11:35 PM (IST) Nov 01

Malayalam news liveവാര്‍ഡ് വിഭജനത്തിൽ നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി; ഡീലിമിറ്റേഷൻ ഉത്തരവ് ഹൈക്കോടതിയുടെ അന്തിമ തീര്‍പ്പിന് വിധേയം

കോഴിക്കോട് കോർപ്പറേഷൻ ഉള്‍പ്പെടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിലാണ് ഹൈക്കോടതി ഇടപെടല്‍. ഡീലിമിറ്റേഷൻ ഉത്തരവ് ഹൈക്കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി

Read Full Story
10:27 PM (IST) Nov 01

Malayalam news liveഒന്നര വയസുകാരന്‍റെ മരണം മുലപ്പാൽ കുടിക്കുന്നതിനിടെയല്ല, അന്നനാളത്തിൽ കപ്പലണ്ടി കുടുങ്ങിയെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്

പത്തനംതിട്ടയിലെ ഒന്നര വയസുകാരന്‍റെ മരണം അന്നനാളത്തിൽ കപ്പലണ്ടി കുടുങ്ങിയതിനെതുടര്‍ന്നെന്ന് കണ്ടെത്തൽ. പത്തനംതിട്ട ചെന്നീര്‍ക്കര പന്നിക്കുഴിയിൽ സാജന്‍റെയും സോഫിയയുടെയും ഒന്നര വയസുല്ല മകൻ സായി ആണ് മരിച്ചത്.

Read Full Story
10:06 PM (IST) Nov 01

Malayalam news liveഫീസ് പുതുക്കി നിശ്ചയിച്ച് കാര്‍ഷിക സര്‍വകലാശാലയുടെ നിര്‍ണായക തീരുമാനം; പുതിയ ഫീസ് നിരക്കുകള്‍ ഇങ്ങനെ

പ്രതിഷേധങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും പിന്നാലെ കുത്തനെ ഉയര്‍ത്തിയ ഫീസ് കുറച്ച് പുതുക്കിയ ഫീസ് നിശ്ചയിച്ച് കാര്‍ഷിക സര്‍വകലാശാല.ഡിഗ്രി കോഴ്സിനെ 24,000 രൂപയായിരിക്കും ഒരു സെമസ്റ്ററിനുള്ള ഫീസ്. നേരത്തെ ഇത് 48,000 രൂപയായി വര്‍ധിപ്പിച്ചിരുന്നു

Read Full Story
09:10 PM (IST) Nov 01

Malayalam news live'മുഖ്യമന്ത്രിയെ അധിക്ഷേപത്തിലൂടെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട'; പിഎംഎ സലാമിന്‍റേത് തരം താണ നിലപാടെന്ന് സിപിഎം

മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമര്‍ശത്തിൽ പിഎംഎ സലാമിനെതിരെ സിപിഎം. പി എം എ സലാമിന്‍റേ തരംതാണ നിലപാടാണെന്നും വ്യക്തി അധിക്ഷേപം പിന്‍വലിച്ച് പിഎംഎ സലാം കേരളീയ സമൂഹത്തോട് മാപ്പു പറയണമെന്നും സിപിഎം ആവശ്യപ്പെ'ട്ടു

Read Full Story
08:54 PM (IST) Nov 01

Malayalam news liveജീപ്പിനുള്ളിൽ ഒരു നീല ബക്കറ്റ്, ഒപ്പം ആറുപേരും; കുട്ടിക്കാനത്തെത്തിയപ്പോള്‍ ഉദ്യോഗസ്ഥരുടെ പരിശോധന, പിടിച്ചെടുത്തത് നക്ഷത്ര ആമയെ

നക്ഷത്ര ആമയെ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ആറു പേരെ ഇടുക്കിയിൽ നിന്നും വനപാലകർ പിടികൂടി. മറയൂർ സ്വദേശികളായ സന്തോഷ് കുമാർ, സാം രാജ്, പ്രകാശ് സി, എസ്. ഹരികുമാർ, മുത്തുകുമാർ, ഏലപ്പാറ സ്വദേശി അലക്സാണ്ടർ എന്നിവരാണ് പിടിയിലായത്.

Read Full Story
08:14 PM (IST) Nov 01

Malayalam news liveമുട്ടുമടക്കാതെ വീര്യം ചോരാതെ 266 ദിവസം, രാപ്പകൽ സമരം അവസാനിപ്പിച്ച് ആശമാർ; ജില്ലാതലത്തിലേക്ക് മാറ്റാൻ തീരുമാനം

സെക്രട്ടേറിയറ്റിന് മുന്നിൽ 266 ദിവസം നീണ്ട രാപകൽ സമരം അവസാനിപ്പിച്ച് ആശ പ്രവർത്തകർ. സമര പ്രതിജ്ഞാ റാലി പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു. പ്രാദേശിക തലത്തിൽ പോരാട്ടം തുടരാനാണ് തീരുമാനം.

Read Full Story
07:36 PM (IST) Nov 01

Malayalam news liveപരിശോധനക്കിടെ ബൈക്ക് അപകടത്തിൽപെട്ടു; ബൈക്ക് പിടിച്ചുവലിച്ചത് പൊലീസ്, സിസിടിവി ദൃശ്യങ്ങൾ പുറത്ത്, പരാതി നൽകാൻ യുവാക്കൾ

കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ടു പോയ വാഹനം പൊലീസ് ബലം പ്രയോഗിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തം. പിന്നെ കാണുന്നത് വണ്ടിയും യാത്രക്കാരും നിലത്തേക്ക് വീഴുന്നതാണ്.

Read Full Story
07:31 PM (IST) Nov 01

Malayalam news liveകരിമ്പ് ജ്യൂസ് അടിക്കുന്നതിനിടെ കൈ യന്ത്രത്തിൽ കുടുങ്ങി അപകടം; യന്ത്രം മുറിച്ചു മാറ്റി കൈ പുറത്തെടുത്തു

കരിമ്പ് ജ്യൂസ് അടിക്കുന്നതിനിടെ കൈ യന്ത്രത്തിൽ കുടുങ്ങി അപകടം. പാലക്കാട് മണ്ണാർക്കാട് കല്ലടിക്കോട് ചുങ്കത്ത് ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്. കരിമ്പ് ജ്യൂസ് അടിക്കുന്ന മെഷീൻ മുറിച്ചു മാറ്റിയാണ് കൈ പുറത്തെടുത്തത്.

Read Full Story
06:58 PM (IST) Nov 01

Malayalam news liveഎട്ടുമാസങ്ങള്‍ക്കുശേഷം ഞാൻ തിരിച്ചുവന്നപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന വികസനം കണ്ടു, മുഖ്യമന്ത്രി ഏറ്റെടുത്തത് വലിയ ഉത്തരവാദിത്വം - മമ്മൂട്ടി

അതിദാരിദ്ര്യമുക്ത കേരളമായുള്ള പ്രഖ്യാപനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തത് വലിയ ഉത്തരവാദിത്വമാണെന്ന് നടൻ മമ്മൂട്ടി. എട്ടുമാസങ്ങള്‍ക്കുശേഷമാണ് താൻ പൊതുവേദിയിലെത്തുന്നതെന്നും കേരളത്തിന് തന്നെക്കാള്‍ ചെറുപ്പമാണെന്നും മമ്മൂട്ടി പറഞ്ഞു

Read Full Story
06:17 PM (IST) Nov 01

Malayalam news liveസാമ്പത്തിക തട്ടിപ്പ് കേസ് - വ്യവസായി ഷർഷാദ് 14 ദിവസത്തേക്ക് റിമാൻഡിൽ; കസ്റ്റഡി അപേക്ഷ നൽകുമെന്ന് പൊലീസ്

പെന്റാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വഴി ഉയർന്ന ലാഭവിഹിതവും ഓഹരി പങ്കാളിത്തവും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇത് കടലാസ് കമ്പനിയാണെന്ന സംശയത്തിലാണ് പൊലീസ്.

Read Full Story
05:47 PM (IST) Nov 01

Malayalam news liveഅതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനം - 'പുതിയ കേരളത്തിന്റെ ഉദയം, നവകേരളത്തിലേക്കുള്ള ചവിട്ടുപടി' - മുഖ്യമന്ത്രി

അതിദാരിദ്ര്യാവസ്ഥയെ മറികടന്നത് നാടിന്റെ സഹകരണത്തോടെയാണ്. ഫലപ്രദമായ ഇടപെടലുകൾ ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പ്രസം​ഗത്തിൽ ചൂണ്ടിക്കാട്ടി.

Read Full Story
05:41 PM (IST) Nov 01

Malayalam news liveമുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശവുമായി പിഎംഎ സലാം; 'പിണറായി ആണും പെണ്ണും കെട്ടവനായതുകൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടത്'

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടി പി.എം.എ സലാം. മുഖ്യമന്ത്രി പിണറായി വിജയൻ ആണും പെണ്ണും കെട്ടവനാണെന്നായിരുന്നു പിഎംഎ സലാമിന്‍റെ വിവാദ പരാമര്‍ശം.

Read Full Story
05:28 PM (IST) Nov 01

Malayalam news liveമഹാനടന്മാര്‍ വഞ്ചനയ്ക്ക് കൂട്ടു നിൽക്കരുതായിരുന്നു, സര്‍ക്കാര്‍ പ്രഖ്യാപനങ്ങളിലെ കാപട്യം ജനം തിരിച്ചറിയും; സണ്ണി ജോസഫ്

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അതിദാരിദ്ര മുക്ത പ്രഖ്യാപനം സര്‍ക്കാര്‍ പ്രചാരണത്തിനുള്ള ഉപാധിയാക്കി. മഹാനടന്മാര്‍ ഈ വഞ്ചനയ്ക്ക് കൂട്ടു നിൽക്കരുതായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.

Read Full Story
05:08 PM (IST) Nov 01

Malayalam news liveഅതിദാരിദ്ര്യ മുക്ത പ്രഖ്യാപന സമ്മേളനം; ആളെക്കൂട്ടാൻ ക്വാട്ട നിശ്ചയിച്ച് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് കത്തയച്ച് സര്‍ക്കാര്‍

അതിദാരിദ്ര മുക്ത പ്രഖ്യാപന സമ്മേളനത്തിൽ ആളെക്കൂട്ടാൻ ക്വാട്ട നിശ്ചയിച്ച് സര്‍ക്കാര്‍. ഒരോ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും ആളുകളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ചുള്ള ക്വാട്ട നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ കത്തയച്ചു.

Read Full Story
05:06 PM (IST) Nov 01

Malayalam news liveഅതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനം‌ - വിശിഷ്ടാതിഥിയായി മമ്മൂട്ടി, പൊതുവേദിയിലെത്തുന്നത് മാസങ്ങൾക്ക് ശേഷം

അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി മമ്മൂട്ടി. മാസങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി പൊതുവേദിയിലെത്തുന്നത്. 

Read Full Story
04:39 PM (IST) Nov 01

Malayalam news liveഷാഫി പറമ്പിലിന് പരിക്കേറ്റ പേരാമ്പ്രയിലെ സംഘര്‍ഷം; പൊലീസിനെതിരെ കോടതി, 'യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരായ കേസ് പൊലീസ് വീഴ്ച മറയ്ക്കാൻ'

ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ പേരാമ്പ്രയിലുണ്ടായ സംഘര്‍ഷത്തിൽ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന കേസ് പൊലീസ് വീഴ്ച മറക്കാനെന്ന് കോടതി. ഗ്രനേഡ് കൈകാര്യം ചെയ്തതിലെ വീഴ്ച മറക്കാനാണ് പൊലീസ് പുതിയ കേസ് എടുത്തതെന്നും കോടതി നിരീക്ഷിച്ചു.

Read Full Story
04:29 PM (IST) Nov 01

Malayalam news liveകെഎസ്ആര്‍ടിസി ബസിൽ വന്നിറങ്ങി, സംശയം തോന്നിയ പൊലീസ് പരിശോധിച്ചു, കൊല്ലത്ത് 3 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയിൽ

കൊല്ലം അഞ്ചലിൽ മൂന്നു കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. മഹാരാഷ്ട്ര സ്വദേശിനി ശശികല, പാലക്കാട് ഒറ്റപ്പാലം ഷെഫീർ എന്നിവരാണ് പിടിയിലായത്. വിൽപ്പനയ്ക്കുവേണ്ടിയാണ് പ്രതികള്‍ ഇതര സംസ്ഥാനത്തുനിന്ന് വൻതോതിൽ കഞ്ചാവ് കൊല്ലത്ത് എത്തിച്ചത്

Read Full Story
04:18 PM (IST) Nov 01

Malayalam news liveതാമരശ്ശേരി ബിഷപ്പിന് വധഭീഷണി; പൊലീസ് അന്വേഷണം

താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയലിന് വധ ഭീഷണി. ഊമകത്തിലൂടെയാണ് വധഭീഷണി സന്ദേശം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നിലവിൽ ഓസ്ട്രേലിയൻ പര്യടനത്തിലാണ് ബിഷപ്പ്

Read Full Story
04:15 PM (IST) Nov 01

Malayalam news liveസഹോദരപുത്രനെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയ സംഭവം; ആക്രമണം ന‌‌ടത്തിയ വയോധികയും മരിച്ചു

ആസിഡ് ആക്രമണത്തിൽ തങ്കമ്മയ്ക്കും പരിക്ക് ഏറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ ആണ് മരണം. ഈ മാസം 24 നാണ് സംഭവം.

Read Full Story
03:47 PM (IST) Nov 01

Malayalam news liveഒരു അമ്മമാരും മക്കളെ ഇറക്കിവിടില്ല, ആശാ സമര വേദിയിൽ എത്തിയത് ക്ഷണിച്ചിട്ടാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

ആശാ വർക്കർമാരുടെ സമര വേദിയിൽ എത്തിയത് തന്നെ ക്ഷണിച്ചിട്ടാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. സമര വേദിയിലെത്തിയ തന്നെ ഇറക്കിവിട്ടു എന്ന മാധ്യമങ്ങളുടെ വാർത്തകൾക്കെതിരെയും രാഹുൽ ആഞ്ഞടിച്ചു.

Read Full Story