തിരുവനന്തപുരം കിളിമാനൂരിൽ വയോധികന്‍റെ മരണത്തിനിടയാക്കിയ വാഹനം പൊലീസ് ഇന്‍സ്പെക്ടറുടേതെന്ന് കണ്ടെത്തി. പാറശ്ശാല എസ്‍എച്ച്ഒയുടെ വാഹനമാണ് വയോധികനെ ഇടിച്ചശേഷം നിര്‍ത്താതെ പോയതെന്നാണ് സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തിയത്
- Home
- News
- Kerala News
- Malayalam News live: കിളിമാനൂര്‍ അജ്ഞാത വാഹനമോടിച്ച് വയോധികൻ മരിച്ച സംഭവം; ഇടിച്ചിട്ട് നിര്‍ത്താതെ പോയത് പൊലീസ് ഇന്‍സ്പെക്ടറുടെ വാഹനം
Malayalam News live: കിളിമാനൂര്‍ അജ്ഞാത വാഹനമോടിച്ച് വയോധികൻ മരിച്ച സംഭവം; ഇടിച്ചിട്ട് നിര്‍ത്താതെ പോയത് പൊലീസ് ഇന്‍സ്പെക്ടറുടെ വാഹനം

രാജ്യവ്യാപക SIR പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. നടപടി തുടങ്ങിയെന്ന് സുപ്രീംകോടതിയെ അറിയിച്ചു. പുതുവർഷത്തിൽ രാജ്യത്ത് പുതിയ പട്ടിക എന്ന് സത്യവാങ്മൂലം.
Malayalam News live:കിളിമാനൂര്‍ അജ്ഞാത വാഹനമോടിച്ച് വയോധികൻ മരിച്ച സംഭവം; ഇടിച്ചിട്ട് നിര്‍ത്താതെ പോയത് പൊലീസ് ഇന്‍സ്പെക്ടറുടെ വാഹനം
Malayalam News live:എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു, തീപിടിച്ചത് കണ്ട് ഓടിച്ചിരുന്നയാള്‍ ഇറങ്ങിയതിനാൽ രക്ഷപ്പെട്ടു
എറണാകുളം അമ്പലമുകളിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കാര്‍ ഓടിച്ചുകൊണ്ടിരുന്നയാള്‍ ഇറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു
Malayalam News live:'ക്രൈസ്തവ രാജ്യം സ്ഥാപിക്കാൻ അടക്കം ശ്രമം'; ക്രൈസ്തവര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍എസ്എസ് മുഖവാരിക കേസരിയിൽ ലേഖനം
ക്രൈസ്തവര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍എസ്എസ് മുഖവാരികയായ കേസരിൽ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റിന്‍റെ ലേഖനം. ക്രൈസ്തവ രാജ്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം
Malayalam News live:കുടുംബ വഴക്ക് - ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചയാളെ ഇടുക്കി ഉപ്പുതറ പൊലീസ് അറസ്റ്റു ചെയ്തു
കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചയാളെ പൊലീസ് അറസ്റ്റു ചെയ്തു. ഇടുക്കി ഉപ്പുതറ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. നേരത്തെ ഇയാളുടെ ആക്രമണം സഹിക്ക വയ്യാതെ മകളെ അച്ഛൻ കൂട്ടിക്കൊണ്ടുപോയിരുന്നു.
Malayalam News live:കയറ്റുമതിയുടെ സാധ്യതകൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തും; പ്രത്യേക സമിതി രൂപീകരിക്കാൻ വേൾഡ് മലയാളി കൗൺസിൽ
കയറ്റുമതിയുടെ സാധ്യതകൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനായി പ്രത്യേക സമിതി രൂപീകരിക്കാൻ വേൾഡ് മലയാളി കൗൺസിൽ തീരുമാനം. ദില്ലിയിൽ ചേർന്ന കേരള ബിസിനസ് സമ്മിറ്റിലാണ് തീരുമാനം.
Malayalam News live:രാജീവ് സദാനന്ദന്‍റെ വിമര്‍ശനം; കേരളം ഒന്നാമതാണെന്ന് പറയുന്നത് അവകാശവാദമല്ല, എല്ലാം പരിഹരിച്ചുവെന്ന് പറയാനാകില്ലെന്ന് കെകെ ശൈലജ
ആരോഗ്യരംഗത്ത് കേരളം ഒന്നാമതെന്ന് പറയുന്നത് അവകാശവാദമല്ലെന്നും ആര്‍ക്കും അങ്ങനെ പറയാനാകില്ലെന്നും മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ. ആരോഗ്യമേഖലയിൽ എല്ലാം പരിഹരിച്ചുവെന്ന് പറയാനാകില്ലെന്നും ഇനിയും പരിഹരിക്കാൻ ബാക്കിയുണ്ടെന്നും മുൻ മന്ത്രി പറഞ്ഞു
Malayalam News live:എൻഎം വിജയന്‍റെ മരുമകളുടെ ആത്മഹത്യാശ്രമം; പാര്‍ട്ടി ആരെയും ചതിച്ചിട്ടില്ല, കരാര്‍ ഉണ്ടായിരുന്നുവെന്ന് ടി സിദ്ദീഖ്, 'എംഎൽഎ ഓഫീസ് ഡിവൈഎഫ്ഐ ആക്രമിച്ചു'
വയനാട് മുൻ ഡിസിസി ട്രഷറര്‍ എൻഎം വിജയന്‍റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ആരോപണങ്ങള്‍ നിഷേധിച്ച് കല്‍പ്പറ്റ എംഎൽഎ ടി സിദ്ദീഖ്. എൻഎം വിജയന്‍റെ കുടുംബവുമായി കരാറുണ്ടായിരുന്നുവെന്നും പാര്‍ട്ടി ആരെയും ചതിച്ചിട്ടില്ലെന്നും ടി സിദ്ദീഖ്.
Malayalam News live:എൻഎം വിജയൻ്റെ മരുമകളുടെ ആത്മഹത്യാശ്രമം; കോൺഗ്രസിനെതിരെ വിമർശനം ഉള്ളതാണ് ആത്മഹത്യാ കുറിപ്പ്, അന്വേഷണം വേണമെന്ന് കെകെ ശൈലജ
എൻഎം വിജയൻ്റെ മരുമകളുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം നേതാവ് കെകെ ശൈലജ രംഗത്തെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ശൈലജ
Malayalam News live:തിരുവനന്തപുരത്ത് പതിനേഴുകാരന് മസ്തിഷ്ക ജ്വരം; ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ പൂൾ പൂട്ടി, സാമ്പിളുകൾ ശേഖരിച്ച് ആരോഗ്യവകുപ്പ്
തിരുവനന്തപുരത്ത് പതിനേഴുകാരനാണ് രോഗം സ്ഥിരീകരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിംഗ് പൂളിലെത്തി കുട്ടി കുളിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പൂൾ പൂട്ടിയ ആരോഗ്യവകുപ്പ് പരിശോധന നടത്തുകയാണ്.
Malayalam News live:വലിയൊരു ശബ്ദം കേട്ടു, മകനെയും വിളിച്ച് വീട്ടമ്മ പുറത്തേക്കോടി; വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം
തമിഴ്നാട്ടിലേക്ക് പോയ ലോറിയാണ് ഏരൂർ കുളത്തൂപ്പുഴ റോഡിൽ കാഞ്ഞുവയലിന് സമീപം അപകടത്തിൽപ്പെട്ടത്.
Malayalam News live:ഹോസ്റ്റലിൽ ആൺകുട്ടിക്ക് നേരെ പ്രകൃതിവിരുദ്ധ പീഡനം; വാർഡനെ അറസ്റ്റ് ചെയ്ത് പൊലീസ്
പ്രീമെട്രിക് ഹോസ്റ്റലിൽ ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വാർഡനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റു കുട്ടികൾ ഹോസ്റ്റലിൽ ഇല്ലാതിരുന്ന സമയത്താണ് കുട്ടി പീഡനം നേരിട്ടതെന്ന് പൊലീസ് പറയുന്നു.
Malayalam News live:ദുര്‍മന്ത്രവാദ ക്രിയകള്‍ക്കുശേഷം പരിഹാരക്രിയക്ക് പുഴയിലെത്തി; മന്ത്രിവാദിയും യുവാവും മുങ്ങി മരിച്ചു
പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ഹസൻ മുഹമ്മദ്, കോയമ്പത്തൂർ സ്വദേശി യുവരാജ് എന്നിവരാണ് പുഴയിൽ മുങ്ങി മരിച്ചത്. ദുർമന്ത്രവാദ ക്രിയകൾക്കുശേഷം ഇരുവരും പുഴയിലിറങ്ങുകയപ്പോഴാണ് അപകടമുണ്ടായത്
Malayalam News live:'പൊള്ളേണ്ടവർക്ക് പൊള്ളി എന്നതിന്‍റെ തെളിവാണ് എനിക്ക് നേരെയുള്ള സൈബർ ആക്രമണം'; റിനി ആന്‍ ജോര്‍ജ്
പൊള്ളേണ്ടവർക്ക് പൊള്ളി എന്നതിന്‍റെ തെളിവാണ് തനിക്കു നേരെയുള്ള സൈബർ ആക്രമണമെന്നും അതൊരു ബഹുമതിയായി കാണുന്നുവെന്നും യുവ നടി റിനി ആൻ ജോര്‍ജ്. കമന്‍റ് ഇടുന്നവരുടെ പിന്നിലുള്ളവരെയടക്കം കണ്ടുപിടിക്കുന്നതിനാണ് പരാതി നൽകിയതെന്നും റിനി പറഞ്ഞു
Malayalam News live:ആലപ്പുഴ ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം
പുക ഉയരുന്നത് കണ്ട് യാത്രക്കാരെ കരയ്ക്ക് ഇറക്കിയതിനാൽ അപകടം ഒഴിവായി. യാത്രക്കാരെ ഇറക്കിയതിന് ശേഷം ബോട്ടിൽ തീ പടരുകയായിരുന്നു.
Malayalam News live:'നേപ്പാൾ ജനതയ്ക്ക് ഇന്ത്യയുമായി അടുത്ത ബന്ധം, പുതിയ നേതൃത്വം സമാധാനം കൊണ്ടുവരട്ടെ' - മോദി
സുശീല തർക്കിയുടെ സ്ഥാനമേറ്റെടുക്കൽ വനിതാ ശാക്തീകരണത്തിന്റെ സന്ദേശം എന്നും മോദി പറഞ്ഞു. നേപ്പാളിലെ യുവാക്കൾ തെരുവുകൾ ഇപ്പോൾ വൃത്തിയാക്കുന്നത് നല്ല കാഴ്ചയാണെന്നും മോദി കൂട്ടിച്ചേർത്തു.
Malayalam News live:'എൻഎം വിജയന്‍റെ കുടുംബത്തെ പാര്‍ട്ടി സഹായിക്കുന്നത് വിശാല മനസ്കത'; പത്മജയുടെ ആത്മഹത്യാശ്രമത്തിൽ പ്രതികരിച്ച് സണ്ണി ജോസഫ്
എൻഎം വിജയന്‍റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ. പാര്‍ട്ടി എൻഎം വിജയന്‍റെ കുടുംബത്തെ സഹായിച്ചിട്ടുണ്ടെന്നും അത് ഒരു കരാറിന്‍റെയും അടിസ്ഥാനത്തില്‍ അല്ലെന്നും വിശാല മനസ്കതയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
Malayalam News live:യുവ നേതാവിനെതിരായ ആരോപണം - സൈബർ ആക്രമണത്തിൽ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകി നടി റിനി ആൻ ജോർജ്
സൈബർ ആക്രമണത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി നടി റിനി ആൻ ജോർജ്
Malayalam News live:ബിൽജിത്തിന്റെ ഹൃദയം ഇനി ആവണിയിൽ സ്പന്ദിക്കും, 48 മണിക്കൂർ നിർണായകം, 6 പേർ കൂടി ജീവിതത്തിലേക്ക് തിരികെ നടക്കും
എറണാകുളം ലിസി ആശുപത്രിയിൽ നടന്ന ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഇന്ന് പുലർച്ചെയോടെ പൂർത്തിയായി. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച ബിൽജിത്തിന്‍റെ മറ്റ് അവയവങ്ങളും ദാനം ചെയ്തിട്ടുണ്ട്.
Malayalam News live:മോദിയുടെ അമ്മയെ കഥാപാത്രമാക്കി എഐ വീഡിയോ; കോൺഗ്രസിനെതിരെ ദില്ലി പൊലീസിൽ പരാതി നൽകി ബിജെപി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ കഥാപാത്രമാക്കി ബീഹാർ കോൺഗ്രസ് പുറത്തിറക്കിയ എഐ വീഡിയോക്കെതിരെയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ബിജെപി പ്രവർത്തകനാണ് പരാതി നൽകിയത്
Malayalam News live:എൻ എം വിജയന്‍റെ മരുമകൾ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു, ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍; ഗുരുതര പരിക്കുകൾ ഇല്ലെന്ന് പൊലീസ്
വയനാട് മുൻ ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ മരുമകൾ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് പത്മജ ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.