
ആ മൂന്ന് നോ ബോള്‍ മുംബൈയുടെ പ്ലേ ഓഫ് തുലാസിലാക്കിയോ
ഗുജറാത്തിനെതിരായ തോല്‍വി മുംബൈയുടെ പ്ലേ ഓഫ് സാധ്യതകളെയും ബാധിച്ചിരിക്കുകയാണ്
കളിദൈവങ്ങള്‍ ജയപരാജയങ്ങള്‍ പലകുറി തിരുത്തിയെഴുതിയ മത്സരം. അവിടെ മുംബൈ ഇന്ത്യൻസിനേയും ഗുജറാത്ത് ടൈറ്റൻസിനേയും വേര്‍തിരിച്ചത് മൂന്ന് പന്തുകള്‍. എന്റെ കണ്ണില്‍ നോ ബോള്‍ എറിയുക എന്നതൊരു ക്രൈമാണ്, അത് നിങ്ങളെ തിരിഞ്ഞുകൊത്താം, പറഞ്ഞത് മറ്റാരുമല്ല മുംബൈയുടെ നായകൻ ഹാര്‍ദിക് പാണ്ഡ്യയാണ്. ക്രൈമുകള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരുമോ