Asianet News MalayalamAsianet News Malayalam

കേരളത്തില്‍ ഏഴ് ജില്ലകള്‍ അടച്ചിടുമോ? പ്രചരിക്കുന്ന വാര്‍ത്ത പഴയത്; ഏഷ്യാനെറ്റ് ന്യൂസ് ഫാക്ട്‌ചെക്ക്

കേരളത്തില്‍ ഏഴ് ജില്ലകള്‍ അടച്ചിടുമെന്ന പഴയ വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസിന്റെ പേരില്‍ വീണ്ടും പ്രചരിക്കുന്നു.മാര്‍ച്ച് 22ന് കേന്ദ്രം പ്രഖ്യാപിച്ച നിയന്ത്രണങ്ങളുടെ വാര്‍ത്തയാണിത്. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച ജില്ലകള്‍ അടച്ചിടാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ഈ പട്ടികയിലാണ് കേരളത്തില്‍ നിന്നും ഏഴ് ജില്ലകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. പഴയ വാര്‍ത്ത പുതിയതെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതില്‍ വാസ്തവമില്ല.