09:25 PM (IST) Aug 13

Malayalam news live കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു. പാലക്കാട് ഒറ്റപ്പാലത്താണ് സംഭവം. ബസിന്റെ ഇൻഷുറൻസും ഫിറ്റ്നസും മുടങ്ങിക്കിടക്കുകയാണെന്ന് ആരോപിച്ച് യാത്രക്കാർ പ്രതിഷേധിച്ചു.

Read Full Story
08:25 PM (IST) Aug 13

Malayalam news live വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിങ് റോഡ് ട്രാക്കിലേക്ക്; പാരിസ്ഥിതിക അനുമതി ലഭിച്ചു, ഇനി വേണ്ടത് കേന്ദ്ര കാബിനറ്റ് അനുമതി കൂടി

വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിങ് റോഡിന് പാരിസ്ഥിതികാനുമതി ലഭിച്ചു. ഇനി കേന്ദ്ര കാബിനറ്റ് അനുമതി കൂടി ലഭിച്ചാൽ മതിയാകും. ഇത് റോഡിന് ഭൂമി വിട്ട് കൊടുത്തവർക്ക് നഷ്ട പരിഹാരത്തിനും വഴി തുറക്കുകയാണ്.

Read Full Story
07:26 PM (IST) Aug 13

Malayalam news live സുകുമാരൻ നായർക്കെതിരായ വിമർശനം - ഗണേഷ് കുമാറിനെ കരയോഗത്തിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് എൻഎസ്എസ് യൂണിയൻ

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ വിമർശിച്ചതിൻ്റെ പേരിൽ മുൻ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് കൊട്ടാരക്കര താലൂക്ക് എൻഎസ്എസ് യൂണിയൻ. ഗണേഷ് കുമാറിനെ കരയോഗത്തിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്നാണ് ആവശ്യം

Read Full Story
07:08 PM (IST) Aug 13

Malayalam news live ജവാൻ റമ്മിന് മുൻഗണന നൽകുന്നുണ്ടോ? കേരള സർക്കാർ നയത്തിൽ സുപ്രീംകോടതി ഇടപെടൽ; കേരള ബിവറേജസ് കോർപ്പറേഷനും ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനും നോട്ടീസ്

മദ്യശാലകളിൽ ജവാൻ റമ്മിന് മുൻഗണന നൽകുന്ന കേരള സർക്കാർ നയം പരിശോധിക്കാൻ സുപ്രീംകോടതി. കേരള ബിവറേജസ് കോർപ്പറേഷനും ജവാൻ റം നിർമാതാക്കളായ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനും കോടതി നോട്ടീസ് നൽകി.

Read Full Story
06:50 PM (IST) Aug 13

Malayalam news live വ്യാജരേഖ ഉപയോഗിച്ചുള്ള അവയവ കച്ചവടം ഗുരുതര കുറ്റകൃത്യം, സുപ്രധാന നിരീക്ഷണങ്ങളുമായി ഹൈക്കോടതി; മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ തള്ളി

വ്യാജരേഖ ഉപയോഗിച്ചുള്ള അവയവ കച്ചവടം മനുഷ്യരാശിക്കെതിരായ ഗുരുതര കുറ്റകൃത്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ ചൂഷണം ചെയ്യുന്ന ഈ പ്രവണത നിയമപരമായ അവയവദാനത്തിലുള്ള വിശ്വാസം തകർക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി

Read Full Story
06:43 PM (IST) Aug 13

Malayalam news live പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ വിട്ടുവീഴ്ചയില്ല, മുന്നണി യോഗം വിളിച്ചാൽ ഉറപ്പായും ആവശ്യപ്പെടും; സിപിഐ നിലപാട് കടുപ്പിച്ച് ബിനോയ് വിശ്വം

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുന്നണിയിൽ ചർച്ച വന്നാൽ പ്രതിപക്ഷ ഉപ നേതൃസ്ഥാനം ഉറപ്പായും ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി

Read Full Story
06:24 PM (IST) Aug 13

Malayalam news live ശരീരത്തിൽ തുണിസഞ്ചി കെട്ടി പണം കടത്തിയ മഹാരാഷ്ട്ര സ്വദേശി എക്സൈസ് പിടിയിൽ

കോയമ്പത്തൂരിൽ നിന്ന് പട്ടാമ്പിയിലേക്ക് തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിൽ യാത്ര ചെയ്യുകയായിരുന്നു പ്രതി. ഈ സമയത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.

Read Full Story
06:19 PM (IST) Aug 13

Malayalam news live ബിൽ പാസായതിന് പിന്നാലെ ബോർഡും മാറ്റി; ഔദ്യോഗിക വസതിക്ക് മുന്നിലെ ബോര്‍ഡില്‍ മാറ്റം വരുത്തി വി കെ ശ്രീകണ്ഠൻ എംപി

കേരളം ബില്‍ പാര്‍ലമെന്‍റില്‍ പാസായതിന് പിന്നാലെ ഔദ്യോഗിക വസതിക്ക് മുന്നിലെ ബോര്‍ഡില്‍ മാറ്റം വരുത്തി വി കെ ശ്രീകണ്ഠന്‍ എംപി. മണ്ഡലമായ പാലക്കാടിന് ഒപ്പമുള്ള സംസ്ഥാനത്തിന്‍റെ പേര് കേരളം എന്ന് മാറ്റിയെഴുതി.

Read Full Story
06:10 PM (IST) Aug 13

Malayalam news live കേരള സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് - മധുവും ശ്രീജേഷും ഉൾപ്പെടെ നാലു പ്രമുഖർക്ക് ആദരം

ഇന്ന് ചേർന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗമാണ് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചത്.കെ. രാധാകൃഷ്ണന് ഓണററി ഡി.എസ്സി ബിരുദവും മറ്റു മൂന്നു പേർക്കും ഓണററി ഡിലീറ്റ് ബിരുദവുമാണ് നൽകുന്നത്.

Read Full Story
05:52 PM (IST) Aug 13

Malayalam news live മുഖ്യമന്ത്രി പൂർണമായും ആർഎസ്എസിന് കീഴടങ്ങി, വന്ദേമാതരം ഉത്തരവിൽ സതീശനെതിരെ എംവി ഗോവിന്ദൻ; എംഡിഎംഎ കേസിൽ കളവ് പറയുന്നുവെന്നും വിമർശനം

വന്ദേമാതരം ഉത്തരവിലും എംഡിഎംഎ കേസിലും മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സതീശൻ ആർഎസ്എസിന് പൂർണ്ണമായും കീഴടങ്ങിയെന്നും, എംഡിഎംഎ കേസിൽ പ്രതിയെ സംരക്ഷിക്കാൻ കള്ളം പറയുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു

Read Full Story
05:31 PM (IST) Aug 13

Malayalam news live ഖർഗെക്കെതിരായ 'ശുദ്ധികലശ'ത്തിൽ പ്രതിഷേധം ശക്തം, അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം; മോദിയുടെ മൗനം ചോദ്യം ചെയ്ത് കോൺഗ്രസ്, നാളെ രാജ്യവ്യാപക പ്രതിഷേധം

ഹല്‍ദ്വാനിയില്‍ ഖര്‍ഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ചെന്ന് പരാതി. ദളിതനായതുകൊണ്ട് അപമാനിച്ചുവെന്ന് ഖര്‍ഗെയുടെ പരാതിയിൽ കേന്ദ്രം അന്വേഷണത്തിന് ഉത്തരവിട്ടു, പ്രധാനമന്ത്രി മാപ്പ് പറയണമെന്നാവശ്യപ്പെട്ട കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു

Read Full Story
05:20 PM (IST) Aug 13

Malayalam news live ദില്ലിക്ക് പോകാൻ സിപിഐ ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കി; മുൻകൂർ തുക തിരിച്ചു നൽകി റെയിൽവേ, സമരം പൊളിക്കാനുള്ള കേന്ദ്ര നീക്കമെന്ന് ബിനോയ് വിശ്വം

കേന്ദ്രസർക്കാരിനെതിരെ സിപിഐ ആഹ്വാനം ചെയ്ത സമരത്തിൽ പങ്കെടുക്കാനായി ദില്ലിക്ക് പോകാൻ ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കി. സമരം പൊളിക്കാനുള്ള കേന്ദ്ര നീക്കമാണ് ഇതിന് പിന്നിലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു

Read Full Story
05:06 PM (IST) Aug 13

Malayalam news live ഹലാൽ ഫായിദ തട്ടിപ്പ് - പാർട്ടി തട്ടിപ്പിന് കൂട്ടുനിന്നെന്ന് ടികെ ഗോവിന്ദൻ, അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി

സി പി എം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പിൽ രൂക്ഷ വിമർശനവുമായി ടി കെ ഗോവിന്ദൻ. നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്നും, അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും വ്യക്തമാക്കി

Read Full Story
04:37 PM (IST) Aug 13

Malayalam news live എംഎസ്എഫ് നേതാവിനെ കാണാനില്ല; മണ്ണാർക്കാട് ഡിവൈഎസ്പിക്ക് പരാതി നൽകി എംഎസ്എഫ് നേതൃത്വം

പാലക്കാട് ചെർപ്പുളശ്ശേരി ഐഡിയൽ കോളേജിലെ എംഎസ്എഫിൻ്റെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ഫാസിൽ ടിപിയെ കാണാനില്ലെന്ന് പരാതി. മണ്ണാർക്കാട് ഡിവൈഎസ്പിക്ക് പരാതി നൽകി

Read Full Story
04:02 PM (IST) Aug 13

Malayalam news live പാക്കറ്റ് ഭക്ഷണങ്ങളിൽ ഉപ്പ്, പഞ്ചസാര, സാച്ചുറേറ്റഡ് ഫാറ്റ് എന്നിവയുടെ അളവ് കൃത്യം രേഖപ്പെടുത്തണം; ഇടപെടാൻ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ അന്ത്യശാസനം

പാക്കറ്റ് ഭക്ഷണങ്ങളിൽ ഉപ്പ്, പഞ്ചസാര, സാച്ചുറേറ്റഡ് ഫാറ്റ് എന്നിവയുടെ അളവ് രേഖപ്പെടുത്താനായി ഇടപെടാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി അന്ത്യശാസനം. ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി കോടതി നേരിട്ട് ഉത്തരവിറക്കുമെന്നും മുന്നറിയിപ്പ്

Read Full Story
03:49 PM (IST) Aug 13

Malayalam news live എംഡിഎംഎ കേസിൽ പിടിയിലായ പ്രതിയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് കളവ്, ദീപലേഖയുടേത് 'സർക്കാർ സ്പോൺസേർഡ് മരണം'; വിമർശിച്ച് മുഹമ്മദ് റിയാസ്

എംഡിഎംഎ കേസ് പ്രതിയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വാദങ്ങൾ കളവാണെന്നും പ്രതിക്ക് മുഖ്യമന്ത്രിയുമായി മുൻപേ ബന്ധമുണ്ടെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ദീപലേഖയുടെ മരണം 'സർക്കാർ സ്പോൺസേർഡ്' ആണെന്നും അദ്ദേഹം വിമർശിച്ചു

Read Full Story
03:16 PM (IST) Aug 13

Malayalam news live വത്തിക്കാന്റെ സുവിശേഷവൽക്കരണ ഡിക്കാസ്ട്രി അംഗമായി ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിലിനെ വീണ്ടും നിയമിച്ചു

വരാപ്പുഴ അതിരൂപത മെട്രോപോളിറ്റൻ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിലിനെ വത്തിക്കാനിലെ സുവിശേഷവൽക്കരണ ഡിക്കാസ്ട്രിയിൽ അംഗമായി വീണ്ടും നിയമിച്ചു. ആഗോള സഭയുടെ സുവിശേഷവൽക്കരണ ദൗത്യത്തിൽ അദ്ദേഹം തുടർന്നും പ്രധാന പങ്ക് വഹിക്കും

Read Full Story
03:07 PM (IST) Aug 13

Malayalam news live മല്ലികാർജുൻ ഖർഗെ അപമാനിതനായതിൽ പ്രധാനമന്ത്രി മാപ്പ് പറയണം, നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്

മല്ലികാർജുൻ ഖർഗെ പ്രസംഗിച്ച വേദി ഒരു സംഘടന ശുദ്ധീകരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. ദളിതനായതുകൊണ്ടാണ് വിവേചനം നേരിട്ടതെന്ന് ഖർഗെ. വിഷയത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും നാളെ രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്നും കോൺഗ്രസ് അറിയിച്ചു

Read Full Story
01:37 PM (IST) Aug 13

Malayalam news live ഫ്രഷ് കട്ട് പ്രവർത്തിക്കുന്നതിന് തടസ്സമില്ല, അടച്ചു പൂട്ടൽ ഉത്തരവിനുള്ള സ്റ്റേ ഈ മാസം 20 വരെ തുടരും

ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണ ബോഡ് ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത പരിശോധന റിപ്പോർട്ട് സർക്കാർ ഇന്ന് ഹാജരാക്കി. എന്നാൽ സ്ഥാപനം പ്രവർത്തിക്കാത്തതിനാൽ പരിശോധനയിൽ കാര്യമായ മലനീകരണ പ്രശ്നങ്ങൾ കണ്ടെത്താനായില്ലെന്നാണ് കോടതിയെ അറിയിച്ചത്.

Read Full Story
12:28 PM (IST) Aug 13

Malayalam news live മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസ്; അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും ഹാജരാകണമെന്ന് കോടതി, കുറ്റങ്ങൾ വായിച്ചു കേൾപ്പിക്കും

മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും ഹാജരാകണമെന്ന് കോടതി. ഈ മാസം 18 നു ഹാജരാകാനാണ് നിർദേശം. അന്ന് കുറ്റങ്ങൾ വായിച്ചു കേൾപ്പിക്കും.

Read Full Story