ബിജെപിയുടെ തെരഞ്ഞെടുപ്പ് ബോണ്ട് കോര്‍പ്പറേറ്റുകളുടെ പണമെന്ന് ആരോപണം; കള്ളപ്പണം തടയാനെന്ന് സര്‍ക്കാര്‍

തെരഞ്ഞെടുപ്പ് ബോണ്ട് വഴി ഏറ്റവും കൂടുതല്‍ സംഭാവന കിട്ടുന്നത് ബിജെപിക്ക്. കണക്കുകള്‍ പ്രകാരം ബിജെപിക്ക് ഈയിനത്തില്‍ കിട്ടിയത് 210 കോടിയാണ്. മറ്റെല്ലാ പാര്‍ട്ടികള്‍ക്കുമായി കിട്ടിയത് 11 കോടിയും. സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ അവരുടെ സുരക്ഷയെ കരുതി രഹസ്യമാക്കിവെക്കണമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് ബിജെപിക്ക് പണം വാങ്ങാനാണ് ഈ നടപടിയെന്ന് മറ്റ് പാര്‍ട്ടികള്‍ പറയുന്നു.
 

Video Top Stories