അതേസമയം, മറ്റൊരു ദിവസം പരിപാടി നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
- Home
- News
- Kerala News
- Malayalam News Live: ബലാത്സംഗ കേസിൽ വേടൻ ഒളിവിൽ; വേടനെത്തിയാൽ അറസ്റ്റെന്ന് പൊലീസ്, കൊച്ചി ബോൾഗാട്ടി പാലസിലെ ശനിയാഴ്ചത്തെ സംഗീത നിശ മാറ്റിവച്ചു
Malayalam News Live: ബലാത്സംഗ കേസിൽ വേടൻ ഒളിവിൽ; വേടനെത്തിയാൽ അറസ്റ്റെന്ന് പൊലീസ്, കൊച്ചി ബോൾഗാട്ടി പാലസിലെ ശനിയാഴ്ചത്തെ സംഗീത നിശ മാറ്റിവച്ചു

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ജാഗ്രത വേണം. മഴയെതുടർന്ന് കാസർകോട്, കണ്ണൂർ, തൃശ്ശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Malayalam News Live:ബലാത്സംഗ കേസിൽ വേടൻ ഒളിവിൽ; വേടനെത്തിയാൽ അറസ്റ്റെന്ന് പൊലീസ്, കൊച്ചി ബോൾഗാട്ടി പാലസിലെ ശനിയാഴ്ചത്തെ സംഗീത നിശ മാറ്റിവച്ചു
Malayalam News Live:ഇന്ത്യക്ക് 50% താരിഫ്, ട്രംപ് ഒപ്പുവച്ചു, പക്ഷേ ഉടൻ നടപ്പാകില്ല; റഷ്യൻ എണ്ണ കൂടുതൽ വാങ്ങുന്ന ചൈനക്ക് 90 ദിവസം, ഇന്ത്യക്ക് 3 ആഴ്ച സമയം, വിമർശനം ശക്തം
ട്രംപിന്‍റേത് ഇരട്ടത്താപ്പാണ് എന്ന വിമർശനമാണ് ഉയരുന്നത്. ചൈനക്ക് 90 ദിവസത്തെ സമയമാണ് ട്രംപ് നൽകിയിരിക്കുന്നത്. ഇന്ത്യയെക്കാൾ കൂടുതൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് വിമർശനം ശക്തമാകുന്നത്
Malayalam News Live:ലോ അക്കാദമിയിൽ എസ്എഫ്ഐ- എബിവിപി സംഘർഷം - 8 പേർക്ക് പരിക്ക്, എസ്എഫ്ഐ പ്രവർത്തകന്റെ തലയ്ക്കേറ്റ പരിക്ക് ഗുരുതരം
ഇന്ന് വൈകുന്നേരമാണ് സംഘർഷം ഉണ്ടായത്.
Malayalam News Live:പത്തനംതിട്ടയിൽ ബൈക്കിലെത്തി 72കാരിയുടെ മൂന്നരപ്പവന്റെ മാല കവർന്ന സംഭവം; മുഖ്യപ്രതി ഉൾപ്പെടെ 3 പേർ പിടിയിൽ
പത്തനംതിട്ട കോഴഞ്ചേരിയിൽ പട്ടാപ്പകൽ വയോധികയുടെ മാല പൊട്ടിച്ച സംഘത്തിലെ മുഖ്യപ്രതി ഉൾപ്പെടെ മൂന്ന് പേർ പൊലീസ് പിടിയിലായി.
Malayalam News Live:യുകെയിൽ ഉപരിപഠനത്തിന് പോയി; മോട്ടോർബൈക്ക് അപകടത്തിൽ പ്രവാസി മലയാളിയുടെ മകൻ മരിച്ചു, മൃതദേഹം യുഎഇയിൽ സംസ്കരിക്കും
പിന്നീട് ഇന്ത്യൻ അസോസിയേഷൻ ഷാർജയ്ക്ക് കീഴിലുള്ള കേന്ദ്രത്തിൽ സംസ്കരിക്കും.
Malayalam News Live:എലിപ്പനിയും ഡെങ്കിയും പടരുന്നു; ഇന്നലെ മാത്രം ചികിത്സ തേടിയത് 11013 പേർ, 43 പേർക്ക് ഡെങ്കി, 23 പേർക്ക് എലിപ്പനി
ഇന്നലെ മാത്രം വിവിധ ജില്ലകളിലായി പനിക്ക് ചികിത്സ തേടിയത് 11,013 പേർ.
Malayalam News Live:പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം - 64 കാരന് 14 വര്‍ഷം കഠിന തടവും 55,000 രൂപ പിഴയും
സ്‌കൂളിലേക്ക് പോകുമ്പോള്‍ തടഞ്ഞുനിര്‍ത്തി ശല്യം ചെയ്യുകയും ചെയ്തു.
Malayalam News Live:ഇന്ത്യക്ക് മേൽ അധിക താരിഫ് ഏർപ്പെടുത്തിയ സംഭവം; ദൗർഭാഗ്യകരമെന്ന് വിദേശകാര്യമന്ത്രാലയം, അന്യായമായ വ്യാപാര കരാറിൽ എത്തിക്കാനുള്ള ശ്രമമെന്ന് രാഹുൽ
പ്രധാനമന്ത്രി തന്റെ ബലഹീനത കൊണ്ട് രാജ്യത്തിൻറെ താൽപര്യം ബലികഴിക്കാൻ അനുവദിക്കരുതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
Malayalam News Live:'ഇതുവഴി നടന്നുപോയത് കണ്ടവരുണ്ട്'; ചേർത്തല സിന്ധു തിരോധാനകേസിലും അന്വേഷണം; തിരുവിഴ സ്വദേശിയുടെ വീട്ടിൽ കുഴിച്ച് പരിശോധന
ചേർത്തല പള്ളിപ്പുറത്തെ തിരോധാന കേസിൽ അന്വേഷണം വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച് സംഘം.
Malayalam News Live:കേരളം ഉത്തരാഖണ്ഡിനൊപ്പം; സഹായഹസ്തം നീട്ടി മുഖ്യമന്ത്രി പിണറായി വിജയൻ
ഉത്തരാഖണ്ഡിലെ ദുരന്തബാധിതർക്ക് കേരളത്തിന്റെ പിന്തുണയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനും സഹായം നൽകാൻ സർക്കാർ തയ്യാറാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞു.
Malayalam News Live:ധർമസ്ഥല - സുവർണ്ണ ന്യൂസ് സംഘമുൾപ്പെടെയുള്ള മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം, സ്ഥലത്ത് വൻ പൊലീസ് സന്നാഹം
കുഡ്ല റാംപേജ്, യുണൈറ്റഡ് ന്യൂസ്, സഞ്ചാരി ന്യൂസ് എന്നീ യൂട്യൂബ് ചാനലുകളിലെ മാധ്യമപ്രവർത്തകർക്ക് എതിരെയും ആക്രമണം നടന്നു.
Malayalam News Live:ഓർഡിനൻസ്! വിസി പോരിൽ ഗവർണർക്ക് വൻ തിരിച്ചടി നൽകാൻ മന്ത്രിസഭ യോഗത്തിൽ നിർണായക തീരുമാനം, ഡിജിറ്റൽ സർവകലാശാല ആക്റ്റിൽ ഭേദഗതി, ഗവർണർ ഒപ്പിടുമോ?
താത്കാലിക വി സിക്ക് പകരം സ്ഥിരം വി സിയെ നിയമിക്കാനാണ് സർക്കാർനീക്കം. സിസാ തോമസിനെ ഗവർണർ താൽക്കാലിക വി സി ആയി നിയമിച്ചത് 6 മാസത്തേക്കാണ്
Malayalam News Live:പുലര്‍ച്ചെ ശബ്ദം കേട്ട് നാട്ടുകാരെത്തി, 63 കാരി മോട്ടോർ പൈപ്പിൽ പിടിച്ച് നിന്നത് മണിക്കൂറുകളോളം; ഒടുവില്‍ രക്ഷകരായി ഫയര്‍ഫോഴ്സ്
കിണറ്റില്‍ നിന്ന് കരച്ചില്‍ കേട്ട് നാട്ടുകാര്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തുകയാണ് ചെയ്തത്
Malayalam News Live:ഇന്ത്യക്ക് ഇരുട്ടടി, വൻ നീക്കവുമായി ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം, 25% താരിഫ് കൂടി പ്രഖ്യാപിച്ചു, താരിഫ് 50% ആയി
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്ക് മേൽ 25 ശതമാനം അധിക താരിഫ് ഏർപ്പെടുത്തി.
Malayalam News Live:അതിദാരുണം; കുഞ്ഞിന് മുറ്റത്തു നിന്ന് ഭക്ഷണം കൊടുക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് യുവതിക്ക് ദാരുണാന്ത്യം
കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. യുവതിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Malayalam News Live:സമയോചിതമായി ഇടപെടു, പൊലീസ് എമർജൻസി നമ്പറില്‍ വിളിച്ചു; യാത്രക്കാരിക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ ആൾ അറസ്റ്റില്‍
മുണ്ടൂർ പത്താം മൈൽ സമീപത്ത് വെച്ച് പ്രതിയെ കോങ്ങാട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു
Malayalam News Live:5 ജില്ലകളിലെ എല്ലാ പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും, നെഹ്റു ട്രോഫി വള്ളംകളി ടിക്കറ്റ് വില്‍പ്പന ആഗസ്റ്റ് 8 മുതൽ
ആലപ്പുഴ ജില്ലയിലെയും എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ സമീപ ജില്ലകളിലെയും എല്ലാ പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും.
Malayalam News Live:'വർധിച്ചുവരുന്ന ന്യൂനപക്ഷ പീഡനങ്ങളിൽ ആശങ്ക, ഭീതിദ സാഹചര്യം'; ആശങ്ക പ്രകടിപ്പിച്ച് കെസിബിസി വാർത്താക്കുറിപ്പ്
വര്‍ദ്ധിച്ചുവരുന്ന ന്യൂനപക്ഷ പീഡനങ്ങളില്‍ ആശങ്കയെന്ന് കെസിബിസി
Malayalam News Live:20 വയസ്സുകാരി വീടിനുള്ളിൽ ഗുരുതരമായി പൊള്ളലേറ്റ് മരിച്ച നിലയിൽ, ആൺ സുഹൃത്തിനെതിരെ പെൺകുട്ടിയുടെ അച്ഛൻ
പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് സ്വയം തീകൊളുത്തിയത്.
Malayalam News Live:'അവര് 25ഓളം പിള്ളേരുണ്ടായിരുന്നു, ഞാനെത്തുമ്പോ അവന്റെ കണ്ണിന്റെ ഭാഗത്തൊക്കെ പാട്'; തൃശ്ശൂരിൽ 16 കാരന് സഹപാഠികളുടെ ക്രൂരമർദനം; കേസ്
ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ പോസ്റ്റിട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 16കാരനെ ക്രൂരമായി മർദിച്ച് സഹപാഠികളായ പ്ലസ് വൺ വിദ്യാർത്ഥികൾ.