
ടെസ്റ്റില്‍ വീഴ്ച, രോ-കോയുടെ തിരിച്ചുവരവ്; കിതച്ചും കുതിച്ചും ഇന്ത്യയുടെ 2025
ടെസ്റ്റ് ക്രിക്കറ്റില്‍ വിദേശത്തും സ്വന്തം മണ്ണിലും ഇന്ത്യ തിരിച്ചടി നേരിട്ട വർഷമാണ് കടന്നുപോയത്
ഹൈ മൊമന്റുകള്, നായകന്മാരുടെ വീഴ്ചയും മാസ് കംബാക്കുകളും, പ്രതിനായകന്മാരില് നിന്നുള്ള അപ്രതീക്ഷിത ട്വിസ്റ്റുകള്‍, പുതിയ ഉദയങ്ങള്‍...അങ്ങനെ ഒരു മള്‍ട്ടിസ്റ്റാര്‍ പടത്തിന്റെ എല്ലാ ചേരുവകളും അടങ്ങിയതായിരുന്നു ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് ടീമിന്റെ 2025. ഗൗതം ഗംഭീറിനും അജിത് അഗാര്‍ക്കറിനും വില്ലൻ പരിവേഷം ആരാധകര്‍ നല്കിയപ്പോള് നായകന്മാരായത് രോഹിത് ശര്‍മയും വിരാട് കോഹ്ലിയുമായിരുന്നു. 2025ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രോഗ്രസ് കാര്‍ഡ്.