
ഇഷിതയോട് പറയാതെ പുറത്ത് പോയി ആദി. ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ.
വിനോദ് മാളിയേക്കൽ യഥാർത്ഥത്തിൽ മഹേഷിന്റെ അനിയനാണെന്ന സത്യം ഇഷിത അമ്മയോടും അച്ഛനോടും പറയുന്നു. സുചിയും വിനോദുമായുള്ള വിവാഹക്കാര്യം അധികം വൈകാതെ ആലോചിക്കാമെന്ന് അവർ പറയുന്നു. അങ്ങനെ ഇഷിതയും സുചിയും കൂടി പുറത്തേയ്ക്ക് പോകുന്നു
ആദി ഹോസ്പിറ്റലിൽ നിന്നും ഇഷിതയോട് പറയാതെ സെക്യൂരിറ്റിയുടെ സൈക്കിളുമെടുത്ത് പുറത്തേക്ക് പോയിരുന്നു. ഇതറിഞ്ഞ് ഇഷിത ആകെ ടെൻഷനായി. ഹോസ്പിറ്റലിൽ എവിടെയും ആദി ഇല്ലെന്ന് ഉറപ്പ് വരുത്തി ഇഷിത നേരെ കാറുമെടുത്ത് അവനെ അന്വേഷിച്ചിറങ്ങി. ആദിയാവട്ടെ കാഴ്ചകളൊക്കെ കണ്ട് സുഖമായി സൈക്കിളോടിച്ച് പോകുകയായിരുന്നു.
പോകുന്ന വഴി ആകാശിനേയും രചനയെയും ആദി കണ്ടെങ്കിലും അവന് അത് ആരാണെന്ന് മനസ്സിലായില്ല. എവിടെയോ കണ്ടിട്ടുള്ളപോലെയാണ് അവന് തോന്നിയത്. കൃത്യമായി മനസ്സിലാവാത്തതുകൊണ്ട് തന്നെ കൂടുതലൊന്നും ചിന്തിക്കാതെ ആദി സൈക്കിളെടുത്ത് വീണ്ടും എങ്ങോട്ടോ ലക്ഷ്യമാക്കി പോയി. എന്നാൽ ഇഷിത ആദിയെ അന്വേഷിച്ചിട്ടും കാണാത്ത ടെൻഷനിലാണ്.