എനിക്കും ചിലത് പറയാനുണ്ട് സുനി പി വി എഴുതുന്നു
ചുറ്റുമുള്ളത് കാണുമ്പോള്‍, കേള്‍ക്കുമ്പോള്‍,ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

വല്ലാത്തൊരു വേദനയായി മനസില്‍ കൊണ്ടു നടന്ന വിഷയമാണിത്. ഇനിയും ഈ വിഷമം പങ്കു വെക്കാതെ വയ്യ എന്നായിട്ടുണ്ട്. ഇതാണോ നമ്മുടെ സംസ്‌കാര സമ്പന്നത?
നമ്മളെന്തിനാണ് മരണവീടുകള്‍ ഇങ്ങനെ ആഘോഷമാക്കുന്നത് ? മരിച്ചവനും, അവന്റെ കുടുംബത്തിനും മാത്രമാണ് നഷ്ടം. അല്ലാതെ പൊതു ജനത്തിന് അവിടെ പോയി ആവശ്യമില്ലാത്ത തിക്കും, തിരക്കും സൃഷ്ടിക്കേണ്ട ആവശ്യമെന്താണ്?
തികഞ്ഞ അച്ചടക്കവും മര്യാദകളും പ്രകടിപ്പിക്കേണ്ട ഒരിടമാണ് മരണവീട്. അച്ഛന്‍, അമ്മ, സഹോദരന്‍,ഭാര്യ, ഭര്‍ത്താവ് എന്നിങ്ങനെ ആ വീട്ടിലെ ഓരോ അംഗങ്ങളോടും മരിച്ചു പോയ ആള്‍ ബന്ധിപ്പിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ആ നഷ്ടം അനുഭവിച്ചു തന്നെ അറിയണം. ഓരോ മരണവും എത്രയോ അനാഥരെയാണ് സൃഷ്ടിയ്ക്കുന്നത്.കാഴ്ച്ചക്കാരായി കയറി ചെല്ലുന്നവര്‍ വീട്ടിലെ അംഗങ്ങളുടെ മാനസികാവസ്ഥ അറിഞ്ഞ് പെരുമാറിയേ പറ്റൂ.
ഔചിത്യബോധമില്ലാതെ നമ്മള്‍ക്ക് പരദൂഷണങ്ങളും, തമാശകളും കെട്ടഴിയ്ക്കാനുള്ളവയല്ല മരണ വീടുകള്‍. പെരുമാറ്റത്തില്‍ തികഞ്ഞ സൂക്ഷ്മത പുലര്‍ത്താം. വളരെ കാലം കൂടി മരണ വീടുകളില്‍ വെച്ച് കണ്ടു മുട്ടുന്ന സുഹൃത്തുക്കളോടോ, ബന്ധുക്കളോടോ ഉള്ള സ്‌നേഹം ഹസ്തദാനത്തിലൂടെയോ, ചേര്‍ത്തു നിര്‍ത്തലിലൂടെയോ പങ്കുവെയ്ക്കാം. ചിരിയും, തമാശകളും, സെല്‍ഫി എടുക്കലും സന്തോഷകരമായ മറ്റൊരവസരത്തിലേയ്ക്കായി മാറ്റി വെക്കാം. മരണ വീട്ടിലെ ജീവിച്ചിരിയ്ക്കുന്ന ഓരോരുത്തരെയായി പോസ്റ്റ് മോര്‍ട്ടം ചെയ്യുന്ന പരിപാടി നിര്‍ത്താം. അതായത്, മകന് സങ്കടമില്ല, മകള്‍ കരയുന്നില്ല, ഭാര്യ നെഞ്ചത്തടിച്ചില്ല ഇങ്ങനെയുള്ള കീറിമുറിക്കലുകള്‍ ഒഴിവാക്കാം. നിറപ്പകിട്ടും, ആര്‍ഭാടങ്ങളും ഒഴിവാക്കാം. മത, കാല, ദേശ, ഭാഷാന്തരമന്യേ മരണത്തിന്റെ നിറം കറുപ്പ് തന്നെയാണ്..
ഓര്‍ക്കുക. മരണം നമ്മുടെ കൂടെ തന്നെയുണ്ട്.
മൊബൈല്‍ ഫോണുകള്‍ കഴിയുന്നത്ര നിശ്ശബ്ദമായി ഉപയോഗിക്കുക. ഡപ്പാംകൂത്ത് പാട്ടിന്റെ റിംഗ്‌ടോണ്‍ കേട്ട് മൃതശരീരം എണീറ്റ് ഓടേണ്ടി വരുന്ന അവസ്ഥയുണ്ടാക്കരുത്. ഉറക്കെയുള്ള സംസാരങ്ങള്‍ നിര്‍ത്തി പരേതാത്മാവിന് വേണ്ടി അല്‍പ്പസമയം പ്രാര്‍ത്ഥിയ്ക്കാം. പ്രാര്‍ത്ഥനയില്‍ വിശ്വാസമില്ലാത്ത നിരീശ്വരവാദികളാണെങ്കില്‍ നിശ്ശബ്ദരായിരിയ്ക്കാം.. ഇന്നു ഞാന്‍ , നാളെ നീ..
അത്രയും അടുപ്പമുള്ള ആളാണ് മരിച്ചതെങ്കില്‍ മരണവീട് സന്ദര്‍ശിച്ച് പെട്ടെന്ന് തിരിച്ചു പോരുകയോ, കഴിയുമെങ്കില്‍ അവിടെ അല്‍പ്പസമയം ചിലവഴിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയോ ചെയ്യാം.അല്ലാതെ, ചായയും, ബിസ്‌ക്കറ്റും കഴിച്ച് പരദൂഷണം പറഞ്ഞ് ചിരിച്ചുല്ലസിക്കാന്‍ നമുക്കങ്ങോട്ട് കയറിച്ചെല്ലാതെയിരിയ്ക്കാം.
നാളെ എന്തെന്നും, ആരെന്നും ആര്‍ക്കറിയാം...
'എല്ലാ ശരീരവും മരണത്തിന്റെ രുചി അറിയുന്നതാണ്.ഒരു പരീക്ഷണം എന്ന നിലയില്‍ നന്മ നല്‍കി കൊണ്ടും തിന്മ നല്‍കി കൊണ്ടും നിങ്ങളെ പരീക്ഷിയ്ക്കുന്നതാണ്. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങളെ മടക്കപ്പെടുകയും ചെയ്യും' (വിശുദ്ധ ഖുര്‍ആന്‍ 21 : 35 )
അവര്‍ പറഞ്ഞത്
അനു അശ്വിന്‍: കീറിമുറിക്കുന്ന ആണ്‍നോട്ടങ്ങള്‍ നിര്‍ത്താറായില്ലേ?
ആരതി പി നായര്‍: പ്രണയത്തെ മനസ്സിലാക്കാന്‍ കേരളം എന്ന് പഠിക്കും?
റഹ്മ സുല്‍ത്താന: നമ്മുടെ ഉള്ളിലെ വംശീയത അറിയാന്‍ 26 സന്ദര്‍ഭങ്ങള്‍
റസിലത്ത് ലത്തീഫ്: നീനുവിന്റെ ജീവിതം എന്താവണമെന്ന് വിധിക്കാന്‍ നിങ്ങള്‍ക്കെന്താണ് അവകാശം?
അനഘ നായര്‍: പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് നിന്നാല്‍ നിങ്ങള്‍ക്കെന്താണ് പ്രശ്‌നം?
നോമിയ രഞ്ജന്‍: ഈ മനുഷ്യവിരുദ്ധത എന്തിനാണ് നിങ്ങളിങ്ങനെ ഫോര്‍വേഡ് ചെയ്യുന്നത്?
അനു കാലിക്കറ്റ്: ഈ ഗുണ്ടകളെ ചങ്ങലയ്ക്കിടേണ്ട കാലം കഴിഞ്ഞു!
അനിത: നിര്‍ത്തിക്കൂടേ ഈ താരാരാധന?
സ്വാതി ശശിധരന്‍: ഓണ്‍ലൈനില്‍ പെണ്ണുങ്ങളോട് അടിവസ്ത്രം ചോദിക്കുന്നവര്‍!
വിഷ്ണുരാജ് തുവയൂര്‍: ആണസോസിയേഷനാകണോ സി.പി.എം?
ജൂബി ടി മാത്യു: അധികാരികളേ നിങ്ങളറിയണം ഈ മനുഷ്യരെ...
റിയ ഫാത്തിമ: പെണ്‍മക്കള്‍ വിറ്റൊഴിക്കാന്‍ മാത്രമുള്ളതല്ല, മാതാപിതാക്കളേ
ഫബീന റഷീദ്: ആണ്‍ലോകമേ ഉത്തരമുണ്ടോ ഈ ചോദ്യങ്ങള്‍ക്ക്?
തമന്ന: അതിനു ശേഷം ആര് അടുത്തുവന്നാലും വല്ലാത്ത ഭയം ആയിരുന്നു
അഡ്വ. ഷാനിബ അലി: നന്നായി ഇടപഴകുന്ന പെങ്കുട്ട്യോളെ നിങ്ങളെന്തിനാണ് ഭയക്കുന്നത്?
ആതിര ഇ വി: മനുഷ്യരേ, 'വിശേഷം' ഇല്ലാത്തതിന് കാരണങ്ങള്‍ വേറെയാണ്!
റസീന അബ്ദു റഹ്മാന്‍: സ്വന്തം ഇഷ്ടങ്ങള്‍ക്കും നല്‍കാം ഇത്തിരിയിടം!
ഡോ. ഹീര ഉണ്ണിത്താന്‍: പെണ്ണുങ്ങളേ, അടക്കവും ഒതുക്കവുമല്ല നമുക്കാവശ്യം
വിഷ്ണുരാജ് തുവയൂര്‍: 'ഹിന്ദു പാകിസ്താന്‍': അന്ന് നെഹ്‌റു പറഞ്ഞെതന്ത്?
സുനി പി വി: ഇനിയും വെളിച്ചമെത്താത്ത ചിലതുണ്ട് പെണ്ണിടങ്ങളില്‍...
