Asianet News MalayalamAsianet News Malayalam

Kerala State Film Awards : ഭൂതകാലത്തിലൂടെ മികച്ച നടിയായി രേവതി, മികച്ച നടന്മാരായി ബിജു മേനോനും ജോജുവും

52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ (Kerala State Film Awards 2022) പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവർഡ് രണ്ട് പേർ ചേർന്ന് പങ്കിട്ടു. ബിജു മേനോനും ജോജി ജോർജുമാണ് ഇത്തവണ മികച്ച നടന്മാരായി തെരഞ്ഞെടുത്തത്. മികച്ച നടിയായി രേവതിയെയും തെരഞ്ഞെടുത്തു. ആർക്കറിയാം എന്ന ചിത്രത്തിലൂടെ ​ബിജു മേനോനും നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങൾക്കാണ് ജോജുവിനെ മികച്ച നടനായി തെരഞ്ഞെടുത്തത്. ഭൂതകാലം എന്ന ചിത്രത്തിനാണ് രേവതിയെ മികച്ച നടിയായി തെരഞ്ഞെടുത്തത്.

First Published May 27, 2022, 4:56 PM IST | Last Updated May 27, 2022, 5:55 PM IST

52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ (Kerala State Film Awards 2022) പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവർഡ് രണ്ട് പേർ ചേർന്ന് പങ്കിട്ടു. ബിജു മേനോനും ജോജി ജോർജുമാണ് ഇത്തവണ മികച്ച നടന്മാരായി തെരഞ്ഞെടുത്തത്. മികച്ച നടിയായി രേവതിയെയും തെരഞ്ഞെടുത്തു. ആർക്കറിയാം എന്ന ചിത്രത്തിലൂടെ ​ബിജു മേനോനും നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങൾക്കാണ് ജോജുവിനെ മികച്ച നടനായി തെരഞ്ഞെടുത്തത്. ഭൂതകാലം എന്ന ചിത്രത്തിനാണ് രേവതിയെ മികച്ച നടിയായി തെരഞ്ഞെടുത്തത്.

സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചതിൽ വളരെ സന്തോഷമെന്ന് നടൻ ബിജു മേനോൻ. വളരെ എഫർട്ട് എടുത്ത സിനിമയാണ് 'ആർക്കറിയാം'എന്നും സംവിധായകനും അണിയറ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നുവെന്നും ബിജുമേനോൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇതാദ്യമായാണ് ബിജു മേനോന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കുന്നത്."ഒരുപാട് സന്തോഷമുണ്ട്. നമ്മൾ ചെയ്യുന്ന ജോലിക്കുള്ള അം​ഗീകാരമാണത്. വളരെ എഫർട്ട് എടുത്തൊരു സിനിമയാണ് ആർക്കറിയാം. സംവിധായകനും സിനിമയുടെ എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി പറയുന്നു. സംവിധായകൻ കഥ പറഞ്ഞപ്പോൾ തന്നെ ചലഞ്ചിങ്ങായി തോന്നിയിരുന്നു. എല്ലാവരുടെയും സപ്പോർട്ടോട് കൂടി നന്നായി ചെയ്യാൻ സാധിച്ചു", എന്നായിരുന്നു ബിജു മേനോന്റെ വാക്കുകൾ.

72 വയസ്സുള്ള ഇട്ടിയവിര എന്ന കഥാപാത്രമായി ബിജു മേനോന്‍ എത്തിയ ചിത്രമാണ് ആർക്കറിയാം. ബിജു മേനോന്‍റെ മേക്കോവര്‍ റിലീസിനു മുന്‍പുതന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമാണ് ഇത്. കൊവിഡ് കാലം പശ്ചാത്തലമായ സിനിമ കൂടിയായിരുന്നു ഇത്. മൂൺഷോട്ട് എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെയും ഒപിഎം ഡ്രീംമിൽ സിനിമാസിന്‍റെയും ബാനറുകളില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസിനൊപ്പം രാജേഷ് രവി, അരുൺ ജനാർദ്ദനന്‍ എന്നിവര്‍ ചേർന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. നേഹ നായരുടെയും യെക്‌സാൻ ഗാരി പെരേരയുടെയും ആണ് ഗാനങ്ങൾ.