11:47 PM (IST) May 06

ജമ്മുകശ്മീർ അതിർത്തിയിൽ യുദ്ധസമാന സാഹചര്യം; ഭീകരർക്ക് സഹായം നൽകരുതെന്ന നിർദേശം വിളംബരം ചെയ്ത് പൊലീസ്

അതിര്‍ത്തികളില്‍ കനത്ത ജാഗ്രത. അതിർത്തി ഗ്രാമങ്ങളിൽ ഭീകരർക്ക് സഹായം നൽകരുതെന്ന നിർദേശം പൊലീസ് വിളംബരം ചെയ്തു. 

കൂടുതൽ വായിക്കൂ
11:38 PM (IST) May 06

വന്ദേഭാരത് ട്രെയിൻ യാത്രയെ പ്രശംസകൊണ്ട് മൂടി യുകെ ട്രാവൽ വ്ളോഗർ, കൂടുതൽ ഇഷ്ടം എന്തെന്നും വെളിപ്പെടുത്തി യുവതി

"മുംബൈയിൽ നിന്ന് ഗോവയിലേക്ക് വന്ദേ ഭാരത് എക്സ്പ്രസിൽ, ഇന്ത്യയിലെ ഏറ്റവും മികച്ച റെയിൽ ഓപ്ഷനുകളിൽ ഒന്ന്!' 

കൂടുതൽ വായിക്കൂ
11:31 PM (IST) May 06

800 കി.മീ പരിധി ഉറപ്പിച്ചു, ഇന്ത്യയുടെ 'ബ്രഹ്മോസ്' ഒന്ന് പ്രയോഗിച്ചാൽ പാകിസ്ഥാനിലെ ഏത് സ്ഥലവും തവിടുപൊടിയാകും

ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് ലോകത്തിലെ ഏറ്റവും വേഗതയേറിയതും കൃത്യതയുള്ളതുമായ ക്രൂയിസ് മിസൈലുകളിൽ ഒന്നായാണ് വിലയിരുത്തുന്നത്

കൂടുതൽ വായിക്കൂ
11:30 PM (IST) May 06

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് സൈനികർക്ക് വീരമൃത്യു

സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. രണ്ട് സൈനികർ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

കൂടുതൽ വായിക്കൂ
11:16 PM (IST) May 06

സിംഗിൾ ലൈൻ ഒരുക്കും, ഫ്രീ ലെഫ്റ്റ് സംവിധാനം വരും; എക്കാലത്തെയും വൈറ്റില കുരുക്കിന് പരിഹാരം കാണുമെന്ന് മന്ത്രി

സിംഗിൾ ലൈൻ സംവിധാനം ഒരുക്കും. രണ്ടാം ഘട്ടത്തിൽ വൈറ്റില ഹബ്ബ് ഭാഗത്ത്‌ ഫ്രീ ലെഫ്റ്റ് സംവിധാനം കൊണ്ടുവരും

കൂടുതൽ വായിക്കൂ
11:11 PM (IST) May 06

പ്ലാനും സ്കെച്ചും ഉണ്ടാക്കാൻ സ്ഥലം ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങിയത് 15000 രൂപ, വില്ലേജ് ഓഫീസർ കയ്യോടെ പിടിയിൽ

പ്ലാനും സ്കെച്ചും ഉണ്ടാക്കാൻ സ്ഥലം ഉടമയിൽ നിന്ന് 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പായം സ്‌പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി. കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് അറസ്റ്റ് ചെയ്തത്

കൂടുതൽ വായിക്കൂ
11:00 PM (IST) May 06

കോട്ടയത്ത് വാഹന അപകടത്തിൽ യുവതിയുടെ മരണം; കൊലപാതകമെന്ന് പൊലീസ് നിഗമനം, മുൻ സുഹൃത്ത് കസ്റ്റഡിയിൽ

കൂത്രപ്പള്ളി സ്വദേശി നീതുവിന്‍റെ മുൻ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പള്ളി സ്വദേശി അൻഷാദാണ് കസ്റ്റഡിയിലുള്ളത്. 

കൂടുതൽ വായിക്കൂ
10:50 PM (IST) May 06

ദുൽഖർ കേരളത്തിലെത്തിച്ച നാനി പടം; 'ഹിറ്റ് 3'യിലെ 'പോരാട്ടമേ 3.0' എത്തി

ഹിറ്റ് 3 കേരളത്തിൽ വിതരണത്തിനെത്തിച്ചത് ദുൽഖർ സൽമാൻ ആയിരുന്നു.

കൂടുതൽ വായിക്കൂ
10:42 PM (IST) May 06

ഇന്ത്യയുടെ വെള്ളം ഇന്ത്യയ്ക്ക്; സിന്ധു നദീജല കരാർ മരവിപ്പിച്ചതിൽ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി

ഇതുവരെ ഇന്ത്യയുടെ വെള്ളം പുറത്തേക്ക് ഒഴുകിയിരുന്നു. ഇനി ഇന്ത്യയുടെ വെള്ളം രാജ്യത്തിനകത്ത് തന്നെ ഒഴുകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു ഹിന്ദി ചാനൽ പരിപാടിയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

കൂടുതൽ വായിക്കൂ
10:40 PM (IST) May 06

ഞായറാഴ്ച വീട് പൂട്ടി പോയി, തിങ്കളാഴ്ച വന്നപ്പോൾ ടിവിയും ഹോം തിയേറ്റുറും എല്ലാം പോയി, 4 ലക്ഷത്തിന്റെ നഷ്ടം

വീട് കുത്തിതുറന്ന് കവർച്ച; ടിവിയും ഹോം തീയറ്ററുമടക്കം മോഷണം പോയത് നാല് ലക്ഷത്തോളം രൂപയുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ

കൂടുതൽ വായിക്കൂ
10:31 PM (IST) May 06

വിധു പ്രതാപിന്റെ ആലാപനം; വോട്ടെടുപ്പ് ആവേശത്തിൽ ഉർവശി പടത്തിലെ വീഡിയോ ഗാനം

ർവ്വശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) സംവിധാനം ചെയ്ത ചിത്രം. 

കൂടുതൽ വായിക്കൂ
10:26 PM (IST) May 06

ഒരാളെ പൊക്കിയത് കെഎസ്ആർടിസി ബസിൽ നിന്നും, 2 പേരെ പിടികൂടിയത് പാലക്കാട് നഗരത്തിൽ നിന്ന്; ഒന്നര കിലോ ലഹരിവേട്ട

കോയമ്പത്തൂരിൽ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസിൽ നിന്നാണ് ഒരാളെ പിടികൂടിയത്

കൂടുതൽ വായിക്കൂ
10:12 PM (IST) May 06

ദിലീപിന്റെ 150-ാമത് ചിത്രം; 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'യിലെ പുതിയ ​ഗാനമെത്തി

ബിന്‍റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ്. 

കൂടുതൽ വായിക്കൂ
09:54 PM (IST) May 06

യാരെല്ലാം വീഴപ്പേറാനോ; വിസിലടിച്ച് വരവറിയിച്ച് കൂലി, രജനികാന്ത്- ലോകേഷ് പടത്തിന് ഇനി 100 നാൾ

ചിത്രം ഓഗസ്റ്റ് 14ന് തിയറ്ററുകളിലേക്ക് എത്തും.

കൂടുതൽ വായിക്കൂ
09:28 PM (IST) May 06

നയിക്കാൻ സ്ത്രീകൾ: സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പ്: പകുതി അധ്യക്ഷ പദങ്ങളിലും സ്ത്രീ സംവരണം; കണക്കുകൾ ഇങ്ങനെ

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകൾക്കും പട്ടികജാതി-വർഗ വിഭാഗ ങ്ങൾക്കും സംവരണം ചെയ്ത അധ്യക്ഷ പദത്തിൻ്റെ കണക്കുകൾ പുറത്തുവിട്ടു

കൂടുതൽ വായിക്കൂ
09:27 PM (IST) May 06

പഹൽഗാം ആക്രമണത്തിൽ അഭിനന്ദിക്കാനോ? പാക് പ്രധാനമന്ത്രിയും സൈനിക മേധാവിയും ഐഎസ്‌ഐ ആസ്ഥാനത്തെത്തി, വിമർശനം ശക്തം

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് പ്രധാനമന്ത്രിയും സൈനിക മേധാവിയും ഐഎസ്ഐ ആസ്ഥാനം സന്ദർശിച്ചത് വിവാദമായി. ഐഎസ്ഐയെ അഭിനന്ദിക്കാനാണോ സന്ദർശനമെന്ന ചോദ്യം ഉയർന്നു.

കൂടുതൽ വായിക്കൂ
08:59 PM (IST) May 06

പൂരക്കാഴ്ചകളിൽ മനം നിറഞ്ഞ് തൃശ്ശൂർ; ജനസാഗരത്തെ ആവേശത്തിലാഴ്ത്തി വർണ വൈവിധ്യങ്ങളുടെ കുടമാറ്റം

തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ 15 ഗജവീരൻമാർ ഇരുഭാഗങ്ങളിലായി നിരന്ന് കാഴ്ചയുടെ വര്‍ണ വിസ്മയം തീര്‍ത്തത്. നാളെ പുലർച്ചെ നടക്കാൻ പോകുന്ന ഗംഭീര വെടിക്കെട്ടിനുള്ള കാത്തിരിപ്പിലാണ് പൂരപ്രേമികൾ.

കൂടുതൽ വായിക്കൂ
08:43 PM (IST) May 06

ജോലിക്ക് പോയി മടങ്ങി വരവെ, ബസിൽ നിന്നിറങ്ങിയ വയോധിക അതേ ബസിനടിയിൽപെട്ട് മരിച്ചു

പനച്ചമൂട് മഠം ആശുപത്രിക്ക് സമീപം വൈകുന്നേരത്തോടെയായിരുന്നു സംഭവം.

കൂടുതൽ വായിക്കൂ
08:36 PM (IST) May 06

പാര്‍ലമെന്‍റിലേക്ക് വിജയിച്ചു, പക്ഷേ ജർമൻ ചാൻസലർ തെരഞ്ഞെടുപ്പിൽ ഫ്രെഡ്റിക് മെര്‍സിന് അപ്രതീക്ഷിത തിരിച്ചടി

630 അംഗ പാർലമെന്റിൽ 310 വോട്ടുകൾ മാത്രമാണ് മെർസിന് ലഭിച്ചത്, ഭൂരിപക്ഷത്തിന് 316 വോട്ടുകൾ ആവശ്യമായിരുന്നു

കൂടുതൽ വായിക്കൂ
08:18 PM (IST) May 06

7 ജില്ലകളിൽ സർക്കാർ സ്കൂളുകളിൽ 30% സീറ്റ് വർധന വർധന, എയ്ഡഡിൽ 20 %; പ്ലസ്‌വൺ പ്രവേശനത്തിൽ മന്ത്രി 

2025 മേയ് 14 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം

കൂടുതൽ വായിക്കൂ