ആ 23 കോടി രൂപ പാഴായി? കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പിച്ചത് രണ്ട് തീരുമാനങ്ങള്‍
ഐപിഎല്ലില്‍ കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍ ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. മെഗാതാരലേലത്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പോയത് മാറ്റിനിര്‍ത്തിയാല്‍ വലിയ മാറ്റങ്ങള്‍ ഇത്തവണയില്ല. എന്നിട്ടും ആ കെകെആര്‍ ഐപിഎല്‍ 2025ല്‍ കിതയ്ക്കുകയാണ്. കളിച്ച എട്ട് മത്സരങ്ങളില്‍ മൂന്ന് ജയം, അഞ്ച് തോല്‍വി. പോയിന്‍റ് പട്ടികയില്‍ കൊല്‍ക്കത്തയുടെ സ്ഥാനം ഏഴ്. കഴിഞ്ഞ കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടും കെകെആറിന് പിഴച്ചു.