11:58 PM (IST) Aug 02

malayalam news liveആലത്തൂരിൽ 1995ൽ‌ ആറ് വയസുകാരനെ ലോറിയിടിച്ച് കൊലപ്പെടുത്തിയ കേസ്; 30 വർഷമായി ഒളിവിലായിരുന്ന ലോറി ഡ്രൈവർ പിടിയിൽ

പ്രതിയുടെ ചെന്നൈയിലെ മേൽവിലാസം കണ്ടെത്തിയ ആലത്തൂർ പൊലീസ് ഇയാളെ തിരിച്ചറിഞ്ഞു. ഇളന്തമിഴനെ ആലത്തൂർ കോടതിയിൽ റിമാൻഡ് ചെയ്തു.

Read Full Story
11:46 PM (IST) Aug 02

malayalam news live'മുഖ്യമന്ത്രി പട്ടിണി കിടക്കണമെന്നാണോ? ഭക്ഷണം കഴിക്കുന്നത് എങ്ങനെ തെറ്റാകും?'; വിരുന്നിനെ ന്യായീകരിച്ച് എംഎൽഎ

അങ്ങനെ എങ്കിൽ പതിറ്റാണ്ടുകളായി പൊന്നാനിയിൽ സിപിഎം എംഎൽഎ ആയിരുന്നു. കഴിഞ്ഞ 10 വർഷം സംസ്ഥാനം ഭരിച്ചത് അവരാണ്. രാഷ്ട്രീയം പറഞ്ഞാൽ തിരിച്ചും രാഷ്ട്രീയം പറയുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

Read Full Story
10:53 PM (IST) Aug 02

malayalam news liveപത്തനംതിട്ടയിൽ മിന്നൽപ്രളയ മുന്നറിയിപ്പ്, മേഖലയിൽ ജാ​ഗ്രതാ അനൗൺസ്മെന്റ്; കക്കാട്ടാർ, പമ്പയാർ തീരത്ത് ജാ​ഗ്രത നിർദേശം

മിന്നൽ പ്രളയ മുന്നറിയിപ്പുള്ളതിനാൽ കക്കട്ടാറിന്റെയും പമ്പയാറിന്റെയും തീരത്തുള്ളവർ ജാ​ഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

Read Full Story
09:02 PM (IST) Aug 02

malayalam news liveകനത്ത മഴ തുടരുന്നു; 10 ജില്ലകളിലും 2 താലൂക്കുകളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു, പ്രൊഫഷണൽ കോളേജുകൾക്കും ബാധകം

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Read Full Story
08:02 PM (IST) Aug 02

malayalam news live'പത്തനംതിട്ടയിൽ ജാ​ഗ്രത തുടരണം, ഇന്ന് രാത്രിയും മിന്നൽപ്രളയ സാധ്യത, ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും' - പി സി വിഷ്ണുനാഥ്

ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും പ്രളയ സാധ്യത സ്ഥലങ്ങളിൽ ജാ​ഗ്രത വേണമെന്നും മന്ത്രി അറിയിച്ചു. പ്രളയ സാധ്യത സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റും.

Read Full Story
06:35 PM (IST) Aug 02

malayalam news live'തുടർ ഭരണം അപകടമാണെന്ന് സാനു മാഷിന് ഒരിക്കലും തോന്നിയിട്ടില്ല, ഇടതുപക്ഷത്തെ കരുവാരി തേച്ചിട്ടുമില്ല'; സച്ചിദാനന്ദന് പരോക്ഷ മറുപടിയുമായി പിണറായി

എം കെ സാനു മാസ്റ്ററുടെ ചരമവാർഷിക അനുസ്മരണ ചടങ്ങിൽ, കവി കെ സച്ചിദാനന്ദനെതിരെ പിണറായിയുടെ പരോക്ഷ വിമർശനം. തുടർ ഭരണം അപകടമാണെന്നോ ഇടതുപക്ഷത്തെ ഇകഴ്ത്തിയോ സാനു മാഷ് സ്വീകാര്യത നേടാൻ ശ്രമിച്ചിട്ടില്ലെന്ന് പിണറായി പറഞ്ഞു

Read Full Story
06:13 PM (IST) Aug 02

malayalam news live'ആഴത്തിലുള്ള ദുഃഖം', മഴക്കെടുതിയിൽ കേരളത്തിന്‍റെ വേദനയിൽ പങ്കുചേർന്ന് രാഹുൽ ഗാന്ധി; 'ദുരന്തത്തിൽപ്പെട്ട കുടുംബങ്ങൾക്കൊപ്പം ഉറച്ചുനിൽക്കും'

കേരളത്തിലെ മഴക്കെടുതിയിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി രാഹുൽ ഗാന്ധി. ദുരന്തത്തിൽപ്പെട്ട കുടുംബങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് ഉറപ്പുനൽകിയ അദ്ദേഹം, രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കോൺഗ്രസ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു

Read Full Story
05:51 PM (IST) Aug 02

malayalam news liveപയ്യന്നൂരില്‍ കൊലക്കേസ് പ്രതിയെ ബാലസംഘം കൺവീനറായി തെരഞ്ഞെടുത്തു; പൊലീസിനെ ബോംബെറിഞ്ഞ കേസിൽ നിലവിൽ ജയിലിൽ

പൊലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട നന്ദകുമാര്‍ നിലവില്‍ ജയിലിലാണ്. 20 വര്‍ഷത്തേക്കാണ് കോടതി ശിക്ഷിച്ചത്.

Read Full Story
05:30 PM (IST) Aug 02

malayalam news liveപ്രധാനമന്ത്രി മാപ്പ് നൽകിയിട്ടും എഫ്ഐആർ പോലും പിൻവലിച്ചിട്ടില്ല, പെൺകുട്ടിക്കെതിരെ ഇപ്പോഴും ആക്രമണം തുടരുന്നുവെന്ന് സിജെപി

പ്രധാനമന്ത്രി മാപ്പ് നൽകിയിട്ടും, അധിക്ഷേപ പരാമർശം നടത്തിയ 15 കാരിക്കെതിരായ എഫ്ഐആർ പിൻവലിച്ചിട്ടില്ലെന്ന് സിജെപി. പെൺകുട്ടിക്ക് ബലാത്സംഗ ഭീഷണികൾ ഉൾപ്പെടെയുള്ള ആക്രമണങ്ങൾ തുടരുകയാണെന്നും, നിയമപരവും മാനസികവുമായ പിന്തുണ നൽകുമെന്നും സിജെപി വ്യക്തമാക്കി

Read Full Story
05:26 PM (IST) Aug 02

malayalam news liveകനത്ത മഴയും പ്രതികൂല കാലാവസ്ഥയും; 2 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ടർമാർ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ ബാധകം

പത്തനംതിട്ട ജില്ലയിലെ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ എ നിസാമുദ്ദീൻ അറിയിച്ചു.

Read Full Story
05:08 PM (IST) Aug 02

malayalam news liveതീവ്ര മഴയിൽ സംസ്ഥാനത്ത് കനത്ത നഷ്ടം, 12 മരണം, 6 പേരെ കാണാനില്ല, തിരച്ചിൽ തുടരുന്നു; 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെ മാറ്റി പാർപ്പിച്ചു

കേരളത്തിൽ തുടരുന്ന തീവ്ര മഴയിലും പ്രളയത്തിലും മരണസംഖ്യ 12 ആയി ഉയർന്നു, ആറു പേർക്കായി തിരച്ചിൽ തുടരുകയാണ്. സംസ്ഥാനത്തുടനീളം 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെ മാറ്റിപ്പാർപ്പിച്ചു, നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു

Read Full Story
03:56 PM (IST) Aug 02

malayalam news liveദുരന്ത നിവാരണത്തിൽ മുഖ്യമന്ത്രി പരാജയപ്പെട്ടു, നേരിട്ടിറങ്ങി ഇടപെടണമെന്ന് സിപിഎം; വിരുന്ന് സത്കാരത്തിലും ഹെലികോപ്ടർ യാത്രയിലും വിമർശനം

സംസ്ഥാനത്തെ മഴക്കെടുതി കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി വി ഡി സതീശൻ പരാജയപ്പെട്ടെന്ന് സിപിഎം. ദുരിതബാധിതരെ സഹായിക്കാതെ വിരുന്ന് സത്കാരത്തിൽ പങ്കെടുത്തതിനെയും സർക്കാർ ഹെലികോപ്ടർ ദുരുപയോഗം ചെയ്തതിനെയും സിപിഎം വിമർശിച്ചു

Read Full Story
03:30 PM (IST) Aug 02

malayalam news liveരാജസ്ഥാൻ അതിർത്തിയിൽ വൻ ലഹരി-ആയുധ വേട്ട, 50 കോടിയുടെ ഹെറോയിനും ആയുധങ്ങളും പിടികൂടി; ഒരാൾ കസ്റ്റഡിയിൽ

രാജസ്ഥാനിലെ ബിക്കാനേർ അതിർത്തിയിൽ അതിർത്തി രക്ഷാസേനയും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 50 കോടി രൂപ വിലമതിക്കുന്ന ഹെറോയിനും മാരകായുധങ്ങളും പിടികൂടി. പാകിസ്ഥാനിൽ നിന്ന് ഡ്രോൺ വഴി കടത്തിയതാകാമെന്നാണ് സംശയം. ഒരാളെ കസ്റ്റഡിയിലെടുത്തു

Read Full Story
03:23 PM (IST) Aug 02

malayalam news liveകർണാടകയിൽ കനത്ത നാശം വിതച്ച് അതിശക്ത മഴ, ഷിമോഗയിൽ വീടിനു മുകളിൽ കുന്നിടിഞ്ഞുവീണ് മൂന്ന് മരണം; വിവിധ മേഖലകളിൽ മഴ ഭീഷണി തുടരുന്നു

കർണാടകയിൽ അതിശക്തമായ മഴയെ തുടർന്ന് ഷിമോഗയിൽ കുന്നിടിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. കുടക്, ദക്ഷിണ കന്നഡ ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ്, പലയിടത്തും റോഡുകളിൽ ഗതാഗതം തടസ്സപ്പെടുകയും ഡാമുകൾ തുറക്കുകയും ചെയ്തു

Read Full Story
12:44 PM (IST) Aug 02

malayalam news liveപാറ്റാ സമരത്തിലൂടെ യുവശക്തി തിരിച്ചറിഞ്ഞു; യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ മോദി, ലഹരി മുക്ത യുവതയെന്ന പേരില്‍ രാജ്യവ്യാപക പ്രചാരണം

കോക്ക് റോച്ച് ജനത പാര്‍ട്ടി സമരത്തിന് പിന്നാലെ യുവാക്കളിലേക്ക് കൂടുതല്‍ അടുക്കാന്‍ പ്രധാനമന്ത്രി. ഒരു കോടിയിലധികം യുവാക്കളെ അണിനിരത്തി ലഹരി മുക്ത യുവതയെന്ന പേരില്‍ ലഹരിക്കെതിരെ രാജ്യ വ്യാപക പ്രചാരണത്തിന് നരേന്ദ്ര മോദി തുടക്കമിട്ടു

Read Full Story
12:22 PM (IST) Aug 02

malayalam news liveഹെലികോപ്റ്റർ യാത്രാ വിവാദം; മുഖ്യമന്ത്രിക്കെതിരെ പി രാജീവ്, 'കാറിലെ പെട്രോൾ ലഭിക്കാനാകും എന്നാകും മുഖ്യമന്ത്രിയുടെ വിശദീകരണം'

മുഖ്യമന്ത്രി വി.ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രാ വിവാദത്തിൽ രൂക്ഷവിമർശനവുമായി മുൻ മന്ത്രി പി രാജീവ് രംഗത്ത്. മുൻപ് പ്രതിപക്ഷത്തിരിക്കുമ്പോൾ പറഞ്ഞതിന് വിപരീതമായാണ് സതീശൻ ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും, മഴക്കെടുതി കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും രാജീവ് ആരോപിച്ചു.
Read Full Story
11:02 AM (IST) Aug 02

malayalam news liveമഴക്കെടുതി; സംസ്ഥാനത്താകെ 8 മരണം, 8പേരെ കാണാനില്ല, 13 പേർ ചികിത്സയിലെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി റിപ്പോർട്ട്

സംസ്ഥാനത്തെ മഴക്കെടുതിയുമായി ബന്ധപ്പെട്ട പുതിയ കണക്കുകൾ പുറത്ത് വിട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. മഴക്കെടുതിയിൽ സംസ്ഥാനത്താകെ ആകെ 8 പേർ മരിച്ചതായും എട്ട് പേരെ കാണാതായെന്നും കണക്കുകൾ പറയുന്നു

Read Full Story
10:32 AM (IST) Aug 02

malayalam news liveസിജെപി പ്രതിഷേധം; വീഡിയോകൾ അക്രമത്തിന് പ്രേരിപ്പിച്ചോ? രാജ്യത്തെ യൂട്യൂബർമാരും ഇൻഫ്ലുവൻസർമാർ നിരീക്ഷണത്തിൽ

കേന്ദ്രസർക്കാർ വിരുദ്ധ പ്രതിഷേധത്തിൽ പോസ്റ്റുകൾ പങ്കുവെച്ച യൂട്യൂബർമാരും ഇൻഫ്ലുവൻസർമാരും നിരീക്ഷണത്തിലെന്ന് ദില്ലി പൊലീസ്.

Read Full Story
08:20 AM (IST) Aug 02

malayalam news liveമുൻ മന്ത്രി വീണജോർജിനെ ആക്രമിച്ചെന്ന കേസ്; തുടരന്വേഷണത്തിന് തീരുമാനം, എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും

കണ്ണൂരിൽ മുൻമന്ത്രി വീണജോർജിനെ ആക്രമിച്ചുവെന്ന കേസിൽ തുടരന്വേഷണത്തിന് തീരുമാനം. വീണ ജോർജിനെ കെഎസ്‍യു പ്രവത്തകർ ആയുധം കൊണ്ട് ആക്രമിച്ചുവെന്നായിരുന്നു പരാതി

Read Full Story
08:01 AM (IST) Aug 02

malayalam news liveതോൽവിയും വിഭാ​ഗീയതയും; പയ്യന്നൂരിൽ നടപടിക്കൊരുങ്ങി സിപിഎം, ഏരിയ കമ്മറ്റി പിരിച്ചു വിടും

പയ്യന്നൂരിലെ തെരെഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം നടപടിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. പയ്യന്നൂർ ഏരിയ കമ്മറ്റി പിരിച്ചു വിടാൻ ധാരണയായെന്നാണ് സൂചന. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മറ്റി യോഗത്തിലാണ് വിഷയം ചർച്ചയായത്. അഡ്‌ഹോക്ക് കമ്മറ്റിക്ക് രൂപം കൊടുക്കാനും ആലോചനയുണ്ട്. പി ഹരീന്ദ്രന്റെ നേതൃത്വത്തിലാകും കമ്മറ്റി രൂപീകരിക്കുക. മുതിർന്ന നേതാക്കളെ കമ്മറ്റിയിൽ ഉൾപ്പെടുത്തും. തെരഞ്ഞെടുപ്പ് തോൽവിയും പയ്യന്നൂരിലെ പ്രശ്നങ്ങളും അടിസ്ഥാനമാക്കിയുള്ള അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിപിഎം നടപടി.