11:35 PM (IST) Sep 23

Malayalam News live updates:യുവാവിനെ റെയിൽവേ ട്രാക്കിന് സമീപം ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ഹരിപ്പാട് വെള്ളാന ജംഗ്ഷൻ കിഴക്കുവശത്ത് റെയിൽവേ ലൈനിന് സൈഡിലുള്ള ബോക്സിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

Read Full Story
10:51 PM (IST) Sep 23

Malayalam News live updates:ചേലക്കരയിൽ കുടുംബത്തിൽ കൂട്ട ആത്മഹത്യാ ശ്രമം; ആറ് വയസ്സുകാരി മരിച്ചു, അമ്മയും സഹോദരനും ​ഗുരുതരാവസ്ഥയിൽ

അമ്മയും മക്കളുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആറു വയസുകാരി മരണത്തിന് കീഴടങ്ങുകയായിരുന്നു. അമ്മയും സഹോദരനും ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

Read Full Story
09:52 PM (IST) Sep 23

Malayalam News live updates:തൃശൂരിൽ യുവതിയ്ക്ക് കുത്തേറ്റു; ആക്രമിച്ചത് കൊച്ചി ഫ്ലാറ്റ് പീഡനക്കേസിലെ പ്രതി, ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിൽ

ഗുരുതരമായി പരിക്കേറ്റ ശാർമിളയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ഒരുമിച്ചായിരുന്നു താമസം. അഭിപ്രായ വ്യത്യാസത്തെ തുടർന്നുള്ള തർക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

Read Full Story
09:08 PM (IST) Sep 23

Malayalam News live updates:91 വയസുകാരിയെ ലൈംഗികമായി പീഢിപ്പിച്ച് സ്വർണ്ണമാല കവർന്നു; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വർഷം കഠിനതടവും വിധിച്ച് കോടതി

പാലക്കാട് കിഴക്കുംഞ്ചേരി കണ്ണംക്കുളം സ്വദേശി അവിഞ്ഞിക്കാട്ടിൽ വിജയകുമാർ എന്ന ബിജുവിനെയാണ് കോടതി ശിക്ഷിച്ചത്. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിനിയായ അതിജീവിത സംഭവം നടന്ന് 8 മാസത്തിന് ശേഷം മരിക്കുകയായിരുന്നു.

Read Full Story
09:01 PM (IST) Sep 23

Malayalam News live updates:മുസ്‌ലിം ലീഗിന്റെ ഗാസ ഐക്യദാർഢ്യ കൺവൻഷനിൽ ഉന്തും തള്ളും, പാർട്ടി പ്രവർത്തകർ ഇറങ്ങിപ്പോയി

കളമശ്ശേരിയിൽ മുസ്‌ലിം ലീഗിന്റെ ഗാസ ഐക്യദാർഢ്യ കൺവൻഷനിൽ ബഹളം. ജില്ലാ മണ്ഡലം നേതാക്കൾക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി ചോദ്യം ചെയ്താണ് പ്രതിഷേധം. പാർട്ടി പ്രവർത്തകർ കൺവൻഷനിൽ നിന്നും ഇറങ്ങിപ്പോയി.

Read Full Story
08:41 PM (IST) Sep 23

Malayalam News live updates:'ഗാസയിൽ വെടിനിർത്തൽ എങ്ങനെയെങ്കിലും നടപ്പാക്കണം, ബന്ദികളെ ഉടൻ വിട്ടയക്കണം' - ഡൊണാൾഡ് ട്രംപ്

അമേരിക്ക ഇന്ന് ലോകത്തിലെ ഏറ്റവും ശക്തരായ രാജ്യമാണെന്ന് ട്രംപ്. ഇന്ന് എല്ലാ രാജ്യങ്ങളും ഏറ്റവുമധികം ബഹുമാനിക്കുന്ന രാജ്യം അമേരിക്കയാണ്. ഏഴ് യുദ്ധങ്ങൾ 7 മാസങ്ങളിൽ അവസാനപ്പിച്ചത് താനാണെന്നും ട്രംപ് 

Read Full Story
08:17 PM (IST) Sep 23

Malayalam News live updates:രണ്ടുതവണയും പുരസ്കാരം ലഭിച്ചത് വനിതാ രാഷ്ട്രപതിമാരിൽ നിന്ന്, ഏറെ സന്തോഷം, ഉർവശി

രണ്ടുതവണയും വനിതാ രാഷ്ട്രപതിമാരിൽ നിന്നാണ് പുരസ്കാരം ലഭിച്ചത്. അങ്ങനെ ലഭിച്ചതിൽ വലിയ സന്തോഷം. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻ ലാലിന് ലഭിച്ചതാണ് ഏറ്റവും വലിയ സന്തോഷമെന്നും ഉർവശി.

Read Full Story
07:17 PM (IST) Sep 23

Malayalam News live updates:നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷ മറിഞ്ഞ് ആറാം ക്ലാസ് വിദ്യാർത്ഥിനി സഖീ ജെ പി മരിച്ചു. ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് നായ ചാടുകയായിരുന്നു. പിന്നാലെ നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞു.

Read Full Story
07:14 PM (IST) Sep 23

Malayalam News live updates:വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തു; പ്രതി അറസ്റ്റിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കൊല്ലം പത്തനാപുരം സ്വദേശി ജോണ്‍ പ്രിന്‍സ് ഏറ്റുമാനൂരിൽ അറസ്റ്റിലായി. ജോജോ അസോസിയേട്സ് കൺസള്‍ട്ടന്‍സി എന്ന സ്ഥാപനം വഴി വിദേശത്തു ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇയാളുടെ തട്ടിപ്പ്

Read Full Story
07:01 PM (IST) Sep 23

Malayalam News live updates:കോട്ടയത്ത് ട്രെയിന് നേരെ കല്ലെറിഞ്ഞ രണ്ട് വിദ്യാർത്ഥികൾ പിടിയിൽ; മദ്യപിച്ച ലഹരിയിലെന്ന് വിദ്യാർത്ഥികളുടെ മൊഴി

'കോട്ടയത്ത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ വിദ്യാർത്ഥികളെയാണ് അറസ്റ്റ് ചെയ്തത്. ആർപിഎഫ് ആണ് വിദ്യാർത്ഥികളെ പിടികൂടിയത്. മദ്യലഹരിയിലാണ് കല്ലെറിഞ്ഞതെന്നാണ് വിദ്യാർത്ഥികളുടെ മൊഴി

Read Full Story
06:45 PM (IST) Sep 23

Malayalam News live updates:അയ്യപ്പ സം​ഗമത്തിന് ആളുകൾ കുറഞ്ഞെങ്കിൽ വീഴ്ച പറ്റിയത് സംഘാടകർക്ക്, വെള്ളാപ്പള്ളി നടേശൻ

എല്ലാം ഒരുമിച്ച് അവിടെ നടത്തേണ്ടതില്ലായിരുന്നു. ഇത്രയും ചർച്ചകൾ ഒരുമിച്ച് നടന്നത് കൊണ്ട് ആളുകൾ പലയിടത്ത് ആയിപ്പോയതാകാം. ആ​ഗോള അയ്യപ്പ സം​ഗമത്തിന് ആളുകൾ കുറഞ്ഞെങ്കിൽ വീഴ്ച പറ്റിയത് സംഘാടകർക്കെന്ന് വെള്ളാപ്പള്ളി നടേശൻ. 

Read Full Story
06:43 PM (IST) Sep 23

Malayalam News live updates:'വാഹനം രജിസ്ട്രര്‍ ചെയ്യുന്നത് സൈന്യത്തിന്‍റെയും എംബസികളുടെയും പേര് ഉപയോഗിച്ച്'; രാജ്യസുരക്ഷക്ക് വരെ ഭീഷണിയെന്ന് കസ്റ്റംസ് കമ്മീഷണര്‍

ഓപ്പറേഷൻ നുംഖോര്‍ പരിശോധനയിലൂടെ കേരളത്തിൽ നിന്ന് മാത്രം 36 വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്ന് കസ്റ്റംസ് കമ്മീഷണര്‍ ടിജു തോമസ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യസുരക്ഷക്ക് വരെ ഭീഷണിയാണ് ഇത്തരം നീക്കങ്ങളെന്നും ടിജു തോമസ് പറഞ്ഞു

Read Full Story
06:06 PM (IST) Sep 23

Malayalam News live updates:മതചിഹ്നങ്ങള്‍ ഉയർത്തിയുള്ള റാലികൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തർ പ്രദേശ് സർക്കാർ

ജാതി ചിഹ്നങ്ങളുടെ ദുരുപയോഗം ദേശവിരുദ്ധവും ഭരണഘടനയുടെ അന്തസ്സിന് ചേർന്നതല്ലെന്നുമായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം.

Read Full Story
05:53 PM (IST) Sep 23

Malayalam News live updates:'എൻ്റെ ആത്മാവിൻ്റെ സ്പന്ദനമാണ് സിനിമ, സ്വപ്നം കാണാത്ത നിമിഷം'; ദാദാസാഹേബ് പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ

ഇതൊരു സ്വപ്നം കാണാത്ത നിമിഷമാണെന്ന് മോഹൻലാൽ പറഞ്ഞു. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു മോഹൻലാൽ. 

Read Full Story
05:52 PM (IST) Sep 23

Malayalam News live updates:നിർമാണത്തിലിരുന്ന കോൺക്രീറ്റ് ഡിവൈഡറിൽ ഇരുചക്രവാഹനമിടിച്ച് ​ഗൃഹനാഥന് ദാരുണാന്ത്യം

അപകടത്തിൽപ്പെട്ട് കിടക്കുന്ന പ്രകാശിനെ പുലർച്ചെ മൂന്ന് മണിയോടെയാണ് വഴിയാത്രക്കാരൻ കണ്ടത്.

Read Full Story
05:28 PM (IST) Sep 23

Malayalam News live updates:ജനങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രി അപഹാസ്യനാവുന്നു, പ്രതിപക്ഷ നേതാവ്

ജനങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രി അപഹാസ്യനാവുന്നു. ഉള്ള ബഹുമാനം കൂടി പിണറായി വിജയൻ കളഞ്ഞു. ഇങ്ങനെ ഒരു മനുഷ്യന് കാപട്യം കാണിക്കാൻ കഴിയുമോ എന്നും വിഡി സതീശൻ

Read Full Story
05:11 PM (IST) Sep 23

Malayalam News live updates:ഓപ്പറേഷൻ നുംഖോർ - നടൻ ദുൽഖർ സൽമാന്റെ കാർ കസ്റ്റഡിയിലെടുത്ത് കസ്റ്റംസ്, വാഹനം തമിഴ്നാട് രജിസ്ട്രേഷൻ

കാറിന്റെ മൂന്നാമത്തെ ഓണറാണ് ദുൽഖർ സൽമാനെന്നാണ് വിവരം. തമിഴ്നാട് രജിസ്ട്രേഷനാണ് ദുൽഖറിൻ്റെ വാ​ഹനം. ഇന്ന് രാവിലെ മുതൽ കസ്റ്റംഡ് പരിശോധന നടത്തിവരികയായിരുന്നു. 

Read Full Story
04:45 PM (IST) Sep 23

Malayalam News live updates:സ്കൂളിലെ കായിക മത്സരത്തിനിടെ നാലാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു

ഉത്തർപ്രദേശ് മുർഷിദാബാദ് സ്വദേശി ഇൻസാഫ് അലിയുടെ മകനാണ് മരിച്ച ഹസൻ റസ. കാസർകോട് സ്കൂളിലെ കായിക മത്സരത്തിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീഴുകയായിരുന്നു

Read Full Story
04:03 PM (IST) Sep 23

Malayalam News live updates:ഓപ്പറേഷൻ നുംഖോര്‍; സിനിമ താരം അമിത് ചക്കാലക്കൽ അന്വേഷണവുമായി സഹകരിക്കുന്നില്ല, പൊലീസിനെ വിളിച്ചുവരുത്തി, സംസ്ഥാനത്ത് പരിശോധന തുടരുന്നു

ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി കസ്റ്റംസ് പരിശോധന തുടരുകയാണ്. സിനിമ താരം അമിത് ചക്കാലക്കലിന്‍റെ കൈവശമുള്ള രണ്ടു വാഹനങ്ങളെക്കുറിച്ചാണ് അന്വേഷിക്കുന്നത്. 

Read Full Story
03:55 PM (IST) Sep 23

Malayalam News live updates:സിപിഐ പാർട്ടി കോൺഗ്രസിനെത്തിയ വനിതാ നേതാവിനെ വാഹനമിടിച്ചു, ഗുരുതര പരിക്ക്

സിപിഐ പാർട്ടി കോൺഗ്രസിനെത്തിയ വനിതാ നേതാവിന് വാഹനമിടിച്ച് ഗുരുതര പരിക്കേറ്റു. എറണാകുളത്ത് നിന്നെത്തിയ സംസ്ഥാന കൗൺസിൽ അംഗം കമല സദാനന്ദനാണ് പരിക്കേറ്റത്. 

Read Full Story