കോഴിക്കോട് ഓമശ്ശേരി മുടൂരിൽ സ്കൂട്ടർ അപകടത്തിൽ ഒരാൾ മരിച്ചു. നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ക്രഷർ ജീവനക്കാരനായ ബിഹാർ സ്വദേശി ബീട്ടുവാണ് മരിച്ചത്.

കോഴിക്കോട്: കോഴിക്കോട് ഓമശ്ശേരി മുടൂരിൽ സ്കൂട്ടർ അപകടത്തിൽ ഒരാൾ മരിച്ചു. നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ക്രഷർ ജീവനക്കാരനായ ബിഹാർ സ്വദേശി ബീട്ടുവാണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന ബിഹാർ സ്വദേശി ശരവണിന്‍റെ നില ഗുരുതരമാണ്. മദ്യപിച്ചു വാഹനം ഓടിച്ചതെന്നാണ് സംശയിക്കുന്നത്. മദ്യപിച്ചതിനെ തുടര്‍ന്ന് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നുവെന്നാണ് നിഗമനം. മരിച്ചയാളുടെ അരയിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയിട്ടുണ്ട്. പകുതി കുടിച്ച നിലയിലായിരുന്നു മദ്യക്കുപ്പി.

കിഫ്ബി സിഇഒ സ്ഥാനത്ത് നിന്ന് സ്വയം രാജിവെക്കില്ല; കോടതി വിധിയിൽ നിലപാട് വ്യക്തമാക്കി കെഎം എബ്രഹാം

YouTube video player