നൂറനാട് കുടുംബത്തെ കുടിയൊഴിപ്പിക്കാൻ സിപിഎം നേതാവിൻ്റെ ശ്രമം
- Home
- News
- Kerala News
- Malayalam news LIVE: നാലംഗ കുടുംബം താമസിക്കുന്ന വീട്ടിൽ കൊടികുത്തി, വീട് പൂട്ടി; നൂറനാട് സിപിഎം നേതാവിൻ്റെ കുടിയൊഴിപ്പിക്കൽ ഭീഷണി
Malayalam news LIVE: നാലംഗ കുടുംബം താമസിക്കുന്ന വീട്ടിൽ കൊടികുത്തി, വീട് പൂട്ടി; നൂറനാട് സിപിഎം നേതാവിൻ്റെ കുടിയൊഴിപ്പിക്കൽ ഭീഷണി

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ജൂലൈ 17 വ്യാഴാഴ്ച) അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശ്ശൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട്, തൃശ്ശൂര്‍, വയനാട് ജില്ലകളില്‍ പ്രൊഫഷണൽ കോളേജുകൾക്കടക്കമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
Malayalam news LIVE :നാലംഗ കുടുംബം താമസിക്കുന്ന വീട്ടിൽ കൊടികുത്തി, വീട് പൂട്ടി; നൂറനാട് സിപിഎം നേതാവിൻ്റെ കുടിയൊഴിപ്പിക്കൽ ഭീഷണി
Malayalam news LIVE :ഒടുവിൽ ആശങ്കപ്പെട്ടത് തന്നെ സംഭവിച്ചു! കോഴിക്കോട് പന്തീരാങ്കാവിൽ ഇന്നലെ ഭീതി പരത്തി മൂന്ന് പേരെ കടിച്ച നായക്ക് പേവിഷ ബാധ
കോഴിക്കോട് പന്തീരാങ്കാവിൽ ഇന്നലെ മൂന്ന് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
Malayalam news LIVE :കൊല്ലത്തെ കുട്ടിയുടെ മരണം - രാഷ്ട്രീയം കാണരുതെന്ന് സുരേഷ് ഗോപി; 'സർക്കാർ ഉദ്യോഗസ്ഥരുടെ അഹന്ത അവസാനിപ്പിക്കണം'
കൊല്ലത്ത് ഷോക്കടിച്ച് വിദ്യാർത്ഥി മരിക്കാനിടയായ സംഭവത്തെ രാഷ്ട്രീയമായി കാണരുതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
Malayalam news LIVE :മരം വീണ് വൈദ്യുതി കമ്പി പൊട്ടിവീണത് ഇന്നലെ; പറമ്പിൽ ജോലിക്കിറങ്ങിയ വയോധികൻ ഷോക്കേറ്റ് മരിച്ചു, സംഭവം മലപ്പുറത്ത്
മലപ്പുറം കൊണ്ടോട്ടിയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു. നീറനാട് സ്വദേശി മുഹമ്മദ് ഷായാണ് മരിച്ചത്.
Malayalam news LIVE :മഴ അതിശക്തമാകുന്നു, റെഡ് അലർട്ടും ജാഗ്രതാനിർദേശവും - ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് കണ്ണൂർ കളക്ടർ
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കണ്ണൂർ കളക്ടർ
Malayalam news LIVE :ടിപി ചന്ദ്രശേഖരൻ വധക്കേസ് കുറ്റവാളി ചികിത്സയിലിരിക്കെ മരിച്ചു; ആശുപത്രിയിൽ ആദരാഞ്ജലി അർപ്പിച്ച് സിപിഎം നേതാക്കൾ
ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കെകെ കൃഷ്ണന് സിപിഎം നേതാക്കളുടെ ആദരാഞ്ജലി
Malayalam news LIVE :വൈഭവിയുടെ സംസ്കാരം ഷാർജയിൽ പൂർത്തിയായി; വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കാൻ ശ്രമം
ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം പൂർത്തിയായി. യുഎഇ സമയം നാല് മണിക്കാണ് സംസ്കാരം നടന്നത്.
Malayalam news LIVE :കടുത്ത നടപടിയുമായി കോൺഗ്രസ്; ഡിസിസി പ്രസിഡൻ്റിനെ മർദ്ദിച്ച മൂന്ന് നേതാക്കളെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്തു
വയനാട് ഡിസിസി പ്രസിഡൻ്റിനെ മർദ്ദിച്ച നാല് പ്രാദേശിക നേതാക്കളെ സസ്പെൻ്റ് ചെയ്തു
Malayalam news LIVE :മിഥുന്റെ അമ്മ സുജ മറ്റന്നാൾ തിരുവനന്തപുരത്തെത്തും, വിദേശത്തേക്ക് പോയത് 4 മാസം മുൻപ്
ശനിയാഴ്ച രാവിലെ കുവൈറ്റിൽ നിന്ന് തിരുവനന്തപുരത്തെത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
Malayalam news LIVE :കൊല്ലത്തെ വിദ്യാർത്ഥിയുടെ മരണം - വിചിത്രവാദവുമായി മന്ത്രി ചിഞ്ചുറാണി; 'അധ്യാപകരുടെ കുഴപ്പമല്ല, സഹപാഠികൾ വിലക്കിയിട്ടും കുട്ടി കയറി'
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കടിച്ച് മരിച്ച സംഭവത്തിൽ മന്ത്രി ചിഞ്ചുറാണിയുടെ വിവാദ പ്രസംഗം
Malayalam news LIVE :കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
പൊതു വിദ്യാഭ്യാസ ഡയറക്ടറും ജില്ലാ പൊലീസ് മേധാവിയും അടിയന്തരമായി അന്വേഷണം നടത്തി 14 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു.
Malayalam news LIVE :തീവ്ര മഴ മുന്നറിയിപ്പ് - പ്രൊഷണൽ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ലെന്ന് കാസർകോട് കളക്ടർ
തീവ്ര മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ നാളെ കാസർകോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Malayalam news LIVE :മിഥുൻ്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി; 'വിശദമായി പരിശോധിക്കും, ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കും'
കൊല്ലം തേവലക്കരയിൽ ഷോക്കടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ അനുശോചന കുറിപ്പ്
Malayalam news LIVE :ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽമോചിതയായി; നടപടികൾ അതീവരഹസ്യമായി പൂർത്തിയാക്കി
അതീവ രഹസ്യമായി എത്തി ജയിൽ നടപടികൾ പൂർത്തിയാക്കി മടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരം.
Malayalam news LIVE :'വിളിച്ചു കൊണ്ടിരിക്കുകയാണ്, കിട്ടുന്നില്ല'; മിഥുന്റെ മരണവിവരം അമ്മയെ അറിയിക്കാൻ സാധിച്ചിട്ടില്ല; തോരാക്കണ്ണീരിൽ ബന്ധുക്കൾ
ഇവർ വീട്ടുജോലിക്കായി പോയ കുടുംബം തുർക്കിയിലേക്ക് വിനോദയാത്ര പോയിരിക്കുകയാണ്. ആ കുടുംബത്തിനൊപ്പമാണ് അമ്മ സുജയുള്ളത്.
Malayalam news LIVE :കൊല്ലത്ത് ഷോക്കടിച്ച് വിദ്യാർത്ഥിയുടെ മരണം - കുടുംബത്തിന് വീട് നിർമിച്ച് നൽകുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി
തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കടിച്ച് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുൻ്റെ കുടുംബത്തിന് വീട് നൽകുമെന്ന് മന്ത്രി
Malayalam news LIVE :നിമിഷപ്രിയയുടെ മോചനം - കാന്തപുരത്തിന്റെ പങ്ക് തള്ളി വിദേശകാര്യമന്ത്രാലയം; ഇക്കാര്യത്തിൽ ഒരു വിവരവും ഇല്ലെന്ന് വിദേശകാര്യ വക്താവ്
യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കാന്തപുരത്തിന്റെ പങ്ക് തള്ളി വിദേശകാര്യ മന്ത്രാലയം.
Malayalam news LIVE :കൊല്ലത്ത് വിദ്യാർത്ഥിയുടെ മരണം - കലാപവുമായി ഇറങ്ങുകയല്ല വേണ്ടതെന്ന് എംവി ഗോവിന്ദൻ; 'രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം'
കൊല്ലത്ത് ഷോക്കടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതിപക്ഷത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി
Malayalam news LIVE :മോചനത്തിനായുള്ള ശ്രമങ്ങൾ തുടരാമെന്ന് കാന്തപുരം അറിയിച്ചു, നിമിഷപ്രിയുടെ വധശിക്ഷ മാറ്റിവെച്ചത് ആശ്വാസകരം - എംവി ഗോവിന്ദൻ
സിപിഎം ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദൻ.
Malayalam news LIVE :'എന്റെ മോനെ ഞാൻ രാവിലെ സ്കൂളിൽ കൊണ്ടാക്കീട്ട് പോന്നതാ, വേറൊന്നും എനിക്കറിയത്തില്ല, എന്റെ മകനെ എനിക്ക് നഷ്ടപ്പെട്ടു' - നെഞ്ചുപൊട്ടി മിഥുന്‍റെ അച്ഛൻ
മകനെ രാവിലെ സ്കൂളിൽ കൊണ്ടുവിട്ടിട്ട് പോന്നതാണെന്നും പിന്നെ തനിക്കൊന്നും അറിയില്ലെന്നും നെഞ്ച്പൊട്ടി പറയുകയാണ് മിഥുന്റെ അച്ഛൻ മനോജ്.