തിവേൽ (25) നെയാണ് കോട്ടാർ പൊലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
Malayalam News Live:വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി; പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു
പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ കുഴിയിൽ വീണായിരുന്നു അപകടം. കരിങ്കല്ലത്താണി മരുതലയിലെ കിളിയച്ചൻ ഹംസ (63) യാണ് മരിച്ചത്.
Malayalam News Live:സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം; ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു
പാലക്കാട് ചാലിശ്ശേരിയിൽ എലിപ്പനി ബാധിച്ച് മധ്യവയസ്കനാണ് മരിച്ചു. തണ്ണീർക്കോട് കൊല്ലഴിപ്പാടി സ്വദേശി കൃഷ്ണൻ ആണ് മരിച്ചത്.
Malayalam News Live:അച്ഛനൊപ്പം കൂൺ പറിക്കാൻ പോയ ഒന്നര വയസുകാരിക്ക് നേരെ മൃഗത്തിന്റെ ആക്രമണം; സംഭവം കൽപ്പറ്റയില്‍
കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ വെച്ചായിരുന്നു സംഭവം. നേരിയ പരിക്കേറ്റ കുട്ടിയെ കൽപ്പറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Malayalam News Live:ഹരിയാന ഭൂമി ഇടപാട് കേസ് - തുടര്‍ ചോദ്യം ചെയ്യലിന് ഇഡിക്ക് മുൻപിൽ ഹാജരാകാതെ റോബര്‍ട്ട് വാദ്ര
കേസില്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ തുടര്‍ച്ചയായ മൂന്ന് ദിവസം വാദ്രയെ ചോദ്യം ചെയ്തിരുന്നു.
Malayalam News Live:പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുകേഷ് എം നായർ മുഖ്യാതിഥി; സ്കൂൾ ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെൻഷന്‍
ടി എസ് പ്രദീപ് കുമാറിനെ സ്കൂൾ മാനേജറാണ് സസ്‌പെന്റ് ചെയ്തത്. ഫോർട്ട് ഹൈസ്കൂളിലെ പ്രവേശനോത്സവ ചടങ്ങിലാണ് പോക്സോ കേസിലെ പ്രതിയായ വ്ലോഗര്‍ മുകേഷ് എം നായരെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചത്.
Malayalam News Live:ഓട്ടിസം ബാധിതയ്ക്ക് നേരെ അതിക്രമം; ഒളിവിൽ പോയ പ്രതിയെ പിടികൂടി പൊലീസ്, സംഭവം കൊല്ലം പോരുവഴിയിൽ
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അൻഷാദിനെ പൊലീസ് പിടികൂടിയത്
Malayalam News Live:കപ്പൽ തീപിടിച്ചുണ്ടായ അപകടം; എണ്ണ ചോർച്ചയ്ക്ക് സാധ്യത, കോഴിക്കോട് തീരമേഖലയിൽ സുരക്ഷാ മുൻകരുതൽ
കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന സിംഗപ്പൂർ പതാകയുള്ള എംവി വാൻഹായി 503 എന്ന ചരക്ക് കപ്പലാണ് ബേപ്പൂർ തുറമുഖത്തിന് ഏകദേശം 76 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് ഭാഗത്തായി അറബിക്കടലിലാണ് അപകടം സംഭവിച്ചത്.
Malayalam News Live:കെനിയ വാഹനാപകടം; അഞ്ച് മലയാളികൾ അടക്കം 6 മരണം, മരിച്ചവരിൽ പാലക്കാട് സ്വദേശികളായ അമ്മയും മകളും
പാലക്കാട്, തൃശ്ശൂർ, തിരുവല്ല സ്വദേശികളാണ് മരിച്ചത്. 14 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. അപകടത്തില്‍ 27 പേർക്ക് പരിക്കേറ്റു.
Malayalam News Live:കൊല്ലം എഴുകോൺ കൈതക്കോട് പൊട്ടക്കിണറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി
എന്നാൽ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലം എഴുകോൺ കൈതക്കോട് ഒഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്.
Malayalam News Live:തീയറ്ററുകളിലെ അധിക ടിക്കറ്റ് നിരക്ക് ചോദ്യം ചെയ്ത് ഹര്‍ജി; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെതാണ് നിര്‍ദ്ദേശം.
Malayalam News Live:പൊട്ടക്കിണറ്റിൽ പുരുഷന്റെ മൃതദേഹം; കണ്ടെത്തിയത് സമീപത്ത് നിന്ന് കാണാതായ വ്യക്തിക്കായി തിരച്ചിൽ നടത്തുന്നതിനിടെ
ഒഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. കൊല്ലം എഴുകോൺ കൈതക്കോടാണ് സംഭവം.
Malayalam News Live:വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് സ്റ്റെല്ലസിനെ കാണാതായത് കഴിഞ്ഞ 30ന്; രാമേശ്വരത്ത് നിന്ന് മൃതദേഹം കണ്ടത്തി
തിരുവനന്തപുരം വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.
Malayalam News Live:'ജോലിക്ക് പോയ അഭിജിത്ത് 4 ദിവസമായിട്ടും തിരിച്ചെത്തിയില്ല, കാണാനില്ലെന്ന പരാതി അന്വേഷിച്ചില്ല, അജ്ഞാതമൃതദേഹമായി സംസ്കരിച്ചു'; പൊലീസിനെതിരെ കുടുംബം
തേക്കടയിൽ നിന്നും കാണാതായ 17 വയസ്സുകാരൻ അഭിജിത്ത് മരിച്ച സംഭവത്തിൽ പൊലീസിന് ഗുരുതരവീഴ്ച.
Malayalam News Live:കുട്ടികളടക്കം കഴിഞ്ഞിരുന്നത് വീടിന്‍റെ വരാന്തയില്‍; ബാങ്ക് സീല്‍ ചെയ്ത പൂട്ട് തകര്‍ത്ത് നാട്ടുകാർ, കുടുംബത്തെ വീടിനുള്ളില്‍ കയറ്റി
തിരുവനന്തപുരം പാറശ്ശാല കാരോടിലായിരുന്നു സംഭവം. കുട്ടികള്‍ ഉള്‍പ്പെടെ വീടിന്‍റെ വരാന്തയില്‍ തുടര്‍ന്നതോടെയാണ് നാട്ടുകാര്‍ പൂട്ട് തകര്‍ത്ത് കുടുംബത്തെ വീട്ടിനുള്ളില്‍ പ്രവേശിപ്പിച്ചത്.
Malayalam News Live:വിവാഹം കഴിഞ്ഞ് 12ാം നാൾ അരുംകൊല - 'സോനം എല്ലാദിവസവും ആൺസുഹൃത്തിന് വാട്ട്സാപ്പിൽ ലൈവ് ലൊക്കേഷൻ നൽകി'; വൻ ഗൂഢാലോചന
സോനത്തിന് ഭർത്താവ് രാജാ രഘുവൻഷിയോട് താല്പര്യമുണ്ടായിരുന്നില്ല എന്നും പോലീസ് പറയുന്നു.