
ഇംപാക്‌ടുണ്ടായത് എതിര്‍ ടീമിന്, മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചത് തിലക് വര്‍മ്മയോ? റിട്ടയ്‌ഡ് ഔട്ടില്‍ വിവാദം
തിലക് വര്‍മ്മ റിട്ടയ്‌ഡ് ഔട്ടായതിന് പിന്നിലെ ലോജിക് പിടികിട്ടാതെ മുന്‍ താരങ്ങള്‍, രൂക്ഷ വിമര്‍ശനവുമായി ഹര്‍ഭജന്‍ സിംഗ്, മിച്ചല്‍ സാന്‍റ്‌നറെ ഇറക്കിയത് സത്യത്തില്‍ എന്തിന്?
മണ്ടത്തരങ്ങളുടെ ഘോഷയാത്രയോ, യാഥര്‍ശ്ചികമായി സംഭവിച്ചുപോയ ദുരന്തങ്ങളോ? ഐപിഎല്‍ പതിനെട്ടാം സീസണില്‍ ലക്‌നൗ സൂപ്പര്‍ ജയന്‍റ്സിനോട് മുംബൈ ഇന്ത്യന്‍സ് തോറ്റതിന് പല കാരണങ്ങളും എയറിലുണ്ട്. പഴികള്‍ അധികവും ഉയരുന്നത് ഒട്ടും ഇംപാക്ട് സൃഷ്ടിക്കാതെ പോയ ഇംപാക്ട് പ്ലെയര്‍ തിലക് വര്‍മ്മയ്ക്കെതിരെയാണ്. എന്താണ് സത്യത്തില്‍ മുംബൈയുടെ തോല്‍വിയിലേക്ക് നയിച്ച കാരണങ്ങള്‍.