മരുമകളെ സ്നേഹിച്ച് കൊതി തീരാതെ ഈ അമ്മായിയമ്മ - പത്തരമാറ്റ് സീരിയൽ റിവ്യൂ

ആദർശ് ദേവയാനിയെയും നയനയെയും കൂട്ടി വീട്ടിലെത്തി . അമ്മായിയമ്മയും മരുമകളും ഒന്നിച്ച് നടക്കാൻ പോയോ എന്നോർത്ത് അനാമികയും ജലജയും പൂമുഖത്ത് തന്നെ ഇരിപ്പുണ്ട് . തനിയ്ക്ക് ആവും വിധം ദേവയാനിയ്ക്ക് എരി കേറ്റി കൊടുക്കാനാണ് ജലജയുടെ ശ്രമം. എന്നാൽ അതിലൊന്നും വീഴാതെ ദേവയാനിയും നയനയും നൈസായി മുങ്ങുന്നു. ഏഷ്യാനെറ്റിൽ  സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ നോക്കാം 

Share this Video

മോനും മരുമകൾക്കും ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണം ഒരുക്കുകയാണ് ദേവയാനി . അവർ റെഡിയായി വന്നപ്പോഴേക്കും ലഞ്ച് ബോക്സ് നിറച്ച് അത് ദേവയാനി നയനയുടെ കയ്യിൽ കൊടുക്കുന്നു. ഭക്ഷണം മുഴുവനും കഴിക്കണമെന്ന് ഓർമിപ്പിച്ച് ദേവയാനി അവരെ യാത്രയാക്കുന്നു . അതോടൊപ്പം ആദർശ് കാണാതെ ഇന്ന് ഉച്ചക്ക് ഷോപ്പിങ്ങിന് പോണ്ട കാര്യം ദേവയാനി നയനയെ ഓർമിപ്പിക്കുകയും ചെയ്യുന്നു . എല്ലാം ഓക്കേ എന്ന് പറഞ്ഞ് നയന ദേവയാനിയ്ക്ക് സിഗ്നൽ കൊടുത്ത് ഓഫീസിലേയ്ക്ക് പോകുന്നു .

ഓഫീസിൽ എത്തിയ ശേഷം തന്നെ അമ്മ അതായത് കനക വിളിച്ചിരുന്നു എന്നും , അമ്മയോടൊപ്പം ഷോപ്പിങ്ങിന് പോയാൽ കൊള്ളാമെന്ന് ഉണ്ടെന്നും നയന ആദർശിനോട് പറഞ്ഞു . അങ്ങനെയെങ്കിൽ നീ പൊക്കോ എന്നും , കൂടെ ഈ സാലറി കൂടി വാങ്ങണമെന്നും ആദർശ് നയനയോട് പറഞ്ഞു . ശമ്പളമൊന്നും തനിയ്ക്ക് വേണ്ടെന്ന് നയന പറഞ്ഞെങ്കിലും ആദർശ് അത് സമ്മതിച്ചില്ല . അങ്ങനെ ആദ്യമായി കിട്ടിയ ശമ്പളം വാങ്ങി അവൾ ദേവയാനിയുടെ അടുത്തെത്തി . അമ്മായിയമ്മയും മരുമകളും കൂടി ആദ്യം പോയത് ഒരു ക്ഷേത്രത്തിലേയ്ക്ക് ആയിരുന്നു . പശ്ചാത്താപ പൂജ ചെയ്യാൻ ഏറ്റവും പ്രശസ്തി നേടിയ ക്ഷേത്രമായിരുന്നു അത് . തന്റെ മരുമകളെ കൂട്ടി വന്ന് പശ്ചാത്താപ പൂജ ചെയ്യാൻ ദേവയാനി ഇന്നലത്തെത്തന്നെ പ്ലാൻ ചെയ്തിരുന്നു . 

അങ്ങനെ ദേവയാനി നയനയോടൊപ്പം അവിടെയെത്തി പൂജയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ് . തിരുമേനി പറയുന്ന പ്രകാരം ഓരോന്ന് ഓരോന്നായി ദേവയാനി ചെയ്തവരികയാണ് . അപ്പോഴാണ് അപ്രതീക്ഷിതമായി നയനയുടെ 'അമ്മ കനക ക്ഷേത്രത്തിലേയ്ക്ക് എത്തിയത്. തന്റെ മകളെയും അമ്മായിയമ്മയെയും ഒന്നിച്ച് കണ്ട കനക ആകെ അമ്പരന്നു . ഇതെന്താണ് ഇവർ രണ്ടുപേരും ഇവിടെ ഒന്നിച്ച് എന്നും, ഇങ്ങനെ ഇവർ ഒന്നിച്ച് വരാൻ മാത്രം എന്താണ് അനന്തപുരിയിൽ സംഭവിച്ചതെന്നും കനകയ്ക്ക് പിടി കിട്ടിയില്ല . കാര്യമറിയാതെ അമ്പരന്ന് നിൽക്കുന്ന കനകയെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത് .

Related Video